National

  • ജനനായകന്‍ റിവൈസിംഗ് കമ്മിറ്റി ഇന്ന് കാണില്ല; വിജയ്ക്ക് വീണ്ടും തിരിച്ചടി

    പ്രതിസന്ധിയൊഴിയാതെ വിജയ് ചിത്രം ജനനായകന്‍. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടാത്തതിനാല്‍ റിലീസ് വൈകുന്ന സിനിമയ്ക്ക് വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് കാണില്ലെന്ന് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ റിവൈസിംഗ് കമ്മിറ്റി വീണ്ടും സിനിമ കാണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ഇന്ന് കാണുകയുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. റിവൈസിംഗ് കമ്മിറ്റിയിലെ ഒരംഗത്തിന് സുഖമില്ലാതായതോടെയാണ് സ്‌ക്രീനിംഗ് മാറ്റിവച്ചത്. ഇനി എപ്പോഴാകും സ്‌ക്രീനിംഗ് നടക്കുകയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഇതോടെ മെയ് മാസത്തില്‍ ചിത്രം റിലീസാകുമെന്ന പ്രതീക്ഷയും പാളുകയാണ്. നേരത്തെ സെന്‍സര്‍ ബോര്‍ഡിനെതിരെ…

    Read More »
  • കരൂർ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം : വിജയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്

    പ്രശസ്ത നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്. മാർച്ച് 10ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്. മുൻപ് രണ്ടുതവണ താരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. കരൂർ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണമാണ് നിലവിൽ സിബിഐ നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം നടത്തിയ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. അപകടത്തിൽ60 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ചതിലും ഏഴുമണിക്കൂറോളം വൈകിയാണ് താരം…

    Read More »
  • ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും, കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിച്ചു തുടങ്ങി; കേന്ദ്രമന്ത്രി ജയ്ശങ്കര്‍ രാജ്യസഭയില്‍

    പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. മേഖലയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ടെഹ്‌റാനിലെ ഇന്ത്യാക്കാന്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മധ്യപൗരസ്ത്യ ദേശത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം സംഭാഷണവും നയതന്ത്രവുമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയിലെ സംഭവവികാസങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രധാനമന്ത്രി സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സംഭാഷണവും നയതന്ത്രവും പിന്തുടരണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പശ്ചിമേഷ്യ സ്ഥിരത കൈവരിക്കണമെന്ന്…

    Read More »
  • രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുത്; ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ നടക്കണോ?; ദ്രൗപതി മുര്‍മുവിനെതിരെ മമത

    ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത ബാനര്‍ജി. ബംഗാളില്‍ നടന്ന അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കാനെത്താത്തതിലും വേദി മാറ്റിയതിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മമത ബാനര്‍ജി. ബിജെപിയുടെ ഉപേദശപ്രകാരം രാഷ്ട്രതി രാഷ്ട്രീയം കളിക്കരുതെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു. ‘മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല. ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രപതി തുടര്‍ച്ചയായി വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ…

    Read More »
  • എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം, 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്

    രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍. എല്‍പിജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ് ഏര്‍പ്പെടുത്തി. നിയന്ത്രണം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു സിലിണ്ടര്‍ ബുക്ക് ചെയ്ത് 21 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനിമുതല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. വാണിജ്യ സിലിണ്ടര്‍ ബുക്കിങ്ങിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രണം പ്രതികൂലമായി…

    Read More »
  • ഇറാൻ കപ്പൽ കൊച്ചിയിൽ; നാവികർക്ക് സൗകര്യം നൽകിയെന്ന് അറിയിച്ച് ഇന്ത്യ

    ഇറാൻ നാവിക സേനയുടെ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത് സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി കൂടി അറിഞ്ഞെന്ന് റിപ്പോർട്ട്. കാബിനറ്റ് കമ്മിറ്റി യോഗം ഇക്കാര്യം വിലയിരുത്തിയിരുന്നു. കപ്പലിലെ നാവികർക്ക് എല്ലാസൗകര്യവും നൽകിയെന്ന് ഇന്ത്യ ഇറാനെ അറിയിച്ചു. ശ്രീലങ്കയിൽ തീരത്ത് ഇറാൻ കപ്പലിന് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. നൂറോളം പേരാണ് കപ്പലാക്രമണത്തിൽ കൊല്ലപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇറാനിയൻ സേനയുടെ കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഐആര്‍എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ്…

    Read More »
  • സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

    യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി തിളങ്ങി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള…

    Read More »
  • ഇറാൻ- ഇസ്രായേൽ സംഘർഷം : ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കും, പുതിയ പ്രതികരണവുമായി ഇന്ത്യ

    ഇറാൻ- ഇസ്രായേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ സ്ഥിതി വഷളായത് നിർഭാഗ്യകരമെന്നും പുതിയ പ്രസ്താവനയിറക്കി വിദേശകാര്യമന്ത്രാലയം. സാധാരണ ജനജീവിതവും സാമ്പത്തിക രംഗവും സ്തംഭിച്ചു. ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് ഇന്ത്യ. ചരക്കു കപ്പലുകൾക്കു നേരെയുള്ള അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഗൾഫിലെ ഒരു കോടി ഇന്ത്യക്കാര ബാധിക്കുന്ന സംഭവത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേ സമയം, ഖമനേയി വധത്തെക്കുറിച്ച് പുതിയ പ്രസ്താവനയിലും…

    Read More »
  • എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന് ജാമ്യം

    എഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബിന് ജാമ്യം. സെഷൻസ് കോടതി നടപടി ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. നേരത്തെ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം സെഷൻസ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ നടപടിയാണ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. സെഷൻ കോടതി നടപടി കൃത്യമായ കാരണങ്ങൾ ഇല്ലാതെയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ പ്രദർശന ഹാളിലാണ് യൂത്ത്…

    Read More »
  • പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം; 84 ഇന്ത്യൻ വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങി

    പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം. വ്യോമാതിർത്തി അടച്ചതോടെ പുണെയിലെ 84 എം.ബി.എ. വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങി. അതേസമയം, ഇറാനെതിരായ യു.എസ്.–ഇസ്രയേൽ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വിമർശിച്ച് ശിവസേന താക്കറെ പക്ഷം എം പി സഞ്ജയ് റൗത് രംഗത്തെത്തി. പുണെയിലെ ഇന്ദിര സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 വിദ്യാർത്ഥികളാണ് പഠനയാത്രയ്ക്കിടെ ദുബായിൽ കുടുങ്ങിയത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വ്യോമാതിർത്തി അടച്ചതോടെ ശനിയാഴ്ചയും ഞായറാഴ്ചയും മടങ്ങേണ്ടിയിരുന്ന വിദ്യാർത്ഥികൾക്ക് യാത്രചെയ്യാനായില്ല. വിദ്യാർത്ഥികളെ സുരക്ഷിത ഹോട്ടലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തോടും സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും നിരന്തരം…

    Read More »
Back to top button