Kerala
-
റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക. രാവിലെ ഒൻപതുമുതൽ 12 വരെയാണ് ഇനി പ്രവർത്തിക്കുക. വൈകീട്ട് നാലുമുതൽ ഏഴു വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. 2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്. മൂന്നുമാസം മുമ്പ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ…
Read More » -
പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവ്; ആരോപണത്തിൽ DMO യുടെ വിശദീകരണം ഇന്നുണ്ടായേക്കും
പാലക്കാട് ജില്ല ആശുപത്രിയിലെ ചികിൽസാ പിഴവ് ആരോപണത്തിൽ ഡിഎംഒ യുടെ വിശദീകരണം ഇന്നുണ്ടായേക്കും. ആശുപത്രിക്ക് വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ. അതേസമയം അന്വേഷണ റിപ്പോർട്ട് പൂർണമായും തള്ളുകയാണ് കുടുംബം. ഡോക്ടർമാരെ രക്ഷിക്കാനാണ് ഇത്തരമൊരു റിപ്പോർട്ട്. ചികിത്സാ പിഴവ് ഉണ്ടായി എന്നതിൽ ഉറച്ചുനിൽക്കുന്നതായും കുടുംബം പറയുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെയും ആശുപത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും…
Read More » -
മൈം വിവാദം; ഡിഡിഇ ഇന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് റിപ്പോട്ട് സമർപ്പിച്ചേക്കും
കാസർഗോഡ് കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മൈം വിവാദത്തിൽ ഡിഡിഇ ഇന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് റിപ്പോട്ട് സമർപ്പിച്ചേക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യഭ്യാസ ഡയറക്ടറാണ് ഡിഡിഇയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. അതിനിടെ കർട്ടൻ താഴ്ത്തിയ അധ്യാപകർ സംഘപരിവാർ അനുകൂല ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ടവരാണ് എന്ന വിവരം പുറത്ത് വന്നു. അധ്യാപകർ ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങളാണ്. അധ്യാപകരായ പ്രദീപ് കുമാർ, സുപ്രീത് എന്നിവരാണ് കർട്ടൻ താഴ്ത്തിയത്. നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച വീണ്ടും നടത്തും. പലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളമെന്നും ഇതേ മൈം വേദിയിൽ…
Read More » -
നെടുമ്പാശ്ശേരിയില്‍ ആറു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. അബ്ദുള്‍ ജലീലില്‍ നിന്നും ആറു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഫാഷന്‍ ഡിസൈനറാണ് അബ്ദുള്‍ ജലീല്‍. ബാങ്കോക്കില്‍ നിന്നാണ് ഇയാള്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. നെടുമ്പാശ്ശേരിയില്‍ ഒരു മാസം മുമ്പ് ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്നും നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ഇരിങ്ങാലക്കുട കരുവന്നൂര്‍ ചിറയത്ത് സെബിയാണ് പിടിയിലായത്. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സ്‌നാക്‌സ് പാക്കറ്റുകളില്‍…
Read More » -
‘തന്റെ കൈവശം ലഭിച്ചത് ചെമ്പുപാളി തന്നെ’; ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി
ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്റെ കൈവശം ലഭിച്ചത് ചെമ്പു പാളിയാണെന്ന് ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കി. രേഖാമൂലമാണ് ചെമ്പുപാളി തനിക്ക് കൈമാറിയത്. ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ല. കൃത്യമായി കത്തു നല്‍കി ദേവസ്വം അധികൃതരുടെ അനുമതിയോടെയാണ് താന്‍ ചെമ്പുപാളി കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയതായാണ് വിവരം. താന്‍ സ്വന്തം നിലയില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. രേഖാമൂലമാണ് ഇതെല്ലാം കൈപ്പറ്റിയത്. പണപ്പിരിവ് നടത്തിയെന്ന ആരോപണവും ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചു. പീഠം കാണാതായ സംഭവത്തില്‍ സുഹൃത്തിനെ പഴിചാരിയാണ് ഉണ്ണികൃഷ്ണന്‍…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍…
Read More » -
ജീവനെടുത്ത് ചുമ മരുന്ന്; മധ്യപ്രദേശിൽ രണ്ട് പേര്‍ കൂടി മരിച്ചു
ചുമ മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മധ്യപ്രദേശിൽ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് മധ്യപ്രദേശിൽ രണ്ടു കുട്ടികള്‍ കൂടി മരിച്ചത്. ചുമ മരുന്ന് കഴിച്ചുള്ള മരണ സംഖ്യ ഇതോടെ ഉയര്‍ന്നു. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകെ 14 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ, തെലങ്കാനയിലും കോള്‍ഡ്റിഫ് ചുമ മരുന്ന് നിരോധിച്ചു. അതേസമയം, സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെപ്റ്റംബര്‍ രണ്ടു മുതൽ അസാധാരണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മധ്യപ്രദേശിൽ മരണ കാരണം കണ്ടെത്താൻ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ്…
Read More » -
സ്വര്‍ണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷിക്കണം: അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റാത്തതിന് നന്ദിയെന്ന് പ്രതിപക്ഷ നേതാവ്
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 1998ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 2019 ല്‍ അറ്റകുറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയപ്പോള്‍ നാല്‍പതോളം ദിവസമാണ് ഇത് ചെന്നൈയില്‍ എത്താന്‍ എടുത്തത്. ഇക്കാലയളവില്‍ എന്താണ് നടന്നത് എന്ന് പുറത്ത് വരണം. സ്വര്‍ണം അടിച്ചുമാറ്റാനുള്ള നടപടികള്‍ ആയിരുന്നോ നടന്നത് അതോ പൂജ നടത്തി പണമുണ്ടാക്കുകയായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.…
Read More » -
ദസറ, ദീപാവലി; ബംഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്
ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബംഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഇന്ന്, 11, 18 തീയതികളിൽ വൈകീട്ട് 3 മണിക്ക് ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06219) അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും. മടക്ക ട്രെയിൻ (06220) നാളെ, 12, 19 തീയതികളിൽ രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30നു എസ്എംവിടിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുണ്ട്.
Read More » -
കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന്
ചട്ടലംഘനം ഒഴിവാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന് നടക്കും. രാവിലെ 11 ന് സർവകലാശാല ആസ്ഥാനത്താണ് യോഗം നടക്കുക. ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗത്തിന്റെ അജണ്ട. നവംബർ ഒന്നിന് ചേരാനിരിക്കുന്ന സെനറ്റ് യോഗം ചട്ടവിരുദ്ധമാണെന്ന ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ അസാധാരണ നിക്കം. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെ ബിജെപി സിൻഡിക്കേറ്റ് അംഗത്തെ ഇടത് സിൻഡിക്കേറ്റ് അംഗം അപമാനപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് വി.സിയ്ക്ക് പരാതി നൽകിയിരുന്നു. രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ…
Read More »