National

  • മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിന് പി.എ.സി അധ്യക്ഷനായി പുനർനിയമനം; കേരളത്തിലേക്കില്ലെന്ന സൂചന

    കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദ ചര്‍ച്ച പൊടിപൊടിക്കുന്നതിനിടയില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമുണര്‍ത്തി കെസി വേണുഗോപാലിന് പാര്‍ലമെന്‍ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി പുനര്‍ നിയമനം. വിഡി സതീശനെയും രമേശ് ചെന്നിത്തലയേയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലിക്കിടയില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി കെസി വേണുഗോപാല്‍ എത്തിയേക്കുമെന്നുള്ള സൂചനകള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നടപടി. ഇതുവഴി കെസി മുഖ്യമന്ത്രി പദത്തിനായുള്ള ബലാബലത്തില്‍ നിന്നു പുറത്തായെന്നു കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്കു നിയോഗിക്കപ്പെടുന്ന പക്ഷം പിഎസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലെത്താനാവുമെന്ന് കെസി വേണുഗോപാലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പിഎസി അധ്യക്ഷ…

    Read More »
  • സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ; ജൂലൈ വരെയുള്ള രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചു

    പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനയും കാരണം എയർ ഇന്ത്യ തങ്ങളുടെ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. വരുന്ന ജൂലൈ മാസം വരെ സർവീസുകളിൽ നിയന്ത്രണമുണ്ടാകുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്‌ബെൽ വിത്സൺ അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് ഓടുന്നതെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ വിത്സൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും പ്രവർത്തനച്ചെലവ്…

    Read More »
  • ‘വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട’; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

    പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്. മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യംചെയ്താണ് തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാന്‍ഡ്ബുക്കില്‍ ഇത്തരമൊരു നിര്‍ബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടെണ്ണല്‍ മേശകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകും. ഇത് ഭരണകക്ഷിയായ ബിജെപിക്ക്…

    Read More »
  • വ്യാപക ക്രമക്കേടെന്ന പരാതി; പശ്ചിമ ബം​ഗാളിൽ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ ഇന്ന് റീപോളിംഗ്

    പശ്ചിമ ബംഗാളിൽ 15 ബൂത്തുകളിൽ ഇന്ന് റീപോളിംഗ്. മഗ്രഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുക. ഇവിഎം കൃത്രിമം കാണിച്ചു എന്ന ബിജെപി പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന റീപോളിങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോളുകൾക്ക് പിന്നാലെ നാടകീയ രംഗങ്ങളാണ് ബംഗാളിൽ അരങ്ങേറുന്നത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സ്ട്രോങ് റൂമുകൾക്ക് മുന്നിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബൂത്തുകൾക്ക് മുന്നിൽ നിരോധജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 29-ന് നടന്ന…

    Read More »
  • പഞ്ചാബിൽ രാഷ്ട്രീയ പോര് ; പഞ്ചാബ് മുഖ്യമന്ത്രി നിയമസഭയിലെത്തിയത് മദ്യപിച്ചെന്ന് ആരോപണം

    പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഗുരുതര ആരോപണവുമായി സ്വാതി മലിവാൾ എംപി. മൻ നിയമസഭയിൽ എത്തിയത് മദ്യപിച്ചാണെന്ന് ആരോപിച്ച സ്വാതി മലിവാൾ, പരിശോധനയ്ക്ക് തയ്യാറാകണമെന്നും തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. സഭയിൽ മൻ സംസാരിക്കുന്ന വീഡിയോ സഹിതം എക്സിൽ പങ്കുവെച്ചാണ് സ്വാതി മലിവാളിൻ്റെ ആരോപണം. എഎപിയുടെ രാജ്യസഭാ എംപിയായിരുന്ന സ്വാതി മലിവാൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എഎപി മുഖ്യമന്ത്രിക്കെതിരെ പുതിയ പോർമുഖം തുറന്ന് സ്വാതി മലിവാൾ രം​ഗത്തെത്തിയിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ, പഞ്ചാബ്…

    Read More »
  • രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടാൻ സാധ്യത ; സമ്മർദം ചെലുത്തി എണ്ണ കമ്പനികൾ

    രാജ്യത്തെ ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാർഹിക സിലിണ്ടറിന് 40 മുതൽ അൻപത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിൽ ആഗോള അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധന, എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4–5 രൂപ വരെ വർദ്ധിച്ചേക്കാം, അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് ഏകദേശം…

    Read More »
  • വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി: ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ

    രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇന്നത്തെ വർധനവോടെ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് കൊച്ചിയിലെ പുതിയ വില. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമായി. ദില്ലിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071.50 രൂപയായും മുംബൈയിൽ 3024 രൂപയായും ഉയർന്നു.…

    Read More »
  • പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്

    പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ ഒരു കോടി 57 ലക്ഷം പേര്‍ വനിതകളാണ്. 792 ട്രാന്‍സ് ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്. കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍…

    Read More »
  • ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി; നേരിട്ടിറങ്ങാൻ അരവിന്ദ് കെജ്‌രിവാള്‍, പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

    ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെയും ഡൽഹിയിലെയും പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കുന്നുള്ള നീക്കം ബി ജെ പി സജീവമാക്കിയതോടെയാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ നിർണായക നീക്കം. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനായി നിർണായകമായ കൂടിക്കാഴ്ച ഡൽഹിയിലെന്നാണ് സൂചന. കൂറുമാറിയ എം പിമാരെ അയോഗ്യരാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ല. അതിനിടെ പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ് എം പി…

    Read More »
  • ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്നവസാനിക്കും; ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്

    പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ പോളിങ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് ബുധനാഴ്ച വിധിയെഴുത്ത്. എങ്കിലും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന 152 സീറ്റില്‍…

    Read More »
Back to top button