Kerala
-
സ്വർണപ്പാളി വിവാദം: ഹൈക്കോടതി നിർദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച ആരംഭിക്കും
ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേർന്ന് അന്വേഷണ സംഘം തുടർ നടപടികൾ ആലോചിക്കുക. നിലവിൽ ദേവസ്വം വിജിലൻസ് പകുതിയിൽ കൂടുതൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.
Read More » -
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്കും നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മലയോര മേഖലയിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍…
Read More » -
വാഹനം തിരികെ വേണമെന്നാവശ്യം; ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തത് റെഡ് ക്രോസ് ആണെന്നും 5 വർഷമായി ഉപയോഗിക്കുന്ന വാഹനം രേഖകൾ പ്രകാരം നിയമവിധേയമായാണ് വാങ്ങിയതെന്നുമാണ് ദുൽഖറിന്റെ വാദം. കസ്റ്റംസിന്റെ കസ്റ്റഡിയിൽ വാഹനം ശരിയായി സൂക്ഷിക്കാൻ സാധ്യതയില്ലെന്നും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Read More » -
സംസ്ഥാന സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്ക പരിപാടി ; ‘വികസന സദസുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുത്ത് മുസ്ലീം ലീഗ്
സംസ്ഥാന സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയായ ‘വികസന സദസുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുത്ത് മുസ്ലീം ലീഗ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്കമാണെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ മലപ്പുറത്തെ ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന സദസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങള്‍ കാണിക്കാനുള്ള അവസരമായാണ് ഇതിനെ കാണേണ്ടതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. ഔദ്യോഗിക സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, ലീഗ് ഭരിക്കുന്ന മംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് തിരിച്ചുള്ള പദ്ധതികളുടെ…
Read More » -
പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ഡോക്ടർമാർക്ക് സസ്‌പെൻഷൻ
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂനിയർ റസിഡൻറ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സർക്കാർ നടപടി. നേരത്തെ ഒൻപത് വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ…
Read More » -
ഓപ്പറേഷന്‍ നംഖോർ; ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കസ്റ്റംസിന്റെ ഓപ്പറേഷന്‍ നംഖോറിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിൻ്റെ ആവശ്യം. വിഷയത്തിൽ കസ്റ്റംസ് ഇന്ന് കോടതിയിൽ മറുപടി നല്‍കും. മതിയായ രേഖകളുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നും, വാഹനം പിടിച്ചെടുത്ത കസ്റ്റംസിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ദുൽഖറിൻ്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുൽഖറിൻ്റെ മൂന്ന് വാഹനങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. വാഹനം…
Read More » -
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം/ രാത്രി ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖലയിലായിരിക്കും മഴ കൂടുതലും പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ തീവ്ര ചുഴലിക്കാറ്റ് ‘ശക്തി’ വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തുടരുകയാണ്.…
Read More » -
പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചു ; ചൊവ്വന്നൂരിൽ യുവാവിന്റെ കൊലപാതകത്തിൽ കൊലയാളി പിടിയിൽ
കുന്നംകുളം ചൊവ്വന്നൂരിൽ യുവാവിന്റെ കൊലപാതകത്തിൽ കൊലയാളി പിടിയിൽ. സെക്യൂരിറ്റി ജീവനക്കാരനായ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) ആണ് പിടിയിലായത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്ന് പൊലീസ് പറയുന്നു. സമാനമായ രണ്ടു കൊലപാതകങ്ങൾ സണ്ണി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. കുന്നംകുളം ചൊവ്വന്നൂരിൽ വാടകകോർട്ടേഴ്സിലാണ് ദൂരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് കോട്ടേഴ്സിലാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. പിടിയിലായ സണ്ണി താമസിക്കുന്ന ക്വാർട്ടേഴ്സിൽ…
Read More » -
സ്വർണ്ണപ്പാളിവിവാദം ; ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം
ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്. സ്വർണ്ണം കാണാതായതിൽ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. നേരത്തെ പ്രശ്നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല, സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസ്ലറെ ഒഴിവാക്കി അഞ്ച് അംഗ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവ്വകലാശാല…
Read More » -
രണ്ടാം കേരള പൈതൃക കോൺഗ്രസ് – സ്വാഗത സംഘം രൂപീകരിച്ചു.
രണ്ടാം കേരള പൈതൃക കോൺഗ്രസ്2026 ജനുവരി 10, 11 തീയതികളിൽപടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ. തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. ഇതിനുവേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾരക്ഷാധികാരികൾ : ഡോ. ശശി തരൂർ എംപി, ഐ.ബി. സതീഷ് എംഎൽഎ, ടി.കെ.എ. നായർ, ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ . കാട്ടൂർ നാരായണ പിള്ള, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എം.എസ്. ഭുവന ചന്ദ്രൻ, സന്ദീപ് വാസുദേവൻ, എസ്. തങ്കപ്പൻ നായർ, കുര്യാത്തി…
Read More »