Kerala

  • വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എം വി ഗോവിന്ദന്‍

    ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സ്വാഭാവിക വീഴ്ച മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒറ്റപ്പെട്ട സംഭവം മാത്രമാണിത്. ഇന്നും നാളെയും ഇന്നലെയും നടന്നാല്ലേ തുടര്‍ച്ചയായുള്ള സംഭവമായി കാണാന്‍ സാധിക്കൂ. ഇത് അഞ്ചുവര്‍ഷം മുന്‍പ് ഉണ്ടായതാണ്. അതിന് ശേഷം ലക്ഷക്കണക്കിന് ശസ്ത്രക്രിയകള്‍ നടന്നല്ലോ? അവിടെയൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍. ‘വീഴ്ചയൊക്കെ സ്വാഭാവികമായി ഉണ്ടാവും. അതിനാണ് നടപടിയെടുക്കുന്നത്. ഇത് ഒരു…

    Read More »
  • തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി, പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം

    ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ കൂട്ടയടിയില്‍ പത്തോളംപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തിനിടെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനും ശ്രമം നടന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമം നടന്നത്. പുളിക്കീഴില്‍നിന്നും പല്ലനയില്‍നിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു ഇരുസംഘവും. സംഘര്‍ഷത്തിനിടെ വിഷ്ണു സജിന്‍ എന്നയാളാണ് എയര്‍ഗണ്‍ ഉയര്‍ത്തി ഭീകരാവസ്ഥ സൃഷ്ടിച്ചത്. മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു : മൂന്നിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്

    കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നിടത്ത്. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയത്. കോന്നി(8), ചെങ്ങന്നൂര്‍(8), ചങ്ങനാശേരി (8) എന്നിവിടങ്ങളില്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 മുതല്‍ പത്തുവരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. മൂന്നാര്‍, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറിനും ഏഴിനും ഇടയിലാണ് ഈ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ്…

    Read More »
  • മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി

    കാസർകോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി.…

    Read More »
  • നെടുമങ്ങാട് നവജാത ശിശുവിന്റെ മരണം ; ഡോക്ടർക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്

    തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി. ഡോക്ടർ തീരുമാനമെടുക്കാൻ വൈകിയെന്നും കണ്ടെത്തൽ. മൂന്നംഗ സമിതി ആരോഗ്യ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി. കുഞ്ഞിന് വളർച്ച കുറവുണ്ടായിരുന്നുവെന്നും. ഇത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന് ശ്വാസതടസമടക്കം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ. സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി എന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ബിന്ദു സുന്ദറിനെ സസ്‌പെൻഡ്…

    Read More »
  • വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ

    കത്രിക വയറ്റിൽ കുടുങ്ങിയ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തൽ. ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണ്. ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രം. ഉപകരണങ്ങൾ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉണ്ടെന്ന മറുപടിക്ക് ശേഷമാണ് തുന്നൽ ഇട്ടത്. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സ് പറഞ്ഞു. പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യ…

    Read More »
  • കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിച്ചു; 20 യാത്രക്കാര്‍ക്ക് പരിക്ക്‌

    തൃശൂര്‍ കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുന്നംകുളം ടൗണിനു സമീപം വണ്‍വേ ജംഗ്ഷനിലാണ് അപകടമുണ്ടായത്. മുന്നില്‍ പോകുകയായിരുന്ന ചെങ്ങന്നൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കോഴിക്കോട്- തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു ബസുകളിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവര്‍ സമീപത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുറേനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു.

    Read More »
  • ഓപ്പറേഷന്‍ ‘സുഭാഷ്’ വിജയം; മെട്രോ പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

    എറണാകുളത്ത് കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 1.30 ഓടെയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ച്, രാത്രി 12 മണിയോടെയാണ് രക്ഷാദൗത്യം പുനഃരാരംഭിച്ചത്. ഗാന്ധിനഗര്‍ അഗ്‌നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് ‘ഓപ്പറേഷൻ സുഭാഷ്’ എന്നറിയപ്പെട്ട രക്ഷാദൗത്യം വിജയം കണ്ടത്. ജീവനോടെ തന്നെ സുഭാഷ് എന്നു വിളിപ്പേരിട്ട പൂച്ചയെ താഴെയെത്തിക്കാനായി. തുടര്‍ന്ന് പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിരീക്ഷണത്തിലാണ്. പൂച്ചയെ താഴെയിറക്കുന്ന ദൗത്യം കാണാന്‍ നിരവധി പേരാണ് മെട്രോ പില്ലറിന് സമീപം…

    Read More »
  • സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരാൻ സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷിണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

    Read More »
  • ”കള്ളനും പോലീസും ” പ്രകാശനം ന‌‌ടന്നു

    പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച കള്ളനും പോലീസും എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ രചയിതാവ് അജിത്ത് സുകുമാരൻ റിട്ട. ജയിൽ ഡി.ഐ.ജി സന്തോഷ്‌ സുകുമാരനു നൽകി പ്രകാശനം ചെയ്യുന്നു. പി.കെ. സുരേഷ്, പനച്ചി ബുക്സ് എഡിറ്റർ ശാന്ത തുളസീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .. നേരിന്റെയും നെറികേടിന്റെയും അനുഭവസാക്ഷ്യങ്ങളുടെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ… ഒരു റിട്ടയേർഡ് പോലീസ് സൂപ്രണ്ടിന്റെ സർവീസ് സ്റ്റോറിയെക്കാളുപരി കാല്പനികതയിലൂടെ സഞ്ചരിച്ച 30 ഓളം സംഭവകഥകൾ… അജിത്ത് സുകുമാരന്റെ ശക്തമായ രചന.

    Read More »
Back to top button