Kerala

  • പട നയിച്ചവൻ നാടു നയിക്കും; വിലക്കുകൾ ലംഘിച്ച് തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്

    തൊടുപുഴയിൽ വി ഡി സതീഷന് വേണ്ടി വിലക്കുകൾ ലംഘിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. വി ഡി സതീശന്റെ പൂർണകായ ചിത്രത്തോടൊപ്പം “നിലപാടിന്റെ രാജകുമാരന് അഭിവാദ്യം” എന്നും ഫ്ലക്സിൽ എ‍ഴുതിയിരുന്നു. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. “പട നയിച്ചവൻ നാട് നയിക്കും”, “പട നയിച്ചവൻ നാട് നയിക്കട്ടെ” തുടങ്ങിയ വാചകങ്ങളും ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും നഗരത്തിൽ…

    Read More »
  • ശക്തമായ മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

    തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 18നും 25നും ഇടയ്ക്ക് കേരള തീരത്ത് എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഈ മാസം പകുതിയോടെ വേനല്‍ മഴ ശക്തമാകാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ ഉയര്‍ന്ന താപനിലയില്‍ നിന്നും പെട്ടന്ന് മഴയിലേക്ക് മാറുന്നതിനാല്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ജൂണ്‍ ഒന്നിനോടനുബന്ധിച്ചാണ് സാധാരണ കാലവര്‍ഷം എത്താറുള്ളത്. രാജ്യത്ത് വേനല്‍ മഴ മെയ് മാസത്തെ ശരാശരിയേക്കാള്‍ കുടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മെയ് മാസത്തില്‍ ലഭിക്കുന്ന ദീര്‍ഘകാല ശരാശരി മഴയുടെ 110 ശതമാനത്തിലധികം മഴ ഇത്തവണ…

    Read More »
  • ജനവിധി കാത്ത് കേരളം ; ഇനി 2 ദിവസം മാത്രം ; വിജയപ്രതീക്ഷയിൽ മുന്നണികൾ

    കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. `ഇവിഎമ്മുകൾക്കായി ഒരു ഹാളിൽ 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. തികഞ്ഞ വിജയപ്രതീക്ഷയിലാണ് എൽഡിഎഫും യുഡിഎഫും. എക്സിറ്റ് പോൾ ഫലങ്ങൾ എതിരാണെങ്കിലും ഭരണ തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. എല്ലാ പ്രവചനങ്ങളിലും മുന്നിലെത്താനായത് യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ്…

    Read More »
  • യുഡിഎഫ് അധികാരത്തില്‍ വരരുത് എന്ന് പറയാനുള്ള സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ട്; മുഖ്യമന്ത്രി ചര്‍ച്ച മാധ്യമസൃഷ്ടി: പി ജെ കുര്യന്‍

    മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ മത്സരമാണെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണെന്ന് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. പലരും അഭിപ്രായങ്ങള്‍ പറയും. അതെല്ലാം വെറും അഭിപ്രായങ്ങള്‍ മാത്രമാണ്. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നതിന് കോണ്‍ഗ്രസില്‍ ഒരു നടപടിക്രമമുണ്ടെന്ന് പി ജെ കുര്യന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വന്ന് എംഎല്‍എമാരും നേതാക്കന്മാരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുക്കുക. അതിനോട് വ്യത്യസ്ത അഭിപ്രായം പറയുന്നവര്‍ എല്ലാവരും യോജിക്കും. അങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടാകും. അതിനു മുമ്പ് മുഖ്യമന്ത്രി ആരാണ്, ഇന്നവരാണ് എന്നൊക്കെ പറയുന്നതിന് ാെരു പ്രസക്തിയുമില്ല. മുന്‍കാലങ്ങളില്‍…

    Read More »
  • പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

    വാണിജ്യ സിലിണ്ടർ വിലവർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടും. നാല് മാസം കൊണ്ട് ഇരട്ടി തുകയാണ് വർധിപ്പിച്ചിരിക്കുന്നതെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് വർക്കിങ് പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു. എണ്ണ കമ്പനികൾ ലാഭത്തിലാണ് പോകുന്നത്. എന്നിട്ടും വില വർധിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം വോട്ട് പെട്ടിയിലായതിന് ശേഷം ഇരുട്ടടി പോലെ വില വർധിപ്പിക്കുകയായിരുന്നുവെന്ന് അസീസ് മൂസ പ്രതികരിച്ചു. എറണാകുളത്ത് ഐഒസിയിലേക്ക് മാർച്ച് നടത്തുമെന്നും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. പ്രവർത്തനച്ചിലവ് കുത്തനെ കൂടുമെന്നതിനാൽ…

    Read More »
  • സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി; നടപടി റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്ന്

    സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി. ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള പരസ്യം നീക്കം ചെയ്യാന്‍ മന്ത്രി സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അതിജീവിതയ്‌ക്കൊപ്പം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴാണ് ഇത്തരമൊരു പരസ്യം സപ്ലൈകോ പുറത്തിറക്കിയതെന്ന വിമര്‍ശനം ശക്തമായിരുന്നു. ‘അരിക്കും പഞ്ചസാരയ്ക്കും, വെളിച്ചെണ്ണയ്ക്കും സപ്ലൈകോയിലാണ് വിലക്കുറവ് എന്നറിയില്ലെങ്കില്‍ എത്ര ഓണം ഉണ്ടിട്ടെന്താ’ എന്നതായിരുന്നു പരസ്യവാചകം. ഇതിനൊപ്പം ദിലീപിൻ്റെ ചിത്രവും നൽകിയിരുന്നു. അതേസമയം ഇത്തരമൊരു പരസ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി ജി ആര്‍ അനില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പരസ്യം പിന്‍വലിക്കണമെന്ന്…

    Read More »
  • ‘ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?’; ​ഗ്യാസ് വില വർധനവിൽ സുരേഷ് ​ഗോപി

    പാചകവാതക വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവന്‍ ഒന്ന് അന്വേഷിച്ചു നോക്കൂ. എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ ?. വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി വ്യക്തമായ മറുപടി നല്‍കിയില്ല. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധനയാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്.…

    Read More »
  • അങ്കമാലിയില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

    അങ്കമാലിയില്‍ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ചതായിരുന്നു. കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിച്ച് കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടത്. ഒന്നാം പാപ്പാനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നാണ് സൂചന. ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാനും പരിക്കേറ്റു. ആര്‍ആര്‍ടി സംഘം അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

    Read More »
  • പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

    പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി ആണ്. കേരള കോണ്‍ഗ്രസിലൂടെയാണ് ഡിജോ കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. 1982 ല്‍ കേരള സര്‍വകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ…

    Read More »
  • വേനല്‍മഴ ശക്തമാകുന്നു; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

    സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് പുറമെ, ഇടിമിന്നലിനും,…

    Read More »
Back to top button