Kerala
-
‘പുതുയുഗ യാത്ര വലിയ ആവേശം; സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കെസി വേണുഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിജയ സാധ്യത മാത്രമാണ് പരിഗണിക്കുക. നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. എം പിമാർ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല. പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായെന്നും കെസി വേണുഗോപാൽ പറഞ്ഞു. വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും. പ്രതീക്ഷ മാത്രമല്ല അത് യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നൂറിലധികം സീറ്റുകള്‍ നേടി വിജയിക്കേണ്ട രാഷ്ട്രീയകാലവസ്ഥയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഉണ്ടാകും. പുതുയുഗ യാത്ര ജനങ്ങള്‍ക്കിടയിലെ പ്രതീക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരായ…
Read More » -
ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകും
ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകും. കിഫ്ബിയില്‍ നിന്ന് 404 കോടി രൂപ അനുവദിച്ച രണ്ടാം ഘട്ടത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഒന്നാം ഘട്ടത്തിന്‍റെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഇന്ന് നടക്കും. ഇടതു സര്‍ക്കാര്‍ ചെല്ലാനത്തുകാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണ്. കണ്ണമാലി ഭാഗത്ത് 6.1 കിലോമീറ്ററില്‍ രണ്ടാം ഘട്ട ടെട്രൊപോഡ് കടല്‍ഭിത്തി നിര്‍മ്മാണത്തിനാണ് ശനിയാഴ്ച തുടക്കമാവുന്നത്. പുത്തന്‍തോട് ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും. കിഫ്ബിയില്‍ നിന്ന് 404 കോടി രൂപയാണ് രണ്ടാം…
Read More » -
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ; ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപനം ഇന്ന്. പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം നടക്കുക. വൈകീട്ട് നടക്കുന്ന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് സെക്രട്ടേറിയേറ്റ് ആസാദ് ഗേറ്റിന് മുന്നിൽ വിഡി സതീശനെ തിരുവനന്തപുരം വട്ടിയൂർക്കാവ് നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവർത്തകർ സ്വീകരിക്കും. റാലിയായി പുത്തരിക്കണ്ടത്ത് എത്തും. സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി യുവാക്കൾ, സ്ത്രീകൾ വൃദ്ധർ എന്നിവർക്കായി ഗ്യാരന്റികൾ പ്രഖ്യാപിക്കാനാണ് സാധ്യത. സമാപന സമ്മേളനത്തിൽ കെ സി വേണു ഗോപാൽ ഉൾപ്പടെയുള്ള കോൺഗ്രസ്…
Read More » -
പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഊർജ്ജ വില വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വർദ്ധിപ്പിച്ചത്. ഐഒസി വെബ്‌സൈറ്റ് പ്രകാരം, മുംബൈയിൽ…
Read More » -
ഡിപിആർ പുതുക്കാൻ നിർദേശം ; സിൽവർ ലൈനിൽ സുപ്രധാന അറിയിപ്പുമായി റെയിൽവേ മന്ത്രാലയം
സിൽവർ ലൈൻ ഡിപിആർ പുതുക്കാൻ നിർദേശം നൽകി കേന്ദ്രം. ആദ്യ ഡിപിആറിലുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ്ഗേജിൽ പാത നിർമിക്കണം എന്നാണ് നിർദേശം. കേന്ദ്ര റെയിൽവേ ബോർഡ് ആണ് നിർദേശം നൽകിയത്. നേരത്തെ സംസ്ഥാന സര്‍ക്കാരും കെ റെയിലും ഡിപിആര്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സ്റ്റാര്‍ഡേര്‍ഡ് ഗേജ് അല്ലെങ്കില്‍ വേഗത അടക്കം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും വേഗതയിലുള്ള സംവിധാനത്തിലേക്ക് സില്‍വര്‍ ലൈനിന് കൊണ്ടുവരാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാനവും കെ റെയിലും പറഞ്ഞത്. എന്നാല്‍ ഇത് കേന്ദ്രം അംഗീകരിക്കാന്‍ തയാറായിട്ടില്ല. ബ്രോഡ്‌ഗേജില്‍ തന്നെ ഡിപിആര്‍ നിര്‍മിക്കണമെന്നാണ് കേന്ദ്ര…
Read More » -
ജാസ്ലിയ വാഹനം ഇടിച്ചു മരിച്ച കേസ്: പ്രതി ഡോ. സിറിയക് പി ജോര്‍ജ് പിടിയില്‍
അങ്കമാലിയില്‍ കോളജ് വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണ്‍ വാഹനം ഇടിച്ചു മരിച്ച സംഭവത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് പിടിയിലായി. ഒളിവില്‍ കഴിഞ്ഞ സിറിയക്കിനെ വാഗമണ്ണില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഗമണ്ണിന് സമീപം കണ്ണംകുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. വിദ്യാർത്ഥി മരിക്കാനിടയായ കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്.…
Read More » -
ജി സുധാകരനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം ; പെരുമ്പളം പാലം ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായി ക്ഷണം
ഇടഞ്ഞുനില്‍ക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കവുമായി സിപിഎം. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായ സി എസ് സുജാത രാവിലെ ജി സുധാകരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കറും സുജാതയ്‌ക്കൊപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ ഫോണില്‍ വിളിച്ച് സുധാകരനെ പരിഹസിച്ചിട്ടില്ലെന്ന് അറിയിച്ചിരുന്നു. അതിനിടെ നാളെ നടക്കുന്ന പെരുമ്പളം പാലം ഉദ്ഘാടനച്ചടങ്ങില്‍ ജി സുധാകരനെ മുഖ്യാതിഥിയായി ക്ഷണിച്ചു. സുധാകരന്റെ പേരും പാലം ഉദ്ഘാടന ചടങ്ങിലെ നോട്ടീസില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് പാലം ഉദ്ഘാടനം ചെയ്യുന്നത്.…
Read More » -
സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവ് :ഓപ്പറേഷനിടെ വയറ്റില്‍ തുണിക്കഷണം തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ യുവതിയുടെ പരാതി
സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഓപ്പറേഷനിടെ വയറില്‍ തുണിക്കഷണം തുന്നിക്കെട്ടി. ഇതേത്തുടര്‍ന്ന് മുറിവ് ഉണങ്ങാതെ പഴുത്തുവെന്നും പരാതിയില്‍ ഷീബ പറയുന്നു. പനി ബാധിച്ചാണ് ഡിസംബര്‍ രണ്ടിന് ഷീബ ആശുപത്രിയില്‍ ചെല്ലുന്നത്. പിറ്റേദിവസം വയറുവേദനയുണ്ടായി. സ്‌കാനിങ്ങിന് ശേഷം അപ്പന്‍ഡിസൈറ്റിസിന് ഓപ്പറേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. ബ്ലീഡിങ്ങ് ഉണ്ടായതിനു പിന്നാലെ ശസ്ത്രക്രിയ ചെയ്തുവെന്നും ഷീബ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നുമാസത്തോളം വയറുവേദന തുടര്‍ന്നുവെന്നും ഷീബ പറഞ്ഞു. മുറിവിന്റെ ഭാഗം ഉണങ്ങാതെ…
Read More » -
അങ്കമാലി ജസ്‌ലിയയുടെ മരണം; പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചു, സിറിയാക്കിന്റെ പിതാവ് അറസ്റ്റിൽ
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിന് പിന്നാലെയാണ് പ്രതി സിറിയാക്കിൻ്റെ പിതാവിനെ അറസ്റ്റ് ചെയ്തത്. അതേസമയം, നാല് പേർക്ക് പുതുജീവനേകിയാണ് 19 കാരിയായ ജസ്‌ലിയ വിട പറഞ്ഞത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ…
Read More » -
‘പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട’; മണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍
അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍. ഡിസിസി ഓഫിസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ എന്ന ലേബലിലാണ് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ആറന്മുളയില്‍ അബിന്‍ വര്‍ക്കി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് മണ്ഡലത്തില്‍ അബിനെതിരെയുള്ള പോസ്റ്ററുകള്‍. ആറന്മുള, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അബിന്‍ വര്‍ക്കിയെ പത്തനംതിട്ടയ്ക്ക് വേണ്ട എന്ന തലക്കെട്ടോടെ പോസ്റ്റററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയ വികാരം പരിഗണിക്കണം. പത്തനംതിട്ടയില്‍ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ വേണം. ഈ ജില്ലയിലെ…
Read More »