Kerala

  • റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു

    ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോഗി മരിച്ചു. റാഞ്ചി, ഛത്ര ജില്ലയിലാണ് അപകടം. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. 41കാരനായ സഞ്ജയ് കുമാറാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്നു ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തില്‍ സഞ്ജയിനെ കൂടാതെ ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്, രണ്ട് സഹായികള്‍, ഒരു പൈലറ്റ് ഇന്‍ കമാന്‍ഡ് (പിഐസി), ഒരു സഹ പൈലറ്റ് എന്നിവരാണ് ഉണ്ടായിരുന്നത്. മെഡിക്കല്‍ എമര്‍ജന്‍സി വിമാനമാണ് ഛത്ര മേഖലയിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തന…

    Read More »
  • ന്യൂനമര്‍ദ്ദം: വെള്ളിയാഴ്ച വരെ ഇടമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പകല്‍സമയത്ത് കടുത്ത ചൂട്

    തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ സംസ്ഥാനത്ത് പകല്‍സമയത്ത് പൊതുവെ ചൂട്…

    Read More »
  • ജാമ്യ വ്യവസ്ഥ ലംഘനം ; രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയുടെ നോട്ടീസ്

    രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയുടെ നോട്ടീസ്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചത്. ഈ മാസം 28ന് രാഹുലോ അഭിഭാഷകനോ കോടതിയിൽ നേരിട്ട് ഹാജരാകണം എന്നും നോട്ടീസിൽ പറയുന്നു. രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുൽ ഫോൺ ചെയ്തു. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

    Read More »
  • പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് സംസ്ഥാന സർക്കാർ

    സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി വി ആർ ശോഭ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിക്കും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ…

    Read More »
  • ഈ ട്രോമ താങ്ങാനാവുന്നില്ല’; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഷഹനാസ്

    സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എഴുത്തുകാരിയും സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതുമൂലം ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില്‍ അപ്പുറമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയാണ് നിബു വര്‍ഗീസ്…

    Read More »
  • കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ മരിച്ചു

    കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അടിയില്‍ കുടുങ്ങിക്കിടന്ന അഞ്ചുപേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. കാലപഴക്കം വന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഇത് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ നീണ്ടകാലമായി ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഗോഡൗണ്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്.…

    Read More »
  • ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്

    ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഭീകരര്‍ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താൻ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. അറസ്റ്റിലായ എട്ടു ഭീകരരെയും ഷബീര്‍ അഹമ്മദ് എന്ന ജമ്മു കശ്മീര്‍ സ്വദേശിയാണ് നിയന്ത്രിച്ചത്. ഇയാള്‍ക്ക് ലഷ്ക്കര്‍ തലവൻ ഹഫീസ് സെയിദുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാള്‍ നിര്‍ദേശിച്ചു. അറസ്റ്റിലായ ഭീകരൻ ഉമര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഷബീറിന്‍റെ ദില്ലി യാത്രകള്‍ സ്പെഷ്യൽ സെൽ പരിശോധിക്കുകയാണ്. ഷബീര്‍ പലതവണ ഷെഹീൻ…

    Read More »
  • തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; ഒരിടവേളയ്ക്ക് ശേഷം വീണ്ടും കലുഷിതമായി നിയമസഭ

    ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. സഭയിൽ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം ഉയർത്തിയതോടെ ഭരണപക്ഷത്ത് നിന്ന് നിയമ…

    Read More »
  • ശബരിമല സ്വര്‍ണക്കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം

    ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം. ഇന്നലെയാണ് വിജിലന്‍സ് സംഘം കേന്ദ്രമന്ത്രിയില്‍ നിന്ന് മൊഴിയെടുത്ത്. സംഭാവനയായി നല്‍കിയ സ്വര്‍ണത്തിന്റെ അളവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് സംഘം സുരേഷ് ഗോപിയില്‍ നിന്ന് വ്യക്തത തേടിയത്. 27 പേര്‍ കൊടിമര പുനര്‍നിര്‍മാണാണത്തിനായി സ്വര്‍ണം നല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പ്രത്യേക വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം 2017ലെ കൊടിമര പുനര്‍നിര്‍മാണം അന്വേഷിക്കുന്നത്. മുപ്പത് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമയപരിധി കഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്…

    Read More »
  • തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം; 3 ബസുകൾ കത്തിനശിച്ചു

    തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസുകള്‍ക്കാണ് തീപിടിച്ചത്. മൂന്ന് സ്‌കൂള്‍ ബസുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ബസ് ആരോ കത്തിച്ചതായി സംശയിക്കുന്നതായി സ്‌കൂള്‍ സെക്യൂരിറ്റി ട്വന്റിഫോറിനോട് പറഞ്ഞു. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി. ടെമ്പോ ട്രാവലര്‍ മറ്റ് ബസുകളിലേക്ക് ഇടിച്ചുകയറിയ നിലയിലാണെന്നും ഇതാണ് അട്ടിമറി സംശയിക്കാന്‍ കാരണമെന്നുമാണ് സ്‌കൂള്‍ സെക്യൂരിറ്റി പറയുന്നത്. മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തി. ആകെ അഞ്ച് വാഹനങ്ങളാണ് പാര്‍ക്ക്…

    Read More »
Back to top button