National

  • വിമാനയാത്ര ഇനി ചെലവേറും; ഇന്ധനസർച്ചാർജ് കൂട്ടി ഇൻഡിഗോ

    വിമാനഇന്ധനത്തിന് വില കൂട്ടിയതോടെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ നിരക്കുകളും വർധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് വർധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ പതിനായിരം രൂപവരെയും വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരസർവീസുകളിൽ 500 കിലോമീറ്റർ ദൂരത്തിന് താഴെയുള്ള യാത്രകൾക്ക് 275 രൂപയാണ് പുതിയ നിരക്ക്. 2000 കിലോമീറ്റർ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും ഈടാക്കും. അന്താരാഷ്ട്ര സർവീസുകളിൽ യുകെയിലേക്കും ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള…

    Read More »
  • ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം: എഫ്‌സിആര്‍എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ

    വിവിധ ക്രൈസ്തവസഭകളുടെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്സിആര്‍എ) ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ക്രൈസ്തവസഭകൾക്ക് സ്വാധീനമുള്ള കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിൽ പാസാക്കാനുള്ള കേന്ദ്രനീക്കത്തെ പ്രതിപക്ഷം ശക്തിയായി എതിർക്കും. എന്നാൽ, ബില്ലിലൂടെ മതസംഘടനകളെ ലക്ഷ്യം വെക്കുന്നു എന്ന വാദം തെറ്റാണെന്നാണ് കേന്ദ്രം പറയുന്നത്. രാജ്യസുരക്ഷയ്ക്കും രാജ്യതാത്പര്യത്തിനുമെതിരേ വിദേശഫണ്ടുകൾ ഉപയോഗിക്കുന്നത് തടയാനാണ് ബിൽ. അല്ലാതെ ഏതെങ്കിലും മതസംഘടനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ടിങ്ങിന് വ്യക്തമായ ക്രമീകരണം വരുത്താൻ ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ട് വരുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞത്.…

    Read More »
  • രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്

    രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് നാളെ ഏപ്രിൽ 1 ന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. 2011-ന് ശേഷം കോവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോയ സെൻസസ് നടപടികളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തിലെ ഭവന സെൻസസിൽ വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീട്ടിലുള്ള ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലവാരവും…

    Read More »
  • പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്യാന്‍ അനുമതി; ഇളവ് നൽകി കേന്ദ്രം

    പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണത്തിനുമുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി.ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിൽ മണ്ണെണ്ണ വിതരണം ചെയ്യും.പൊതുമേഖലാ എണ്ണ കമ്പനികൾ നടത്തുന്ന പെട്രോൾ പമ്പുകൾക്ക് മണ്ണെണ്ണ സംഭരിക്കാനും വിതരണം ചെയ്യാനും അനുവാദം നൽകി.പെട്രോൾ പമ്പ് വഴി മണ്ണെണ്ണ വിതരണം ചെയ്യും. രണ്ടു മാസത്തേക്കാണ് ചട്ടങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. പെട്രോളിയം മന്ത്രാലയം ഒരു ജില്ലയിലെ രണ്ട് പെട്രോൾ പമ്പുകൾക്ക് 5000 ലിറ്റർ വരെ മണ്ണെണ്ണ സൂക്ഷിക്കാൻ അനുമതി…

    Read More »
  • പശ്ചിമേഷ്യൻ സംഘർഷം; കൂടുതൽ LPG ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കാൻ‌ ശ്രമം തുടരുന്നു

    പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കാൻ ചർച്ചകൾ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രതിസന്ധി സാധാരണക്കാരെ ബാധിക്കാതിരിക്കാൻ കേന്ദ്രം പല നീക്കങ്ങളും നടത്തുന്നുണ്ട്. കൂടുതൽ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കാനും ശ്രമം തുടരുന്നു. സാമ്പത്തിക, വ്യാപാര സ്ഥിരത നിലനിർത്തുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, എന്നിവയാണ് സർക്കാരിന്റെ മുൻഗണനകളെന്ന് പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സഹകരണത്തിൻ്റെ പ്രാധാന്യവും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് പൂഴ്ത്തിവെപ്പ് തടയാനായി വ്യാപക റെയ്ഡുകളും…

    Read More »
  • ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും

    ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും. 92000ത്തിൽ അധികം മെട്രിക് ടൺ എൽപിജിയുമായി ജഗ്‌ വസന്ത്‌, പൈൻ ഗ്യാസ് എന്നീ കപ്പലുകളാണ് ഇന്ത്യൻ തീരത്ത് എത്തുന്നത്. ഹോർമോസ് കടലിടുക്ക് താണ്ടിയ അപ്പോളോ ഓഷ്യൻ കപ്പൽ ഇന്നലെ മംഗലാപുരത്ത് എത്തിയിരുന്നു. 47,600 മെട്രിക് ടൺ എൽപിജി വഹിക്കുന്ന ജഗ് വസന്ത് കപ്പൽ കണ്ട്‌ല തുറമുഖത്ത് എത്തുമെന്നാണ് പോർട്ട്സ് മന്ത്രാലയം അറിയിച്ചു. 45,000 മെട്രിക് ടൺ എൽപിജി ഉൾക്കൊള്ളുന്ന മറ്റൊരു കപ്പലായ പൈൻ ഗ്യാസ് ന്യൂ മാംഗ്ലൂർ തുറമുഖത്ത് എത്തുമെന്ന്…

    Read More »
  • പശ്ചിമേഷ്യൻ സംഘർഷം: രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

    പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരമാകും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള നരേന്ദ്ര മോദിയുടെ യോഗം. വീഡിയോ കോൺഫറൻസിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകൾ യോഗം വിലയിരുത്തും. ഊർജ പ്രതിസന്ധിയിലടക്കം സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട. മുൻകരുതലായി സ്വീകരിക്കേണ്ട നടപടികളും, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ…

    Read More »
  • രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര

    ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല. ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.…

    Read More »
  • യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

    യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിക്കാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. കോഴിക്കോട് ബീച്ചിൽ വൈകിട്ട് 4 മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്. ബീച്ചിലെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും രാഹുൽഗാന്ധി കരിപ്പൂർ എയർപോർട്ടിലേക്ക് തിരിച്ചുപോവുക. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് പാലക്കാട് പ്രചാരണത്തിന് ഇറങ്ങും. ഒറ്റപ്പാലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്കാണ് പരിപാടി. ശേഷം കോങ്ങാട് UDFയുഡിഎഫ് കൺവെൻഷനും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.

    Read More »
  • പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം വെല്ലുവിളി; സോണിയാ ഗാന്ധി ആശുപത്രിയിൽ

    മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ സോണിയ…

    Read More »
Back to top button