Kerala

  • സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത

    സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം…

    Read More »
  • നിയമസഭാ തെരഞ്ഞെടുപ്പ് : പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

    നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം ഇന്നറിയാം. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വൈകീട്ട് മൂന്ന് മണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. പന്ത്രണ്ട് ദിവസങ്ങള്‍ മാത്രമാണ് ഇനി പരസ്യ പ്രചാരണത്തിനുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കാനിരിക്കെ അപരന്‍മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. പത്രികകളുടെ സൂക്ഷ്മ പരിശോധന ബുധനാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായിരുന്നു. നിലവില്‍ 985 സ്ഥാനാര്‍ഥികള്‍ ആണ് മത്സര രംഗത്തുള്ളത്. 2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്. 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍…

    Read More »
  • നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

    നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു രാജേന്ദ്രന്‍. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്. നാടക നടനായാണ് തുടക്കം. തുടര്‍ന്ന് സിനിമയില്‍ എത്തിയ രാജേന്ദ്രന്‍ അറുപതോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. ഇതിന് പുറമേ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ തൃത്തല്ലൂരിലെ ഏങ്ങൂര്‍ തറവാട്ടില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായാണ് ജനനം. തൃത്തല്ലൂര്‍ യു പി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്‌കൂള്‍…

    Read More »
  • ‘ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജം, 5 കപ്പലുകള്‍ കൂടി ഉടനെത്തും’; സര്‍വകക്ഷി യോഗത്തിൽ കേന്ദ്രം

    ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണെന്ന് പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.നിലവിൽ എൽപിജി ക്ഷാമം ഇല്ലെന്നും കൂടുതൽ കപ്പലുകൾ എത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഒന്നേമുക്കാൽ മണിക്കൂര്‍ നീണ്ടു. ഗൾഫിലുള്ള പ്രവാസികളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും രാജ്യത്ത് ഊർജ്ജക്ഷാമമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ യോഗത്തിൽ അറിയിച്ചു. അഞ്ച് കപ്പലുകൾ കൂടി ഒരാഴ്ച്ചക്കുള്ളിൽ ഇന്ത്യയിൽ എത്തും. സാഹചര്യം നിയന്ത്രണവിധേയമാണെന്നും ആശങ്ക പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും കേന്ദ്രം…

    Read More »
  • കേരളത്തിൽ എൽഡ‍ിഎഫ്-ബിജെപി ‘ഡീൽ’ സജീവം; ‘യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്‍റിയും നടപ്പാക്കും’ മല്ലികാർജുൻ ഖർഗെ

    കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് ഖർഗെ പറഞ്ഞുവച്ചത്. സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി ജെ പി ശക്തരായ സ്ഥാനാർഥികളെ നിർത്താത്തത്. എൽ…

    Read More »
  • എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു; 49 ലക്ഷം രൂപ അടച്ചത് മുസ്ലീം ലീഗ്

    മുസ്ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു. മുസ്ലീം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്തത്. ലീഗിൻ്റെ അക്കൗക്കിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്. 30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് ബാക്കിയാകുന്നത് കടവും ജപ്തി നോട്ടീസും മറ്റു ബാധ്യതകളുമാണ്. 58…

    Read More »
  • സോണിയയുടെ ആരോഗ്യനില: രാഹുല്‍ഗാന്ധി കോഴിക്കോട് യാത്ര റദ്ദാക്കി; ഖാര്‍ഗെ പകരമെത്തും

    നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട് വരില്ല. രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും. അമ്മ സോണിയാഗാന്ധി അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ കോഴിക്കോട് യാത്ര റദ്ദാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയാഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ പ്രിയങ്കയും രാഹുലും സോണിയക്കൊപ്പമുണ്ട്. രാഹുല്‍ഗാന്ധി നാലരയ്ക്ക് കോഴിക്കോട് ബീച്ചിലെ പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഗ്യാരണ്ടി വിശദീകരിക്കുന്ന…

    Read More »
  • നിയമസഭാ തെരഞ്ഞെടുപ്പ് ; പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ

    സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാന്‍ ഒരു ദിവസം കൂടി. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപരന്‍മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്. പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇപ്പോഴും അപര ഭീഷണി തുടരുകയാണ്. ഇതില്‍ ആരൊക്കെ പത്രിക പിന്‍വലിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരിക നാളെയാകും. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. വിമതരെയും അപരന്‍മാരെയും പിന്തിരിപ്പിക്കാന്‍ തീവ്ര ശ്രമവുമായി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. നിലവില്‍ 1637 സ്ഥാനാര്‍ഥികളാണ് നിലവിലുള്ളത്.…

    Read More »
  • സണ്ണി ജോസഫിന് വഴങ്ങി ഹൈക്കമാന്‍ഡ് ; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയില്‍ തുടരും. പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമ്പോഴും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അറിയിച്ചതോടെ, അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സണ്ണി ജോസഫിനെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കി. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, എം എ വാഹിദ്, മര്യാപുരം ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ നാലംഗ സമിതിക്കാണ്…

    Read More »
  • ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ ജീവപര്യന്തം; നടപടി കടുപ്പിച്ച് റെയില്‍വേ

    ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ. കല്ലേറു കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ചെന്നൈ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ക്കു സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) ഗവ. റെയില്‍വേ പൊലീസും (ജിആര്‍പി) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി കാമറകള്‍ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി…

    Read More »
Back to top button