Kerala
-
ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായികആശാ ഭോസ്‌ലെ അന്തരിച്ചു
ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു. പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്. ഒപി നയ്യാർ, ബോംബൈ രവി, എസ്ഡി.ബർമൻ, ആർഡി ബർമൻ, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, അനുമാലിക്ക് തുടങ്ങിയ ബോളിവുഡ് ലോകത്തെ പ്രശസ്തരായ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ആശ പാടിയിട്ടുണ്ട്. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും…
Read More » -
‘ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്
ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമര്‍ശത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചത്. വോട്ടിന് പണം നല്‍കിയ വാര്‍ത്തയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ്…
Read More » -
ശോഭാ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം; അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ
പാലക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടിന് പണം നൽകി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ. സംഭവത്തില്‍ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ആർഡിഒ ജില്ലാ കളക്ടറെ അറിയിച്ചത്. ആർഡിഒയുടെ ആവശ്യം കളക്ടർ അംഗീകരിച്ചു. ആരോപണത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നൽകി എന്നായിരുന്നു ആരോപണം. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട്…
Read More » -
സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 40 ഡിഗ്രി കടന്നു
സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ചൂട് 40 ഡിഗ്രി കടന്നിരുന്നു. ഈ സീസണിലെ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത് കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും ഈ ദിവസങ്ങളില്‍ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.…
Read More » -
ശബരിമല സന്നിധാനത്ത് വിഷുക്കണി 15ന്; തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണം
ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന വിഷുക്കണി ദര്‍ശനം 15ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. അയ്യപ്പസന്നിധിയില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 15ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെയാണ് വിഷുക്കണി ദര്‍ശനം. പതിനാലിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി, കീഴ്ശാന്തി പരികര്‍മികള്‍ എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലര്‍ച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു ആദ്യം ശബരീശനെയാണ് കണി കാണിക്കുന്നത്. അതിനുശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണിക്ക് അവസരം.…
Read More » -
തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ ; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. ഇപ്പോഴുള്ള സീറ്റുകള്‍ കുറയാമെങ്കിലും തുടര്‍ഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച നടന്ന ജില്ലാതല യോഗങ്ങളിലുണ്ടായത്. ജില്ലാതല റിപ്പോര്‍ട്ട്് അടിസ്ഥാനമാക്കിയുള്ളു വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുക. വീണാ ജോര്‍ജ് ഉള്‍പ്പടെ അഞ്ച് മന്ത്രിമാര്‍ വിജയിക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തല്‍. ഏകദേശം 80 സീറ്റ് നേടി ഭരണം നിലനിര്‍ത്താനാകുമെന്നു സിപിഎമ്മിന്റെ ജില്ലാതല കണക്കുകള്‍. കഴിഞ്ഞ തവണ 99 സീറ്റ് നേടിയ എല്‍ഡിഎഫിന് അതേ ആധിപത്യം ഉണ്ടാകില്ലെന്നാണു വിശകലനം. കടുത്ത മത്സരത്തിനൊടുവില്‍ കടന്നുകൂടാനിടയുള്ള മണ്ഡലങ്ങളും…
Read More » -
നിതിൻ രാജിന്റെ സംസ്കാരം ഇന്ന് ; അധ്യാപകർ മാനസികമായി ഉപദ്രവിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം ഇന്ന്. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ ഒന്നാം വർഷ വിദ്യാർത്ഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്.മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രൊഫസർ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിതിന്റെ മരണത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടരുകയാണ്.…
Read More » -
പയ്യന്നൂരിലെ അതിക്രമം ; 2 CPIM പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി പുരുഷോത്തമന്റെ വീടാക്രമിച്ച് വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഡിവൈഎഫ്‌ഐയുടെ വെസ്റ്റ് മേഖല പ്രസിഡന്റാണ് സുധീഷ്. കഴിഞ്ഞ ദിവസം അർധരാത്രി 12.30ഓടെ എത്തിയ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സംഘം എറിഞ്ഞു തകർത്തു. സിപിഐഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പുരുഷോത്തമൻ ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ നേരത്തെ പാർയിൽ നിന്ന് പുറത്താക്കിയിരുന്നു.
Read More » -
ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ഗുരുതര ആരോപണവുമായി കുടുംബം
തിരുവനന്തപുരം അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം. കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിനെ മാനസികമായി തളർത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിതിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നു. സീനിയർ വിദ്യാർത്ഥികൾ നിതിനെ റാഗ് ചെയ്തു. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആവർത്തിച്ചു. അതേസമയം ഇന്ന് അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് നിതിന്റെ മരണം. ഇന്നലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ…
Read More » -
ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി; പണം ലഭിച്ചത് ഏപ്രിൽ 7-ന്; കേസ് പിൻവലിക്കുമെന്ന് ദല്ലാൾ നന്ദകുമാർ
ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥരുടെ…
Read More »