Kerala
-
മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം ‘ജൻ ആക്രോശ് റാലി’; പതിനായിരങ്ങൾ അണിനിരക്കും
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയായ ‘ജൻ ആക്രോശ് റാലി’ക്ക് നാളെ രാജ്യതലസ്ഥാനം സാക്ഷിയാകും. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അരലക്ഷത്തോളം പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കും. റാലിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന വിബിജിആർഎഎംജി നിയമം റദ്ദാക്കുക, വൈദ്യുതി-വിത്ത് നിയമഭേദഗതികൾ ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളാണ് റാലി പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ, സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ…
Read More » -
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു ; മൂന്നിടത്ത് താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഒഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനില. പുനലൂരില്‍ 38.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് 37.7 ഡിഗ്രിയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. സംസ്ഥാനത്ത് പതിവിലും ഉയര്‍ന്ന താപനിലയാണ് മിക്കയിടങ്ങളിലും അനുഭപ്പെടുന്നത്. സംസ്ഥാനത്ത് ആകെ താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകമാനം…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ് ; വി ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം. വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്. അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരിൽ ആദ്യമായി വി ഡി സതീശൻ പറവൂരിൽ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001 പി രാജുവിനെ തന്നെ തോൽപിച്ചു. നിയമസഭാ…
Read More » -
നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ ; വോട്ടെടുപ്പിന് ഇനി 18 ദിവസം
കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്ന്. ഇന്ന് വൈകുന്നേരം 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുക. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ഇനി 18 നാളുകളാണ് വോട്ടെടുപ്പിനുള്ളത്. ഏപ്രില്‍ 9 ന് നടക്കുന്ന പോളിങ്ങിന് ശേഷം മെയ് നാലിനാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള…
Read More » -
‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിന് അധിക്ഷേപിച്ചു’; മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍
മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയില്‍. ഷൊര്‍ണൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊര്‍ണൂരിലെ ബിജെപി സ്ഥാനാര്‍ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി പ്രതികരിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരില്‍ പോലും തന്നോട് മോശമായി പെരുമാറിയെന്നും ജയലക്ഷ്മി പ്രതികരിച്ചു. തന്റെ…
Read More » -
കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി; നാലു പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. പനങ്ങാട് പഞ്ചായത്തിലെ 12, 15, 16, വാര്‍ഡുകളിലെ കോഴി, താറാവ് എന്നിവയെയാണ് കൊന്നത്. ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തില്‍ മാത്രം 450 പക്ഷികളെയാണ് കൊന്നൊടുക്കിയത്. ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ കോഴി,കാട,താറാവ് ഉള്‍പ്പെടെയുള്ളവയുടെ…
Read More » -
സി.പി.എം ബന്ധം അവസാനിപ്പിച്ചു; കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗില്‍
ഇടതു എംഎല്‍എയായിരുന്ന കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തി. പാണക്കാട് വീട്ടിലെത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് റസാഖ് വീണ്ടും ലീഗ് അംഗത്വം സ്വീകരിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. 2016 ലാണ് കാരാട്ട് റസാഖ് മുസ്ലിം ലീഗ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയത്. ഇടതുപക്ഷത്ത് കടുത്ത അവഗണന നേരിട്ടതായി കാരാട്ട് റസാഖ് പറഞ്ഞു. പൊതുവെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചേര്‍ത്തുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരുപാട് മുന്‍ എംഎല്‍എമാരും മന്ത്രിമാരും അതുക്കൊണ്ടാണ് ഇവിടെ…
Read More » -
വയനാട് കർഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; മയക്കുവെടി വച്ചു
വയനാട് വടക്കനാട് കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. മുട്ടിക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമാണ് വനം വകുപ്പിന്റെയും ആര്‍ ആര്‍ ടി സംഘത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമമാണ് നടക്കുന്നത്. കല്ലൂര്‍ക്കുന്ന് ഭാഗത്ത് വെച്ച് കാട്ടാനയ്ക്ക് നേരെ മയക്കുവെടിവെയ്ക്കാനുള്ള ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല. ആന നിലവിൽ കാട്ടിലേക്ക് കയറിയിരിക്കുകയാണ്. ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പ് ശ്രമം തുടരുന്നു. രാവിലെ അഞ്ച് മണിക്കാണ് ദൗത്യം ആരംഭിച്ചത്. രാവിലെ തന്നെ മയക്കുവെടിവെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നത്തെ ശ്രമം അവസാനിപ്പിക്കും. ദൗത്യത്തിനായി നിലവില്‍…
Read More » -
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ മരിച്ചതിന് കാരണം തീപിടിത്തമല്ലെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. ഐസിയുവിലെ തീപിടിത്തത്തില്‍ രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണെന്നാണ് ആശുപത്രിയുടെ റിപ്പോര്‍ട്ട്. വകുപ്പ് മേധാവികള്‍ നല്‍കിയ റിപ്പോര്‍ട്ട് സൂപ്രണ്ട് ഡിഎംഇക്ക് കൈമാറി. തീപിടിത്തമുണ്ടായ അന്നും പിറ്റേന്നുമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ സര്‍ക്കില്‍,ട്രോമ ഐസിയുകളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. അഞ്ച് രോഗികളുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടര്‍ന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം. തീപിടുത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവര്‍ക്ക് അമ്പ്യൂ ബാഗ് സപ്പോര്‍ട്ടും ഓക്‌സിജന്‍ സഹായവും നല്‍കിയിരുന്നു.…
Read More » -
വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയില്‍ തിരിച്ചെത്തും ; രാജി പിന്‍വലിച്ചു
ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള രാജി പിന്‍വലിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിന്‍വലിച്ചതായി അദ്ദേഹം അറിയിച്ചു. തൊഴിലാളി സംഘടനയായ ജനതാ ലേബര്‍ യൂണിയന്റെ അധ്യക്ഷ പദവിയില്‍ നിലവില്‍ തുടരുമെന്നും അദ്ദേഹം വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. ആര്‍ജെഡിയെ മുന്നണിയില്‍ അവഗണിക്കുന്നു എന്ന തോന്നല്‍ കൊണ്ടാണ് രാജിവെച്ചതെന്നും തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി. തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിടാനുള്ള തീരുമാനം മാറ്റിയത്. എല്‍ഡിഎഫ്…
Read More »