National

  • രണ്ടു ദിവസത്തെ സന്ദര്‍ശനം ; രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും

    രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് മണിപ്പൂരിലെത്തും. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനമാണിത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി രാഷ്ട്രപതിയെ സ്വീകരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇംഫാലില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാല്‍ വിമാനത്താവള റോഡില്‍ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്തി. കൂടാതെ രാഷ്ട്രപതിയെ നഗരത്തിലുടനീളം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബാനറുകളും ഹോര്‍ഡിങ്ങുകളും വെച്ചിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്. ഇംഫാലില്‍ എത്തുമ്പോള്‍ രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി…

    Read More »
  • ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും മുടങ്ങാൻ സാധ്യത; ആഭ്യന്തര സർവീസുകൾ പുനഃസ്ഥാപിച്ചിട്ടില്ല

    തുടർച്ചയായ ഏഴാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങാൻ സാധ്യത. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് അടക്കമുള്ള ആഭ്യന്തര സർവീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളിൽ 80 ശതമാനത്തിനു മുകളിൽ സർവീസുകൾ പ്രവർത്തനം ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ കമ്പനിക്ക് ഒരു ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം വിഷയം പാർലമെന്റിൽ അടക്കം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം മറ്റ്‌ വ്യോമയാന കമ്പനികൾ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടിയത്‌ പ്രതിസന്ധി ഇരട്ടിയാക്കിയതും യാത്രക്കാർക്ക് തിരിച്ചടിയായി. സാഹചര്യം…

    Read More »
  • ഇന്‍ഡിഗോ വിമാന പ്രതിസന്ധി: തിരുവനന്തപുരം നോര്‍ത്ത് – ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് വൈകീട്ട്

    ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടലുമായി റെയില്‍വെ. രാജ്യത്തെ വിവിധ റെയില്‍വെ ഡിവിഷനുകളിലാണ് ഇന്നലെ മുതല്‍ പ്രത്യേക സര്‍വീസുകളും അധിക കോച്ചുകളും ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് റെയില്‍വെയുടെ ഇടപെടല്‍. മൂന്ന് ദിവസത്തില്‍ ഇത്തരത്തില്‍ ഇന്ത്യന്‍ റെയില്‍വേ 89 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ (100ലധികം ട്രിപ്പുകള്‍) നടത്തും. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയില്‍വേ വിന്യസിച്ചു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബര്‍ 13 വരെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് നിലവില്‍ റെയില്‍വേ ആലോചിക്കുന്നത്. തിരുവനന്തപുരം നോര്‍ത്ത് – ചെന്നൈ…

    Read More »
  • ഇൻഡിഗോ പ്രതിസന്ധി ഇന്നും നേരിടാൻ സാധ്യത : നൂറിലധികം ആഭ്യന്തര സർവീസുകൾ റദ്ദാക്കുമെന്ന് സൂചന

    ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി ഇന്നും നേരിടാൻ സാധ്യത. നൂറിലധികം ആഭ്യന്തര സർവീസുകൾ റദ്ദാക്കുമെന്നാണ് സൂചന. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഇൻഡിഗോക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിൻ്റെ നീക്കം. യാത്രക്കാരുടെ ടിക്കറ്റ് പണം ഇന്ന് തിരികെ നൽകണമെന്നാണ് കേന്ദ്രം നൽകിയിട്ടുള്ള നിർദ്ദേശം. പ്രതിസന്ധിയിൽ മുതലെടുപ്പ് നടത്തിയ വിമാന കമ്പനികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. അതേസമയം, ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ സിഇഒ ഇൻഡിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സിന്…

    Read More »
  • ഇൻഡിഗോ വിമാന പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

    രാജ്യത്ത് ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഇന്നും നാളെയും 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിൽ ആണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക എന്ന് സെൻട്രൽ റയിൽവേ അറിയിച്ചിട്ടുണ്ട്. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകൾ വിന്യസിച്ചു. വിമാന പ്രതിസന്ധിയ്ക്ക് പരിഹാരമാകാത്തതിനെ തുടർന്ന് ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയേക്കും. ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങും എന്ന് ഇൻഡിഗോ അറിയിച്ചിരുന്നു. ഡൽഹി, ചെന്നൈ, ജമ്മു കശ്മീർ വിമാനത്താവളങ്ങളിലെ എന്ന് അർദ്ധരാത്രി…

    Read More »
  • ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും ; നിരവധി സർവീസുകൾ മുടങ്ങിയേക്കും

    ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്നു. ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയേക്കും. തുടർച്ചയായ ദിവസങ്ങളിൽ വിമാന സർവീസുകൾ താളം തെറ്റിയതോടെ, ഷെഡ്യൂളുകൾ പുനക്രമീകരണത്തിന്റെ ഭാഗമായി ആയിരത്തിലധികം സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചതായി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ. സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിസന്ധിക്ക് കാരണമായ പ്രശ്‌നങ്ങൾ കണ്ടെത്താനായി നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്താണ് പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഉത്തരവാദികളെ…

    Read More »
  • ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരുന്നു; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍

    വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി പരിഹരിക്കാതെ ഇന്‍ഡിഗോ. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. തല്‍ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായും…

    Read More »
  • മോദി – പുടിൻ കൂടിക്കാ‍ഴ്ച ഇന്ന് ; വ്യാപാരബന്ധങ്ങൾ അടക്കം ചർച്ചയാകും

    ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം രാഷ്ട്രപതി ഭവനിലെ വിരുന്നിലും പുടിൻ പങ്കെടുക്കും. അതിന് ശേഷം ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. 2030 ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാര,…

    Read More »
  • പത്മശ്രീ ഡോ കെ. കെ. മുഹമ്മദ് രണ്ടാം പൈതൃക കോൺഗ്രസിൽ മുഖ്യ പ്രഭാഷണം നടത്തും

    തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ രണ്ടാം പൈതൃക കോൺഗ്രസിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്തരമേഖല മുൻ ഡയറക്ടറുമായ പത്മശ്രീ ഡോ കെ. കെ. മുഹമ്മദ് ആണ്. ഇന്ത്യയിലെ ബുദ്ധസ്തൂപങ്ങളുൾപ്പെടെ ഒട്ടേറെ ഉദ്ഘനനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പൈതൃക സംരക്ഷണ രംഗത്ത് സ്വന്തം കൈയ്യൊപ്പ് അടയാളപ്പെടുത്തിയ വ്യക്തിയാണ്‌. 2026 ജനുവരി 10, 11 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ (മിത്ര നികേതൻ സിറ്റി സെൻ്റർ) നടക്കുന്ന രണ്ടാം പൈതൃക കോൺഗ്രസിൽ പങ്കെടുക്കാൻ…

    Read More »
  • ഭാര്യയും ഭര്‍ത്താവും ആനുകൂല്യം വാങ്ങി; പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ അനര്‍ഹര്‍ കൈപ്പറ്റിയത് തിരിച്ചുപിടിച്ച് കേന്ദ്രം

    കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കണ്ടെത്തി. ഇത്തരം അനധികൃതമായി കൈപ്പറ്റിയ 416.75 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒരേ കുടുംബത്തിലെ ആളുകള്‍ അനര്‍ഹമായി ആനുകൂല്യം നേടിയെടുക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ തന്നെ 29.13 ലക്ഷം അക്കൗണ്ടുകളാണ് രാജ്യവ്യാപകമായി കണ്ടെത്തിയത്. തുടര്‍ന്നാണ് അനര്‍ഹര്‍ കൈപ്പറ്റിയ ആനുകൂല്യം പിടിച്ചെടുത്ത് തിരിച്ചു നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളത്തില്‍ 7,694 കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.…

    Read More »
Back to top button