National
-
രാജ്യത്തെ ആദ്യ ‘വന്ദേഭാരത് സ്ലീപ്പർ’ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
യാത്രക്കാർ ഏറെ കാത്തിരുന്ന ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പശ്ചിമ ബംഗാളിലെ ഹൗറയെയും അസമിലെ ഗുവാഹത്തിയെയും ബന്ധിപ്പിച്ചാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. പശ്ചിമ ബംഗാളിലെ മാൽഡ ടൗൺ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിനിൽ ആർ.എ.സി (RAC) സീറ്റുകൾ ഉണ്ടാകില്ലെന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഉറക്കവും യാത്രാസുഖവും ഉറപ്പാക്കുന്നു. ട്രെയിൻ സർവീസിനൊപ്പം 3000 കോടിയിലധികം രൂപയുടെ…
Read More » -
ഇറാനിലെ സംഘർഷം: ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിൽ എത്തും
ഇറാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിൽ എത്തും. ആദ്യഘട്ടത്തിൽ 300 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുക എന്നാണ് വിവരം. തിരിച്ചെത്തുന്നവരിൽ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. ഇറാനിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. വരും ദിവസങ്ങളിലും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള തുടർനടപടികൾ തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം ഇറാനിലെ കെർമൻ യൂണിവേഴ്സിറ്റിയിൽ കേരളത്തിൽ നിന്നുള്ള 12 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. എംബിബിഎസ് വിദ്യാർത്ഥികളാണ് ഇറാനിൽ പെട്ടുപോയിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അടിയന്തരശ്രദ്ധ വേണമെന്നറിയിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കേന്ദ്ര കേരള ഗവൺമെൻ്റുകൾക്ക് കത്തയച്ചു. ഇമെയിൽ…
Read More » -
ശബരിമല ഹരിവരാസനം പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്
സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കറിന്. മന്ത്രി വി എൻ വാസവൻ ആണ് പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വെച്ച് നൽകും. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നാദസ്വര വിദഗ്ദ്ധരിൽ ഒരാളായ തിരുവിഴ ജയശങ്കര്‍, അയ്യപ്പ ഭക്തിഗാനങ്ങൾ ഉപകരണ സംഗീത രൂപത്തിൽ പുറത്തിറക്കിയ ആൽബങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രശസ്തമായ അയ്യപ്പ കീർത്തനങ്ങളുടെയും, ശരണമന്ത്രങ്ങളുടെയും നാദസ്വരത്തിലുള്ള ആവിഷ്കാരം അദ്ദേഹം…
Read More » -
ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ദില്ലിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ സോണിയാഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ആശങ്കാജനകമായ സാഹചര്യമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.
Read More » -
ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന
ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള് കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം…
Read More » -
ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ ഉമർ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഷർജിൽ ഇമാം, ഉമർ ഖാലിദ്, ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ തുടങ്ങിയവരുടെ അപ്പീലുകളിലാണ് അന്തിമ വിധി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പറയുക. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ. അഞ്ച് വർഷത്തിലേറെയായി ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലാണ്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) പ്രകാരം ഗുരുതരമായ കുറ്റങ്ങൾ…
Read More » -
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്, വാഹനം വേഗത കുറച്ച് ഓടിക്കാൻ നിര്‍ദ്ദേശം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഉത്തർപ്രദേശ്, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എട്ടിന് താഴെയാണ് താപനില. ദില്ലിയിൽ പുക മഞ്ഞിനു പുറമെ വായുമലിനീകരണവും രൂക്ഷമാണ്. 400ന് മുകളിലാണ് പല സ്ഥലത്തും വായുമലിനീകരണ തോത്. മൂടൽ മഞ്ഞിൻ്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ വേഗത കുറച്ചു ഓടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററിന് താഴെയാണ്. പലയിടത്തും കാഴ്ച പരിമിതി 10 മീറ്ററിൽ താഴെയാണ്. പുകമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ ഇന്നും വ്യോമ റെയിൽ ഗതാഗതം തടപ്പെടും. അതേസമയം ട്രെയിനുകളും വിമാനങ്ങളും വൈകുന്നത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അതോറിറ്റി…
Read More » -
കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം ; രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ
രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈ സ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ…
Read More » -
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്
ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ, അമിത ജോലിഭാരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പണിമുടക്ക്. ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ ഉൾപ്പെടെയുള്ള പ്രമുഖ ഓൺലൈൻ ശൃംഖലകളിലെ തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് വിവരം. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ്, എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ദില്ലി ,പശ്ചിമ ബംഗാൾ, തമിഴ്നാടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാറ്റ്ഫോം വർക്കേഴ്സ്…
Read More » -
93–ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.രമേശ് ചെന്നിത്തല അധ്യക്ഷനാകും. ജനുവരി ഒന്നു വരെയാണ് തീർത്ഥാടനം. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ വിവിധ…
Read More »