National

  • അന്തരിച്ച അജിത്ത് പവാറിൻ്റെ ഭാര്യ സുനേത്ര പവർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്

    വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവർ. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. അതേസമയം, ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത്ത് പവർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും. എൻസിപിയുടെ മുതിർന്ന നേതാക്കളായ ചഗൻ ബുജ്ജ്വൽ പ്രഫുൽ പട്ടേൽ എന്നിവർ ചേർന്നാണ് തീരുമാനമെടുത്തത്.

    Read More »
  • സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, മരണത്തില്‍ വിശദമായ അന്വേഷണത്തിന് ബംഗളൂരു പൊലീസ്

    സ്വയം വെടിവച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയിയുടെ (57) സംസ്‌കാരം ഇന്ന്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഒരുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് അഞ്ചരയോടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. മലയാളി വ്യവസായായ റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ഐടി ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റോയ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെയും കോണ്‍ഫിഡന്റ് ഗ്രൂപിന്റെയും ആരോപണം. റോയിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍…

    Read More »
  • ഉത്തരേന്ത്യയിലെ അതിശൈത്യം; റോഡ് ഗതാഗതത്തിന് നിയന്ത്രണം, വിനോദസഞ്ചാരികൾക്കും ജാഗ്രത നിർദ്ദേശം

    അതിശൈത്യത്തിൽ തണുത്ത് വിറച്ചിരിക്കുകയാണ് ഉത്തരേന്ത്യ. ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ നിരവധി ജാ​ഗ്രത നിർദ്ദേശങ്ങളും ​ഭരണകൂടങ്ങൾ നൽകിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞും ശക്തമാണ്. ഇത് നിലവിൽ ദൃശ്യ പരിതയെ ബാധിക്കുന്നുണ്ട്. ഇനിയും ഗണ്യമായി കുറച്ചേക്കും എന്നാണ് വിലയിരുത്തൽ. മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉത്തരാഖണ്ഡിൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കശ്മീരിലെ മിക്കയിടങ്ങളിലും താപനില 0 ഡിഗ്രി സെൽഷ്യസിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോനമാർഗിൽ റെക്കോർഡ് താപനിലയായ -11 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച മൂലം കാശ്മീരിലെ റോഡ് ഗതാഗതിന്…

    Read More »
  • ബാരാമതിയിൽ, വിമാന അപകടം: അജിത് പവാറിന് വിട; സംസ്കാരം ഇന്ന് ബാരാമതിയിൽ

    മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയിലെ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി. ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും.അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും.അജിത് പവാറിന്‍റെ ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന്…

    Read More »
  • കേന്ദ്ര ബജറ്റ്: സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും

    കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് സഭയിൽ അവതരിപ്പിക്കും. രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. ചീഫ് ഇക്കണോമിക് അഡ്വൈസർ വി അനന്തനഗേശ്വർ ആണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ വ്യക്തമായ കണക്കുകള്‍ ഇതിലുണ്ടാകും. അതേസമയം ഇത്തവണ ഫെബ്രുവരി 1 ഞായറാഴ്ച ആണെങ്കിലും അന്ന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ ആണ് കേന്ദ്ര തീരുമാനം. നിർമല സീതാരാമൻ തുടർച്ചയായി…

    Read More »
  • വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

    മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു.അജിത് പവാര്‍അന്തരിച്ചു. ബരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്ന് എന്‍സിപി അജിത് പവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചു തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ അജിത് പവാര്‍ ബാരാമതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    Read More »
  • കടുത്ത മഞ്ഞുവീഴ്ച ; ജമ്മു കശ്മീരിൽ വ്യോമ ഗതാഗതവും പ്രതിസന്ധിയിൽ

    കടുത്ത മഞ്ഞുവീഴ്ചയിൽ വലഞ്ഞ് ഉത്തരേന്ത്യ. ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച ശക്തമായി തുടരുകയാണ്. ജമ്മു കശ്മീരിലെ വ്യോമ ഗതാഗതവും മഞ്ഞുവീഴ്ച ശക്തമായ സാഹചര്യത്തിൽ പ്രതിസന്ധിയിലാണ്. ഇന്നലെ മാത്രം 58 വിമാനം സർവീസുകളാണ് റദ്ദാക്കിയത്. ജമ്മു – ശ്രീനഗർ ദേശീയ പാതയും കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിരുന്നു. ഇത് മൂലം റോഡ് ഗതാഗതവും താറുമാറിലായി. ഇതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ മണാലി ഉൾപ്പെടെ വിവിധ മേഖലകളിലും ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മഞ്ഞുവീഴ്ച കനത്തതോടെ വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദില്ലി, ഹരിയാന,…

    Read More »
  • പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

    പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളെയും അഭിസംബോധന ചെയ്ത് നയപ്രഖ്യാപനം നടത്തും. ബജറ്റ് അവതരണത്തിന് മുന്നോടിയായി നാളെ സാമ്പത്തിക സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ രണ്ട് വരെയാണ് സമ്മേളനം നടക്കുക. ഫെബ്രുവരി 1, ഞായറാഴ്ചയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. അതേസമയം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു. യോഗത്തിൽ സർക്കാർ പ്രതിപക്ഷ സഹകരണം തേടി. എന്നാൽ വിബി ജി റാം ജി നിയമത്തിലടക്കം പ്രതിഷേധം ഉയർത്താനാണ്…

    Read More »
  • 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഡൽഹിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും. പത്മാപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡൽഹി. പഴുതടച്ച സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അതേസമയം, റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥികളായ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ…

    Read More »
  • അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം

    അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തി. മൈനസ് ഏ‍ഴ് ഡിഗ്രിയാണ് ജമ്മുകശ്മീരിലെ ഏറ്റവും കുറഞ്ഞ താപനില. വിവിധ മേഖലകളിൽ മഞ്ഞുവീഴ്ചയും ശക്തമായി തുടരുകയാണ്. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. അതേസമയം, ശൈത്യത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമായത് ദില്ലിയിലെ ജനങ്ങളെ വലയ്ക്കുകയാണ്. ഡൽഹിയിലെ വായുമലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി ദീർഘകാല നടപടികൾ ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി രാജ്യതലസ്ഥാനത്തിൽ നിന്ന് ഒഴിവാക്കുക, വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ…

    Read More »
Back to top button