Kerala

  • വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

    വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാലിന് വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. 12 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെ ചര്‍ച്ച നീട്ടാമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു. ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാകാന്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയില്‍ പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. 67 എംപിമാരുടെ…

    Read More »
  • തർക്കങ്ങളിൽ കോൺഗ്രസിൽ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദേശം; രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ കാണും

    കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ താൽക്കാലിക ആശ്വാസം. പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും അറിയിച്ചു. ഇതിനിടെ, രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ കാണുന്നുണ്ട്. ദില്ലിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽഗാന്ധിയെയും കാണും. മഹാരാഷ്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചയിലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. എങ്കിലും കേരള കാര്യങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ അസാധാരണ മുറവിളിയാണ് നടക്കുന്നത്. തന്നെ ഉയർത്തിക്കാട്ടിയുള്ള കെ സുധാകരൻ്റെ അടക്കം…

    Read More »
  • നിതിൻ രാജിൻ്റെ മരണം: ആരോപണവിധേയനായ ഡോ. എം കെ റാമിനെ കോളേജ് പുറത്താക്കി

    കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനെ കോളേജ് പുറത്താക്കി. വിദ്യാർത്ഥിളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് കോളേജ് അധികൃതർ നടപടിയെടുത്തത്. അതേസമയം, ഡോ എം കെ റാമും ഡോ. സംഗീത നമ്പ്യാരും ഒളിവിൽ തുടരുകയാണ്. അധ്യാപകരുടെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന നിതിൻ രാജിൻ്റെ ശബ്ദ സന്ദേശം ക‍ഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിതിൻ രാജ് സുഹൃത്തിനോട് സംസാരിക്കുന്ന ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്. ചില അധ്യാപകരിൽ നിന്ന് നിതിൻ രാജിന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നു…

    Read More »
  • ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവ് മരിച്ചു

    വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. കയ്യിലിരുന്ന് ഗുണ്ട് പൊട്ടിയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുണ്ട് പൊട്ടി ഗുരുതരമായി പൊള്ളലേറ്റത് കൊണ്ടാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയിലും വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മരണം സംഭവിച്ചിരുന്നു. കൊരയങ്ങാട് തെരുവില്‍…

    Read More »
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി:1,14,000ന് മുകളില്‍

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 1,14,000ന് മുകളില്‍ എത്തി. 1,14,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 14,260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ നല്‍കി വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന്…

    Read More »
  • കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

    സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ തല്‍പ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇതാണ് മറ്റു പ്രവര്‍ത്തകരോട് പറയാനുള്ളത്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത്…

    Read More »
  • സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ട’; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ

    കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ടെന്നും വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. അതിന് മുൻപ് ഏതെങ്കിലും വ്യക്തികളെ ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”രാഹുൽ ഗാന്ധി മുൻപ് പറഞ്ഞ ഒരു കാര്യമുണ്ട്. സംഘനൃത്തം ചെയ്യുന്നതിനിടയിൽ ഒരാൾ ഒറ്റക്ക് ഡാൻസ് കളിച്ചാൽ ശരിയാകില്ല. അത് ഞാൻ ഓർമിപ്പിക്കുകയാണ്. ഇപ്പോൾ ഒച്ച വെച്ചിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട…

    Read More »
  • വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

    വിഴിഞ്ഞത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. സുമൻ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞത്തെ ഒരു ബാറില്‍ പ്രതിയായ അച്ചുവും സഹോദരനും സുഹൃത്തുക്കളും കൂടി മദ്യപിച്ചു. ഇതിനിടെ ഷെറീഫ് എന്ന ഷാനുമായി ബാറില്‍ വെച്ച് വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. ഈ തര്‍ക്കം പരിഹരിക്കാനാണ് ബാറിലുണ്ടായിരുന്ന സുമന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് സുമനെ പ്രതികള്‍ ബാറിലിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയ ഓടിയസുമനെ റോഡിലിട്ടും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.…

    Read More »
  • വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്; പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ

    വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി മൂന്നു ഭേദ​ഗതി ബില്ലുകളാണ് 16 മുതൽ 18 വരെ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ…

    Read More »
  • ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു;

    ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹസ്‌നൈന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ചരിത്രത്തിലാദ്യമായിട്ടാണ് ബിഹാറില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നീണ്ടകാലത്തെ ഭരണത്തിന് വിരാമം കുറിച്ചാണ് എന്‍ഡിഎയുടെ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റത്. കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡ, ചിരാഗ് പാസ്വാന്‍, മുന്‍മുഖ്യമന്ത്രി നിതീഷ്…

    Read More »
Back to top button