Kerala

  • രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

    യുവനടിയെ ലൈംഗികമായ അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ എറണാകുളം ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും. കസ്റ്റഡി അപേക്ഷയെ രഞ്ജിത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കേസില്‍ വിശദമായി ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനില്‍വെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനില്‍നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവര്‍…

    Read More »
  • ‘ദുരന്ത ബാധിതര്‍ക്കായി പിരിച്ച ഫണ്ടിന്‍റെ കണക്കു പുറത്തുവിടണം’; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി

    മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സിപിഐ രാജ്യസഭാ എംപി സന്തോഷ് കുമാര്‍. എല്‍ഡിഎഫിന് എതിരെ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും കത്തില്‍ പറഞ്ഞു. ദുരന്ത ബാധിതര്‍ക്കാരിയ കോണ്‍ഗ്രസ് നടത്തിയ ഫണ്ട് പരിവും വിനിയോഗവും സംബന്ധിച്ച് ഗുരുതരവും വ്യാപകവുമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച ഫണ്ടില്‍ യാതൊരു സുതാര്യതയുമില്ലെന്നും എത്ര പിരിച്ചുവെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ എങ്ങനെ വിനിയോഗിച്ചുവെന്നോ വ്യക്തമല്ലെന്നും സന്തോഷ്…

    Read More »
  • യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസ് ; രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

    യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിനിമ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനാല്‍ പുതിയ അഭിഭാഷകനാകും വരിക. കേസില്‍ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോഴുള്ളത്. അറസ്റ്റിലാകുമ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് രഞ്ജിത്തിനെ…

    Read More »
  • സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

    Read More »
  • ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

    മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. സംഭവത്തില്‍ തരൂരിന്റെ ഗണ്‍മാന് പരിക്കേറ്റു. ഗണ്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പൊലീസ് പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വണ്ടൂര്‍…

    Read More »
  • ‘വികസിത നേമത്തേക്ക് സ്വാഗതം’: പ്രധാനമന്ത്രിയെ നേമത്തേക്ക് ക്ഷണിച്ച് മന്ത്രി വി ശിവന്‍കുട്ടി

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേമം മണ്ഡലത്തില്‍ റോഡ് ഷോ നടത്താനിരിക്കുന്ന മോദിക്ക് വികസിത നേമത്തേക്ക് സ്വാഗതം എന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. പ്രധാനമന്ത്രി കിളളിപ്പാലം ജംഗ്ഷനില്‍ പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും നേമത്തെ വികസനം അദ്ദേഹത്തിന് നേരില്‍ കാണാനാകും എന്നതിലാണ് തനിക്ക് സന്തോഷമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കിളളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാല്‍ പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാമെന്നും അതിനടുത്ത് തന്നെ കേന്ദ്ര സര്‍ക്കാര്‍ സഹായം…

    Read More »
  • കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

    നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. ബിജെപി ക്യാംപിന് ആത്മവിശ്വാസം പകര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. നരേന്ദ്ര മോദി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെ ഒന്നര കിലോമീറ്റര്‍ ദൂരം നടത്തുന്ന റോഡ്‌ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന…

    Read More »
  • ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചതായി പരാതി

    കണ്ണൂർ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്നുവെന്ന് പരാതി. സിപിഐഎം പ്രവർത്തകർ എടുത്തുകൊണ്ടു പോകുന്നതായാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ് തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്. മുഴപ്പാല അനെനിമെട്ട ബൂത്ത് 31ൽ സ്ഥാപിച്ച ഫ്ളക്സാണ് കൊണ്ടുപോയത്. ഇതുവരെ ആയിരത്തോളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായും അബ്ദുൽ റഷീദ് പറയുന്നുണ്ട്. ഇത് കൊണ്ടൊന്നും പിണറായി രക്ഷപ്പെടും എന്ന് കരുതേണ്ട. കേരളത്തിൽ ആദ്യം യുഡിഎഫ് ജയിക്കുന്ന മണ്ഡലം ധർമടമായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതികേട്‌ കാണിക്കുകയാണ് എന്നും ജനങ്ങൾ പ്രതികരിക്കും എന്നും വി…

    Read More »
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ അതീവ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത്…

    Read More »
  • മുഖ്യമന്ത്രിക്ക് വോട്ടുതേടി നടന്‍ കമല്‍ഹാസൻ ഇന്ന് കണ്ണൂരിൽ

    മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍. മറ്റു ജില്ലകളിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇന്നുമുതൽ കണ്ണൂരിലുണ്ടാകും. അതേസമയം, നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളെ പോലെ നെടുമങ്ങാടും ബിജെപി അനധികൃതമായി പണം ഒഴുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിക്ക് എവിടെനിന്നാണ് ഇത്രയും പണം എന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്ന് ജി.ആർ അനിൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം നിൽക്കുകയാണെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. എൽഡിഎഫ് ഗവൺമെന്റ് പത്തു വർഷക്കാലം നടത്തിയ വികസന പ്രവർത്തനങ്ങൾ…

    Read More »
Back to top button