Kerala
-
സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും
കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ അല്‍പ്പം വൈകിയാകും തുറക്കുക. ബുധനാഴ്ച ഒന്നാം തീയതിയായതിനാലും മൂന്നിന് ദു:ഖവെള്ളിയാഴ്ച ആയതിനാലും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ക്കും അവധി ബാധകമാണ്.
Read More » -
യുഡിഎഫ് ക്യാമ്പിൽ ആവേശം ; രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയില്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. പത്തനംതിട്ട ജില്ലയിലാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. ഇന്ന് 11.45ന് ഹെലികോപ്റ്ററില്‍ അടൂര്‍ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുല്‍ 12.15ന് കെഎസ്ആര്‍ടിസി ജംക്ഷനില്‍ ചേരുന്ന അടൂര്‍ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റോഡ് മാര്‍ഗം പത്തനംതിട്ട നഗരത്തിലെത്തും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാല്‍ പത്തനംതിട്ടയില്‍…
Read More » -
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് സമാപനം; മൂല്യനിർണയം ഏപ്രിൽ 16 മുതൽ
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് സമാപനം. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷകളിൽ ഇത്തവണ 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. എസ്എസ്എൽസിക്ക് പുറമെ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളും ഇതേ കാലയളവിൽ തന്നെയാണ് നടന്നത്. സംസ്ഥാനത്തുടനീളം 3,031 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. പരീക്ഷകൾ അവസാനിക്കുന്നതോടെ ഏപ്രിൽ 16 മുതൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കും. എന്നാൽ, മുൻപ് നിശ്ചയിച്ചിരുന്ന തീയതിയിൽ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ചെറിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ ഫലപ്രഖ്യാപനം നിശ്ചയിച്ചതിലും അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ്: ‘വീട്ടില്‍ വോട്ട്’ ഇന്നു മുതല്‍ ഏപ്രില്‍ നാലുവരെ
സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള ‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍ (തിങ്കളാഴ്ച) മുതല്‍ ഏപ്രില്‍ നാലുവരെ. ബിഎല്‍ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് വോട്ട് ചെയ്യാനാവുക. മൊബൈല്‍ പോളിങ് ടീമിന്റെ സഹായത്തോടെയാണിത് നടത്തുന്നത്. പോളിങ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വിഡിയോഗ്രാഫര്‍, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരും ഒപ്പമുണ്ടാകണം. പോളിങ് സംഘം വീട്ടില്‍ എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കും. ആദ്യ അവസരത്തില്‍ വോട്ടറില്ലെങ്കില്‍ രണ്ടാം അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഹോം…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് പ്രിയങ്കയും; ഏപ്രിൽ 2 ന് പാലക്കാട് എത്തും
യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും കളത്തിൽ ഇറങ്ങും. ഏപ്രിൽ 2 ന് പ്രചാരണത്തിനായി പ്രിയങ്ക പാലക്കാട് എത്തും. കോട്ട മൈതാനത്തിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കേരളത്തിലെ താരപ്രചാരകരിൽ ഒരാളായ പ്രിയങ്ക കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻതൂക്കം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നാളെയാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പത്തനംതിട്ട ജില്ലയിൽ എത്തുന്നത്. നേരത്തെ സോണിയാഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ കോഴിക്കോട് സന്ദർശനം മാറ്റിവെച്ചിരുന്നു. അടൂർ – ആറന്മുള നിയോജകമണ്ഡലങ്ങളിൽ രാഹുലിന്റെ റോഡ്ഷോയും ഉണ്ടാകും.
Read More » -
കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍.ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയില്‍ നിന്നും ഫോട്ടോഗ്രാഫി വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ചാവടി മേല്‍പ്പാലത്തിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ്; കേരളം വിധിയെഴുതാൻ ഇനി 10 നാൾ; മുന്നണികളുടെ പ്രചാരണം രണ്ടാം റൗണ്ടിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം ശേഷിക്കെ പ്രചാരണം കടുക്കുന്നു. മുന്നണികളുടെ പ്രചാരണം രണ്ടാം റൗണ്ടിലേക്ക് കടന്നു. അവസാന ലാപ്പിലും ഡീൽ വിവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. വികസന സംവാദത്തിൽ വി ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി എന്തെന്നതിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. യുഡിഎഫ് ക്യാംപിന് ആവേശമാകാൻ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുലിന്‍റെ പര്യടനം. ഇന്നലെ പ്രധാനമന്ത്രി പാലക്കാട് ഉൾപ്പെടെ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന് രാഹുൽ എന്ത് മറുപടി പറയും എന്നതാണ്…
Read More » -
മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ട, ഇക്കാര്യം നേതാക്കള്‍ക്കും ബാധകമെന്ന് സണ്ണി ജോസഫ്
മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഹൈക്കമാന്‍ഡ് അതും പരിഗണിച്ചേക്കും. സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വെല്‍ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധാനം നിലവിലുണ്ട്. കോണ്‍ഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതാണ് പ്രൊസീജ്യര്‍. അതിനിടയില്‍ കയറി…
Read More » -
സൈബർ അധിക്ഷേപം: ഫെനി നൈനാനും നിയാസ് മലബാറിക്കുമെതിരെ പീഡനക്കേസ് അതിജീവിതമാർ പരാതി നൽകി
സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് എതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത പരാതി നല്‍കിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും പരാതികളില്‍ കേസ് എടുക്കുക. രണ്ടാം കേസിലെ അതിജീവിതയാണ് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന് എതിരെ പരാതി നല്‍കിയത്. മൂന്നാം കേസിലെ അതിജീവിത രണ്ടു പരാതികള്‍ നല്‍കി. ഈ പരാതിയില്‍ നിയാസ് മലബാറി അടക്കമുള്ളവര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. അന്വേഷണ…
Read More » -
കൊച്ചിയിൽ ആഡംബര ഹോട്ടലിലെ ലഹരിവേട്ട; അന്വേഷണം ക്രൂയ്‌സ് പാർട്ടിയിലേക്ക്
കൊച്ചിയിൽ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയിൽ അന്വേഷണം ക്രൂയ്‌സ് പാർട്ടിയിലേക്ക്. പിടിയിലായ ഷോൺ ശനിയാഴ്ച കൊച്ചിയിൽ ക്രൂയ്‌സ് പാർട്ടി നടത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. പാർട്ടിയിലേക്കും ലഹരി ഒഴുക്കിയെന്നാണ് സംശയം. ഷോൺ കൊച്ചിയിൽ സ്ഥിരമായി പാർട്ടികൾ സംഘടിപ്പിക്കുന്ന വ്യക്തിയാണെന്നും പൊലീസ് പറയുന്നു. ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് ഉടമ എന്നിവരെയാണ് ഇന്നലെ കൊക്കൈനുമായി ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് മാരക ലഹരി മരുന്നുകൾ പിടികൂടിയിരുന്നു. അറസ്റ്റിലായ എട്ട് പേരെയും ജാമ്യത്തിൽ വിട്ടു. ഇവരില്‍ നിന്ന് പിടികൂടിയ ലഹരിയുടെ അളവ് കുറവായതിനാലാണ് ജാമ്യത്തില്‍ വിട്ടതെന്ന്…
Read More »