Kerala

  • മരണത്തിന്റെ 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നു നിതിൻ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിനു മിനിറ്റുകൾക്ക് മുൻപുള്ള സിസിടിവി ​​ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മരണത്തിനു വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പൽ വിനോദ് മോനിയുടെ ഓഫീസ് മുറിയിൽ നിന്നു കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനോടു സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്കു 1.20നു ശേഷമാണ് നിതിൻ പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ നിന്നു ഇറങ്ങുന്നത്. പിന്നാലെ 1.38ന്…

    Read More »
  • ചുട്ടുപൊളളി കേരളം; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത

    സംസ്ഥാനത്ത് ഞായാറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ശനി, ഞായർ വരെ ചൂടും…

    Read More »
  • വാൽപ്പാറ അപകടം ; മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി, പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

    കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. ഇന്ന് മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോർട്ടം രാത്രി തന്നെ പൂർത്തിയാക്കുകയായിരുന്നു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ…

    Read More »
  • വാൽപ്പാറയിൽ വൻ അപകടം; മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 9 പേർക്ക് ജീവൻ നഷ്ടം

    പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപക സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 14 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ…

    Read More »
  • വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

    ആ​ഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാൻ കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വമാണ്, രാജ്യത്ത് പുതിയൊരു മാരിടൈം ഹബ്ബ് സ്ഥാപിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാണ് വിഴിഞ്ഞം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങൾക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ സംസ്ഥാന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും…

    Read More »
  • ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു

    അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെയാണ് കേസ് എടുത്തത്. നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ് ഐ ആർ. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്. ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കും. അതേസമയം, പ്രതികളായ അധ്യാപകർ ഒളിവിൽ തുടരുകയാണ്. നിതിൻ രാജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ…

    Read More »
  • കരാട്ടെ പരിശീലനത്തിനിടെ ശക്തമായ വയറുവേദനയും ഛർദിയും; 11 വയസുകാരിക്ക് ദാരുണാന്ത്യം

    കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞ് വീണു മരിച്ചു. കൊല്ലം വാളകം പുത്തൻവിള വീട്ടിൽ ബിനോയ് സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മാതാവുമൊത്ത് അഞ്ചലിലെ കരാട്ടെ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ എത്തിയതായിരുന്നു. പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട് കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. ശക്തമായ വയറുവേദനയും ഛർദിയും ആണ് ഉണ്ടായത്. ഉടൻ തന്നെ പരിശീലകനും കുട്ടിയുടെ മാതാവും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു…

    Read More »
  • ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

    ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാകും ഇന്ന് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസത്തെ വാദത്തിനിടെ ലക്ഷകണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു. ശബരിമലക്കേസിൽ അഞ്ചാം ദിവസത്തെ വാദമാണ് ഇന്ന് നടക്കുന്നത്. മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ എന്നിവരാണ് ഇന്ന് പ്രധാനമായി വാദം ഉന്നയിക്കാൻ പോകുന്നത്. കേസിലെ കക്ഷിയായ ബോറ സമുദായത്തിനായിട്ടാണ് ഗോപാൽ സുബ്രഹ്മണ്യം വാദങ്ങൾ…

    Read More »
  • സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

    സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെ, കേരളത്തിലെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില…

    Read More »
  • നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണം; ഇന്നും പ്രതിഷേധം നടക്കും

    ഡെന്‍റൽ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ. അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്. ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കും. അതേസമയം, പ്രതികളായ അധ്യാപകർ ഒളിവിൽ തുടരുകയാണ്. നിതിൻ രാജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എത്തും. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. ആരോപണ വിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ പുറത്താക്കും എന്നാണ് ഇന്നലെ ചേർന്ന രക്ഷിതാക്കളുടെ യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഉറപ്പു നൽകിയത്. എന്നാൽ, ഇത്…

    Read More »
Back to top button