National
-
ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ആണവോര്‍ജ ബില്‍ ( ശാന്തി ബില്‍) ലോക്‌സഭ പാസ്സാക്കി. ശക്തമായ എതിര്‍പ്പിനൊടുവില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ് ബില്‍ പാസ്സാക്കിയത്. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട് ബില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. രാജ്യത്തെ ആണവ മേഖല സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് 100 ശതമാനവും തുറന്നുകൊടുക്കുന്ന ആണവോര്‍ജ ബില്‍ ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് പാസാക്കിയത്. ബില്ലില്‍ ആണവ ദുരന്തങ്ങളുടെ ബാധ്യതയില്‍ നിന്ന് വിതരണക്കാരെ പൂര്‍ണമായും ഒഴിവാക്കുകയും പരമാവധി നഷ്ടപരിഹാരം 410 മില്യന്‍ യു എസ് ഡോളറില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പരമാവധി നഷ്ടപരിഹാരം 300…
Read More » -
വിഷവായുവിൽ മുങ്ങി ഡൽഹി ; വിഷയത്തിൽ ഇന്ന് പാർലമെന്റിൽ ചർച്ച
ശ്വാസം മുട്ടി രാജ്യ തലസ്ഥാനം. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. മിക്കയിടങ്ങളിലും 350 ന് മുകളിലാണ് വായു ഗുണനിലവാര തോത്. മലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഇന്ന് പാർലമെന്റിൽ ചർച്ച നടക്കും. വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് കേന്ദ്രം ചർച്ചക്ക് തയ്യാറായത്. മലിനീകരണം തടയുന്നതിൽ സർക്കാർ സമ്പൂർണ പരാജയമെന്ന് സുപ്രീം കോടതി വിമർശിച്ചിരുന്നു. മലിനീകരണം…
Read More » -
ത്രിരാഷ്ട്ര സന്ദര്‍ശനം ; എത്യോപ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. നരേന്ദ്ര മോദി ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഒമാന്‍ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ എത്യോപ്യയിലെത്തിയ പ്രധാനമന്ത്രിയുമായി എത്യോപ്യന്‍ പ്രധാനമന്ത്രി ഡോക്ടര്‍ അബി അഹമ്മദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ- എത്യോപ്യ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന്…
Read More » -
58ലക്ഷം പേരെ ഒഴിവാക്കി; ബംഗാളിലെ അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
പശ്ചിമ ബംഗാള്‍ അടക്കം അഞ്ച് ഇടങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളില്‍ 58.19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വ്യാജവോട്ടുകള്‍ 1.38 ലക്ഷം എന്നും കണ്ടെത്തി. പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തുവന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമാസത്തിലേറെ നീണ്ടുനിന്ന എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ക്ക് പിന്നാലെയാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റുകളില്‍ ലഭ്യമാണ്. രാജസ്ഥാനിലെ പട്ടികയില്‍ നിന്ന് 42 പേരെ ഒഴിവാക്കി. കൂടുതല്‍പേരെ പട്ടികയില്‍ നിന്ന് നീക്കം…
Read More » -
ബിഹാര്‍ നിയസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം
ബിഹാര്‍ നിയസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായി സോണിയാഗാന്ധിയുടെ ജന്‍പഥ് വസതിയില്‍ ഇന്നലെ രാവിലെ പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് പുതിയ അഭ്യൂഹം പരന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിയോജിപ്പുകളെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട, പ്രശാന്ത് കിഷോര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസും പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും ഈ അഭ്യൂഹങ്ങളെ പരസ്യമായി…
Read More » -
ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാലു മരണം
ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. കനത്ത മൂടല്‍ മഞ്ഞാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപമാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഏഴ് ബസുകളില്‍ ഒന്ന് സാധാരണ ബസും ആറെണ്ണം സ്ലീപ്പര്‍ ബസുകളുമാണ്. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സിന്റെ 11 യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Read More » -
ശബരിമല സ്വര്‍ണക്കൊള്ള കേസ് ; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്
ശബരിമല സ്വര്‍ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ ഇന്ന് രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ പ്രതിഷേധിക്കുക. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. അന്വേഷണത്തില്‍ പല തടസങ്ങളും നേരിടുന്നു. അതിനാല്‍ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് – ആന്റോ ആന്റണി പറഞ്ഞു. അതേസമയം, ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ പ്രത്യേക…
Read More » -
ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
അർജന്റീന ഫുട്ബോൾ താരം ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ. രാവിലെ 10.45ന് ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ 20 മിനിറ്റോളം ചിലവഴിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. വൈകീട്ട് 3.30ന് ഫിറോസ് ഷാ ഖോട്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തശേഷമാകും മെസിയുടെ…
Read More » -
വോട്ടു കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് നടത്തുന്ന റാലി ഇന്ന്
വോട്ടു കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് നടത്തുന്ന റാലി ഇന്ന്. ഡൽഹി രാംലീല മൈതാനിയിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് റാലി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എന്നിവർ നേതൃത്വം നൽകും. സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികൾ ആവശ്യപ്പെട്ട് അഞ്ചരകോടി ജനങ്ങളുടെ ഒപ്പ് കോൺഗ്രസ് സമാഹരിച്ചിരുന്നു. പ്രതിഷേധ ഒപ്പുകൾ രാഷ്‌ട്രപതിക്ക് നേരിട്ട് നൽകാനുമുള്ള സമയവും കോൺഗ്രസ് തേടും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ മുഴുവൻ ഉന്നത നേതൃത്വവും സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ,…
Read More » -
ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് ഡിജിസിഎ
ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതിനിടെ ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇതിനിടെ ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമന മന്ത്രാലയത്തിനും ഡിജിസിഎക്കും ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു. അതേസമയം…
Read More »