Kerala

  • വൈറല്‍ പെണ്‍കുട്ടിയുടെ വയസ് 18 തന്നെ, ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് പിന്നീടെന്ന് പൊലീസ്

    കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം. 2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ രേഖകളില്‍…

    Read More »
  • 16 കാരിയെ കഴുത്തുഞെരിച്ച് കൊന്നു; ബന്ധുവായ യുവാവ് ജീവനൊടുക്കി

    16 വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവായ അദിനാന്‍ (20) ആണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദിനാന്‍ വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.

    Read More »
  • സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

    സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം…

    Read More »
  • നിതിന്‍ രാജിന്റെ മരണം: സഹപാഠികളുടെ മൊഴിയെടുക്കാൻ പൊലീസ്, പ്രതികൾ ഒളിവിൽത്തന്നെ

    അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി ഉടൻ പൊലീസ് രേഖപ്പെടുത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ പൊലീസ് സംഘം ഇന്ന് കണ്ണൂരിൽ തിരിച്ചെത്തും. സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യും മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. ‘സാര്‍ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്, ഒരാളെ വേറെ കുട്ടിയെ കൊണ്ട് അടിപ്പിക്കും, നിതിനെ മനപൂര്‍വം ഉപദ്രവിച്ചിരുന്നു’എന്നാൽ, നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.…

    Read More »
  • വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ് :പൊലീസിന് വീഴ്ചയില്ലെന്ന് ആലപ്പുഴ എസ് പി

    വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ എസ്പി. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ല. കേസില്‍ പൊലീസിന് ഒന്നും ഒളിക്കാനില്ല. കേസിന്റെ ഗ്രാവിറ്റി മനസ്സിലാക്കി വിചാരണ ചെയ്യേണ്ടത് നൂറുശതമാനവും ആവശ്യമാണെന്ന് എസ് പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങള്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു. ആദ്യദിനം പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി. എന്നാല്‍ കേസെടുത്തശേഷം വൈദ്യപരിശോധന നടത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷിക്കും. ഒരുപക്ഷെ ബലാല്‍ക്കാരം ഉണ്ടാകാതെ, ശാരീരിക ഉപദ്രവം മാത്രം ഉണ്ടായത് കാരണമാകും വൈദ്യപരിശോധന നടത്താതിരുന്നത് എന്നാണ്…

    Read More »
  • നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ

    അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. 5 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സ് ചെയർമാൻ ശ്രീ. പി. ശ്യാം രാജ് സമർപ്പിച്ച നിവേദനത്തിന്റെ ഉത്തരവിനൊപ്പം ചേർത്തിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നേരിട്ട ജാതി അധിക്ഷേപം കാരണമാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്നും, ഇക്കാര്യത്തിൽ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും ആരോപിച്ചുകൊണ്ട് ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം. ഈ സാഹചര്യത്തിൽ, വിഷയം…

    Read More »
  • മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്

    യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന എൻ എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. 20 വർഷക്കാലത്തെ , വിദ്യാർത്ഥി കാലം മുതൽ കോൺഗ്രസിൻ്റെ ശബ്ദമായി നിന്നയാളാണ് താനെന്ന് പാർട്ടി അം​​ഗത്വം സ്വീകരിച്ച് ശേഷം എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൻ്റെ മതേതര മൂല്യവും, അസ്തിത്വവും നഷ്ടപ്പെട്ടു. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിക്കുന്നതുമായി എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു നാലു വോട്ടിനു വേണ്ടി വർഗീയ കക്ഷികളുമായി കോൺഗ്രസ് ചേരുന്നു, രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎൈഎമ്മിന് മാത്രമേ കഴിയൂ.അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേർന്നു…

    Read More »
  • തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത; വി ശിവൻകുട്ടി

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ള: കെ പി ശങ്കരദാസും ജയിലിന് പുറത്തേക്ക്

    ശബരിമല സ്വര്‍ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ശങ്കര്‍ദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരാകും. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് എല്ലാവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്. ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പത് പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു.…

    Read More »
  • നിതിന്‍ രാജിന്റെ മരണം; അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും

    അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത യുവജന കമ്മീഷന്‍, അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും. ചക്കരക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ, SC-ST പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്തിരുന്നു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഗവര്‍ണറെ കാണും. കെഎസ്‌യു – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് കോളജ് ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തും. കണ്ണൂര്‍ എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്.…

    Read More »
Back to top button