Kerala

  • നെതന്യാഹുവിനെ ഫോണിൽ വിളിച്ച് മോദി, നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചു

    ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേ​ഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു. ഇന്ത്യ കൂടെ നിൽക്കുന്നതിന് നന്ദിയെന്ന് ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പ്രതികരിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ രണ്ടു രാജ്യങ്ങളും അനുകൂലിക്കുന്നു എന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. കേന്ദ്ര…

    Read More »
  • ഇസ്രയേൽ – ഇറാൻ സംഘർഷം: അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നത് ഭ്രാന്തമായ നടപടികളിലേക്ക്: മുഖ്യമന്ത്രി

    ഇസ്രയേൽ – ഇറാൻ സംഘർഷത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നത് ഭ്രാന്തമായ നടപടികളിലേക്കാണെന്നും രാഷ്ട്രത്തിൻ്റെ പരമാധികാരിയെ കൊല ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയിലായിരുന്നു ആക്രമണത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചത്. ലോകം വല്ലാത്ത നടുക്കത്തിലാണ്. നാട്ടിലെ തെമ്മാടികൾ സ്വീകരിക്കുന്നത് നില ചില തെമ്മാടി രാഷ്ടങ്ങൾ സ്വീകരിക്കുന്നു. തെമ്മാടി രാഷ്ട്രങ്ങൾക്ക് അമേരിക്കയാണ് നേതൃത്വം നൽകുന്നത്. ഭ്രാന്തമായ നടപടികളിലേക്കാണ് അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇറാനെതിരെ ആക്രമണം നടത്താനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. രാഷ്ട്രത്തിൻ്റെ പരമാധികാരിയെ…

    Read More »
  • രമേശ് ചെന്നിത്തലയുടെ പുസ്തകം മമ്മൂട്ടിയും അടൂരും ചേര്‍ന്ന് പ്രകാശനം ചെയ്തു

    കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച my journey through gandhi villages (ഗാന്ധിഗ്രാമങ്ങളിലൂടെ) എന്ന പുസ്തകം പ്രകാശനം ചെയ്തു. നടന്‍ മമ്മൂട്ടിയും, പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. ചെന്നിത്തലയുടെ ബുക്ക് പ്രകാശനം ചെയ്യുന്നുകേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി – പട്ടികവര്‍ഗകോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012 ല്‍ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഗ്രാം…

    Read More »
  • ആറ്റുകാൽ പൊങ്കാല: ഗ്രഹണം പ്രമാണിച്ച് ദർശനത്തിന് നിയന്ത്രണം; വൈകിട്ട് 3 മുതൽ നട അടയ്ക്കും

    തിരുവനന്തപുരം നഗരത്തെ ഭക്തിസാന്ദ്രമാക്കാൻ ഒരുങ്ങി സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന മാർച്ച് 3 ചൊവ്വാഴ്ചയാണ് ലോകപ്രശസ്തമായ ഈ ചടങ്ങുകൾ നടക്കുന്നത്. ഉത്സവത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 9:15-ന് ശുദ്ധ പുണ്യാഹത്തോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ നഗരമെങ്ങും ലക്ഷക്കണക്കിന് അടുപ്പുകളിൽ പൊങ്കാല കലങ്ങൾ നിരക്കും. ഉച്ചയ്ക്ക് 2:15-നാണ് ഭക്തർ കാത്തിരിക്കുന്ന പൊങ്കാല…

    Read More »
  • ‘വയനാട് ടൗണ്‍ഷിപ്പ് നാടിൻ്റെ ഒരുമയുടെ പ്രതീകം’, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിൻ്റെ ഐക്യവും ഒരുമയും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഒരുമിച്ച് കഴിയണമെന്ന ദുരന്തബാധിതരുടെ ആഗ്രഹത്തിനൊപ്പമാണ് സർക്കാർ നിന്നത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരൻമാർ വരെ സഹായിക്കാൻ സന്നദ്ധരായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേളയിൽ സന്തോഷത്തോടൊപ്പം തന്നെ മൺമറഞ്ഞ് പോയവരെ ഓർത്തുള്ള സങ്കടവമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയാണ്. അടുത്ത മഴക്കാലത്തിന് മുൻപ്…

    Read More »
  • ചോറ്റാനിക്കര മകം തൊഴൽ‌ നാളെ; കനത്ത സുരക്ഷ

    ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ട്, തുടർന്ന്‌ മകം എഴുന്നള്ളിപ്പ് നടക്കും. പകൽ ഒന്നുമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് അധികവും മകം തൊഴലിനായി ക്ഷേത്രത്തില്‍ എത്തുന്നത്. ദീര്‍ഘസുമംഗലി ആകാനും അവിവാഹിതകളുടെ വിവാഹം നടക്കാനും സര്‍വ്വദോഷങ്ങള്‍ മാറാനും ഈ സമയത്ത് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വിശേഷമാണെന്നാണ് വിശ്വാസം. തങ്ക ഗോളക ചാര്‍ത്തി,…

    Read More »
  • ഇറാൻ- ഇസ്രായേൽ സംഘർഷം; നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട പതിനേഴോളം വിമാനങ്ങൾ റദ്ദാക്കി

    ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങളും അവിടേക്ക് എത്തേണ്ട 8 വിമാനങ്ങളുമാണ് നിലവിൽ റദ്ദാക്കിയത്. അബുദാബി, ഷാർജ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇന്ന് പുലർച്ചെ 4 മണി മുതൽ രാത്രി 11 മണി വരെയുള്ള വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങളും അവിടേക്ക് വരേണ്ട 17 വിമാനങ്ങളും (ആകെ 34 എണ്ണം) റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിൽ നിന്ന്…

    Read More »
  • എടപ്പാളിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം; ഒരാൾക്ക് പരിക്ക്

    എടപ്പാൾ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അനുമതി വാങ്ങാതെയാണ് ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ചങ്ങരംകുളം പൊലീസ് സംഭവത്തിൽ കേസെടുത്തു. വെടിക്കെട്ടിന് നേതൃത്വം നൽകിയ രണ്ടുപേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • നഗരൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം നഗരൂരില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതി ചേര്‍ത്തായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നഗരൂര്‍ SI ഉള്‍പ്പടെയുള്ള പൊലീസ് സംഘത്തെയാണ് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെഎസ്യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയതായിരുന്നു പൊലീസ് സംഘം. രണ്ട് പ്രതികളുടെ വീട്ടില്‍ നോട്ടീസ് നല്‍കിയ ശേഷം മൂന്നാമത്തെ പ്രതിയുടെ വീട്ടിലേക്ക് നോട്ടീസ് നല്‍കാന്‍ പോകവെയാണ് സംഭവം.…

    Read More »
  • സൗജന്യമായി എച്ച്പിവി വാക്സിൻ; ; 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും സ്വീകരിക്കാൻ അവസരം

    സംസ്ഥാനത്ത് 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്.പി.വി. വാക്‌സിനേഷൻ സംസ്ഥാനത്ത് ഫെബ്രുവരി 28ന് ആരംഭിക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി 2025 നവംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചിരുന്നു. 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും 3 മാസത്തിനകം ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിക്കാം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്സിൻ നൽകും. 14 വയസുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ ലഭിക്കുന്നതിന്…

    Read More »
Back to top button