National
-
‘വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിര്‍ത്തു’; മാപ്പ് പറയണമെന്ന് ബിജെപി
കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പാടിയതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. പരിപാടിയില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തടയാന്‍ ശ്രമിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഭവനത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ, വന്ദേമാതരം ആലപിക്കുമ്പോള്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സംസാരിക്കുന്നതും ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തുടര്‍ന്ന് സേവാദള്‍ പ്രവര്‍ത്തകന്‍ സോണിയയുടെ അടുത്തെത്തി സംസാരിച്ചു. ഇതിനു പിന്നാലെ സോണിയയും രാഹുല്‍ ഗാന്ധിയും…
Read More » -
കോണ്‍ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി
എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി പാടി. സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇടപെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ദേശീയ ഗീതം മുഴുവനായി പാടി. വന്ദേമാതരം പൂര്‍ണമായി പാടിയത് നേതാക്കളുടെ അറിവോടെയല്ലെന്ന് നേതൃത്വത്തിന്റെ വിശദീകരണം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയഗീതം പൂര്‍ണമായി പാടുകയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചത്. ദൈവിക സ്തുതികള്‍ ഒഴിവാക്കുമെന്നും ആദ്യത്തെ രണ്ട് ചരണം മാത്രമേ പാടുകയുള്ളുവെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുകയായിരുന്നു. ആദ്യത്തെ രണ്ട് ചരണം കഴിഞ്ഞ് ഗായകസംഘം ദേശീയ ഗീതം…
Read More » -
‘രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം’; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്ര നിര്‍മ്മാണത്തില്‍ എല്ലാവരും ഒന്നിക്കണം, വികസനമാണ് ലക്ഷ്യമെന്ന് 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ദ്രൗപതി മുര്‍മു വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുമ്പ് ദേശീയ ഗാനമായ വന്ദേമാതരം ആലപിച്ചു. ‘ജനം സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു, സ്വപ്ന സാക്ഷത്കാരത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നും രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നോട്ട് നീങ്ങുകയാണ്. വികസനം എല്ലാ ജനങ്ങളിലേക്കും എത്തണം. ആര്‍ക്കും നീതി…
Read More » -
ഉത്തരാഖണ്ഡിൽ മിന്നല്‍ പ്രളയം ; തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ 7 പേര്‍ക്ക് ദാരുണാന്ത്യം
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തുരങ്ക നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണും വെള്ളവും കുത്തിയൊലിച്ചാണ് അപകടം ഉണ്ടായത്. 22 പേരാണ് തുരങ്കത്തില്‍ ഉണ്ടായിരുന്നത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചമോലി ജില്ലയിലെ പിപല്‍ക്കോട്ടിക്ക് സമീപമാണ് അപകടം നടന്നത്. രണ്ട് പേര്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന തുരങ്കത്തിലേക്ക് വൈകുന്നേരം 6.30-ഓടെ വന്‍തോതില്‍ മണ്ണും വെള്ളവും ഇരച്ചുകയറിയതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും എത്രയും വേഗം നടത്താന്‍…
Read More » -
ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. ബില്ലുകള്‍ അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ എത്താതെ അമിത് ഷാ. പകരം സഹമന്ത്രിമാര്‍ ബില്ലുകള്‍ അവതരിപ്പിച്ചു. അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന വാരവും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നടപടികള്‍ തടസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അമിത് ഷാ യുടെ പേരില്‍ രണ്ട് ബില്ലുകളായിരുന്നു ലിസ്റ്റ് ചെയ്തത്. എന്നാല്‍, കേരളത്തിന്റെ പേരു മാറ്റുന്ന ബില്ല് സഹമന്ത്രി നിത്യാനന്ദ റായും സഹകരണ ഭേദഗതി ബില്‍…
Read More » -
അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ എത്തുമോ?; അവ്യക്തത തുടരുന്നു
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ എത്തി ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം തുടരുന്നതിനിടെ, അമിത് ഷാ സഭയില്‍ എന്നെത്തുമെന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് അമിത് ഷാ എത്തുമെന്നു തന്നെയാണ് ഭരണപക്ഷത്തു നിന്നുള്ളവര്‍ നല്‍കുന്ന സൂചന. തിങ്കളാഴ്ച ലോക്‌സഭ നാലു ബില്ലുകളാണ് പരിഗണിക്കുന്നത്. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍, കേരള സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബില്‍ എന്നിവ ആഭ്യന്തര മന്ത്രിയാണ് അവതരിപ്പിക്കേണ്ടത്.…
Read More » -
രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആയിരം യുവതീ യുവാക്കളിൽ വെറും 12 പേർക്ക് മാത്രമാണ് സ്ഥിരമായ ഒരു ജോലി ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സോഷ്യൽ മീഡിയയ്ക്ക് അടിമകളാക്കി യുവാക്കളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിതെറ്റിക്കുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ യഥാർത്ഥ ശക്തി 40 കോടി വരുന്ന ഊർജസ്വലരായ യുവജനങ്ങളാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന ‘ഛാത്രോൻ കി ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. “ഞാൻ നിങ്ങൾക്ക് കണക്കുകൾ തരാം.…
Read More » -
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള വിവാഹമോചനത്തിൽ നിന്നും പിന്മാറി സംഗീത
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ നൽകിയ വിവാഹമോചന ഹർജി പിൻവലിച്ച് അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിങ്കം. ചെങ്കൽപ്പട്ട് കുടുംബ കോടതി ഇന്ന് വിവാഹമോചന ഹർജി പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചന ഹർജിയിൽ നിന്നും സംഗീത പിന്മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ മുഖ്യമന്ത്രി വിജയ് നേരിട്ട് ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനാണ് ഹാജരായത്. നിലവിൽ ലണ്ടനിലുള്ള സംഗീത ഓൺലൈൻ ആയാണ് കോടതിയിൽ ഹാജരായത്. സംഗീതയുടെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഹർജി പിൻവലിക്കുന്നതിനുള്ള തുടർ നിയമനടപടികൾ പിന്നീട് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജീവനാംശവും ദമ്പതികളുടെ…
Read More » -
അമിത് ഷാ സഭയിൽ എത്തുമോ എന്നതിൽ ആകാംക്ഷ ;പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം
പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം. ദില്ലിയിലെ പൊലീസ് നടപടിയിൽ അമിത് ഷാ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കും. അയോധ്യ വിഷയത്തിലും ചര്‍ച്ച ആവശ്യപ്പെടും. അമിത് ഷാ സഭയിൽ എത്തുമോ എന്നതിലാണ് ആകാംക്ഷ. എഫ്സിആർഎ ബില്ലിലെ ചർച്ചയിൽ പങ്കെടുക്കണമെന്നും ബഹളത്തിനിടെ പാസാക്കാൻ അനുവദിക്കരുതെന്നും കോൺഗ്രസിനോട് സഖ്യകക്ഷികൾ ആവശ്യപ്പെട്ടു. ബില്ല് കൊണ്ടു വന്നാൽ ചർച്ചയിൽ പങ്കെടുക്കണമെന്ന് ആണ് അഭ്യർത്ഥന. അതേസമയം, ബില്ലിലെ വ്യവസ്ഥകളിൽ മാറ്റം ഉണ്ടാകും എന്ന ഉറപ്പു കിട്ടിയെന്ന് മിസോറം മുഖ്യമന്ത്രി അറിയിച്ചു.
Read More » -
വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മറുപടി? പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാന്‍ സാധ്യത
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിക്കാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. അയോധ്യ ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആവശ്യം. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണം തുടങ്ങിയ വിഷയങ്ങള്‍ ഇന്നും പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഇന്‍ഡ്യ സഖ്യ യോഗവും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരാന്‍ പ്രത്യേക സമ്മേളനം…
Read More »