Kerala

  • നിയമസഭാ തിരഞ്ഞെടുപ്പ് ; സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

    നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കയ്പ്പമംഗലം എംഎല്‍എ ഇ ടി ടൈസനാണ് മത്സരിക്കുക. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ടൈസണ് ഇളവ് നല്‍കിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ മത്സരിപ്പിക്കുക. ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി ടി ജിസ്‌മോനാണ് മത്സരിക്കുക. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ സി സി മുകുന്ദന് സീറ്റില്ല. പകരം ഗീതാ ഗോപി മത്സരിക്കും. കൊടുങ്ങല്ലൂരില്‍ വിആര്‍ സുനില്‍ കുമാര്‍ മത്സരിക്കും. തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച പിന്നീട നടക്കുമെന്നാണ് വിവരം. ആലങ്കോട് ലീലാകൃഷ്ണന്റെ പേരും…

    Read More »
  • വന്ദേഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

    വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേര്‍ക്ക് വീണ്ടും കല്ലേറ്. അങ്കമാലി- ആലുവ ഭാഗത്തു വെച്ചാണ് ഇന്നലെ രാത്രി ട്രെയിനു നേര്‍ക്ക് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. വന്ദേഭാരത് എക്‌സ്പ്രസിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരില്‍ വെച്ച് വന്ദേഭാരത് എക്സ്പ്രസ്‌ ട്രെയിന്‌ നേർക്ക് കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന്‌ മംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന ട്രെയിനിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച് കല്ലേറുണ്ടായത്. ട്രെയിനിന്റെ സി3- കമ്പാര്‍ട്ടുമെന്‍റിന്റെ…

    Read More »
  • ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, കടയുടമകൾ കസ്റ്റഡിയിൽ

    ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ഓഫർ വാ​ഗ്ദാനം…

    Read More »
  • ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിയും പഞ്ഞിയും, സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

    സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തില്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്‌ണേന്ദുവില്‍ ഷീബ പ്രമോദ് (47) ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. വയറുവേദനയെ തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ 3നാണ് ഷീബ ആശുപത്രിയില്‍ എത്തിയത്. സ്‌കാനിങ്ങില്‍, അപെന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്നു ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ഡിസംബര്‍ 12 ന് വീട്ടിലേക്കു മടങ്ങി. പിന്നീടു…

    Read More »
  • ‘രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ മദ്യശാലകളുടെ പ്രളയം’; പള്ളികളില്‍ കെസിബിസി സര്‍ക്കുലര്‍

    സംസ്ഥാന സര്‍ക്കാറിനെതിരെ സര്‍ക്കുലറുമായി കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ഉണ്ടാകണമെന്ന് കെസിബിസി സര്‍ക്കുലര്‍. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ല്‍ 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ആര്‍ജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. സര്‍ക്കുലര്‍ കുര്‍ബാന മധ്യേ പള്ളികളില്‍ വായിച്ചു. മദ്യവും ഇതര ലഹരി വസ്തുക്കള്‍ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാന്‍ അധികാരപ്പെട്ടവര്‍ യഥേഷ്ടം വ്യാപിപ്പിക്കുന്നുവെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം…

    Read More »
  • സിപിഐ സ്ഥാനാർത്ഥി ചർച്ചകൾ ഇന്ന് പൂർത്തിയാകും, പ്രഖ്യാപനം ഉടൻ

    നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന നിർണ്ണായക യോഗങ്ങൾ ഇന്ന് നടക്കും.സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും ശിപാർശ ചെയ്ത പേരുകൾ ചർച്ചചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയിലെത്തും. സംസ്ഥാന കൗൺസിലിൽ ആയിരിക്കും അന്തിമ തീരുമാനം. സ്ഥാനാർത്ഥികളെ തീരുമാനിച്ചാലും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല.

    Read More »
  • ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം പോര് രൂക്ഷം ; മേയറും മന്ത്രിയും നേർക്കുനേർ

    ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ വിവാദത്തിൽ മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന് വിവി രാജേഷ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മന്ത്രി നൽകിയത്. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുകയാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചത് എന്നതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി…

    Read More »
  • ‘സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വികാരപ്രകടനങ്ങൾ ഒഴിവാക്കണം’ അബിൻ വർക്കിക്കെതിരായ പോസ്റ്ററിൽ പ്രതികരിച്ച് കെസി വേണു​ഗോപാൽ

    ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും കെസി കോട്ടയത്ത് പറഞ്ഞു. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. സ്വയം പ്രഖ്യാപനം നടത്തിയാൽ സ്വയം പ്രഖ്യാപിച്ചിരിക്കുകയുള്ളൂവെന്നും കെസി പ്രതികരിച്ചു. ഘടകകക്ഷികളുമായുള്ള ചർച്ചകൾ…

    Read More »
  • ‘പുതുയുഗ യാത്ര വലിയ ആവേശം; സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കെസി വേണു​ഗോപാൽ

    നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിജയ സാധ്യത മാത്രമാണ് പരിഗണിക്കുക. നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. എം പിമാർ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല. പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായെന്നും കെസി വേണുഗോപാൽ പറഞ്ഞു. വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും. പ്രതീക്ഷ മാത്രമല്ല അത് യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നൂറിലധികം സീറ്റുകള്‍ നേടി വിജയിക്കേണ്ട രാഷ്ട്രീയകാലവസ്ഥയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഉണ്ടാകും. പുതുയുഗ യാത്ര ജനങ്ങള്‍ക്കിടയിലെ പ്രതീക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരായ…

    Read More »
  • ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകും

    ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകും. കിഫ്ബിയില്‍ നിന്ന് 404 കോടി രൂപ അനുവദിച്ച രണ്ടാം ഘട്ടത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഒന്നാം ഘട്ടത്തിന്‍റെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഇന്ന് നടക്കും. ഇടതു സര്‍ക്കാര്‍ ചെല്ലാനത്തുകാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണ്. കണ്ണമാലി ഭാഗത്ത് 6.1 കിലോമീറ്ററില്‍ രണ്ടാം ഘട്ട ടെട്രൊപോഡ് കടല്‍ഭിത്തി നിര്‍മ്മാണത്തിനാണ് ശനിയാഴ്ച തുടക്കമാവുന്നത്. പുത്തന്‍തോട് ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും. കിഫ്ബിയില്‍ നിന്ന് 404 കോടി രൂപയാണ് രണ്ടാം…

    Read More »
Back to top button