National

  • ഇന്ത്യ – യുസ് വ്യാപാര കരാറിൽ പ്രതിഷേധം ശക്തം: പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും

    ഇന്ത്യ – യുസ് വ്യാപാര കരാറിൽ പ്രതിഷേധം ശക്തമാകുന്നു. കരാർ ഇന്ത്യൻ താത്പര്യങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷം. ഗോതമ്പ്, പരുത്തി, ചോളം, പാൽ ഉൽപന്നങ്ങൾ, എന്നിവ നികുതിയില്ലാതെ ഇന്ത്യയിലേക്ക് ഒഴുകുന്നത് കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കർഷക സംഘടനകൾ വിമർശിച്ചു. കർഷകരെ ബാധിക്കുന്ന കരാറിൽ നിന്നും കേന്ദ്രം പിന്മാറണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ കരാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അനുകൂലമായ നീക്കം ആണെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ അവകാശവാദം. അതേസമയം, ട്രംപിന്‍റെ പ്രഖ്യാപനത്തിൽ മൗനം ഭഞ്ജിച്ച കേന്ദ്രം വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി സ്ഥിരീകരിച്ചു. കേന്ദ്ര വാണിജ്യ…

    Read More »
  • മുൻ കരസേന മേധാവിയുടെ പുസ്തകം ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത

    കരസേന മുൻ മേധാവി ജനറൽ എം എം നർവാനയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പേരിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ, ഇന്ത്യ ചൈന സംഘർഷത്തെകുറിച്ചുള്ള പരാമർശം രാഹുൽഗാന്ധി ഉദ്ധരിച്ചത് ലോക്സഭയിൽ കടുത്ത ഭരണ പ്രതിപക്ഷഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഉള്ളടക്കം പാർലമെന്റിൽ ഉദ്ധരിക്കാൻ തട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകി. പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും.ബജറ്റ്, തൊഴിലുറപ്പ് പദ്ധതി, എപ് സ്റ്റീൻ ഫയൽ, എന്നീ വിഷയങ്ങൾക്കൊപ്പം ഇന്ത്യ ചൈന…

    Read More »
  • ‘തീരുവ 18 ശതമാനമായി കുറയും’; ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി

    ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താരിഫ് കുറയ്ക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി ‘എക്‌സി’ൽ കുറിച്ചു. ലോകത്തെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും മോദി കുറിച്ചു. ട്രംപിന്റെ നേതൃപാടവം ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകും. ട്രംപിൻ്റെ പ്രഖ്യാപനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു അൽപസമയം മുൻപാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചത്. ട്രൂത്ത്…

    Read More »
  • കേന്ദ്രബജറ്റ് 2026: കേരളത്തെ ഉൾപ്പെടുത്തി ധാതു ഇടനാഴി

    ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ധാതു ഇടനാഴി രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേരളം, തമി‍ഴ് നാട്, ഒഡീഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാങ്ങളിലാണ് റെയർ എർത്ത് ഇടനാഴി രൂപീകരിക്കുക. സംസ്ഥാന ബജറ്റിലും ‘റെയർ എർത്ത് കോറിഡോർ’ സ്ഥാപിക്കാനുള്ള പ്രഖ്യാപനം നടത്തിയിരുന്നു. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ് ഇതിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്. കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്തെ ധാതുമണലിൽ അടങ്ങിയിരിക്കുന്ന മോണോസൈറ്റിനെ ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

    Read More »
  • വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ

    വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയർന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്ന വ്യാപാരികൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായി മാറും. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക…

    Read More »
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ

    ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്. നാലു റൗണ്ട് വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ജുഹുവിലെ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പുണ്ടായെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് അക്രമികള്‍, എന്തിനാണ് വെടിവെപ്പുണ്ടായത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വെടിവെപ്പിനെ തുടര്‍ന്ന് ഷെട്ടിയുടെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. വെടിയുതിര്‍ത്തശേഷം അക്രമി സംഘം രക്ഷപ്പെട്ടതായാണ് വിവരം. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പൊലീസ്, അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

    Read More »
  • വ്യവസായി സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ

    ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് നാല് മണിക്ക് ബെന്നാർഘട്ട റോഡിലെ കൽക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. തന്റെ അന്ത്യവിശ്രമം ഇവിടെയായിരിക്കണമെന്ന റോയിയുടെ ആഗ്രഹം കണക്കിലെടുത്താണ് കുടുംബം ഈ തീരുമാനം എടുത്തത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ റിസോർട്ടിൽ പൊതുദർശനം നടക്കും. തുടർന്ന് 2.30-ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷമായിരിക്കും സംസ്കാരം. അതേസമയം, റോയിയുടെ മരണകാരണം സംബന്ധിച്ച പോസ്റ്റ്‌മോർട്ടം…

    Read More »
  • മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്

    മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. രാവിലെ പത്തുമണിക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണം നടത്തും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളെ ലക്ഷ്യംവെച്ചുളള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ്…

    Read More »
  • വ്യവസായി സി ജെ റോയിയുടെ മരണം: അന്വേഷണം സിഐഡിക്ക്, സംസ്കാരം നാളത്തേക്ക് മാറ്റി

    വ്യവസായി സി ജെ റോയിയുടെ സംസ്കാരം നാളെ. ബെംഗളൂരു ബെന്നാല്‍ഗട്ടയില്‍ വെച്ച് സംസ്കാരം നടക്കും. മരണത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍, അന്വേഷണം സി ഐ ഡിക്ക് കൈമാറി. ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാൻ മറ്റൊരു മുറിയിലേക്ക് പോയ അദ്ദേഹം അവിടെ വച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് യൂണിറ്റാണ് ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. കൊച്ചി യൂണിറ്റിന്…

    Read More »
  • കേന്ദ്ര ബജറ്റ് നാളെ ; 29 ആവശ്യങ്ങള്‍ നിരത്തി കേരളം

    കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ധമനന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റ് ഇത്തണവ ഞായറാഴ്ചയാണ് എന്നത് ഇത്തവണത്തെ സവിശേഷതയാണ്. നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്. ഇത് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിലേക്ക് സീതാരാമനെ അടുപ്പിക്കും. 1959-1964 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന കാലത്ത് ദേശായി ആകെ 6 ബജറ്റുകളും 1967-1969 കാലയളവില്‍ 4 ബജറ്റുകളും അവതരിപ്പിച്ചു. മുന്‍ ധനമന്ത്രിമാരായ പി.…

    Read More »
Back to top button