Kerala
-
കന്യാസ്ത്രീകളുടെ അറസ്റ്റും മോചനവും: രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള അങ്ങേയറ്റം തരംതാഴ്ന്ന പ്രവൃത്തി’: എ എ റഹീം എംപി
ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി എ എ റഹീം എംപി. കേരളത്തിലെ ബിജെപി, മലയാളിയുടെ തിരിച്ചറിയില്‍ ശേഷിയെ വിലകുറച്ചു കാണരുതെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്തു ജയിലിലടച്ചവര്‍ തന്നെ ജയിലില്‍ നിന്ന് സ്വീകരിക്കാന്‍ പോയി നില്‍ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ വിലകുറഞ്ഞ രാഷ്ട്രീയ കളി നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളിക്ക് വിവേചനശേഷി ഇല്ലെന്നാണോ എന്നാണോ കരുതുന്നത് എന്ന് ചോദിച്ച എ എറഹീം എംപി കേരളത്തിലെ ബിജെപി, മലയാളിയുടെ തിരിച്ചറിയില്‍ ശേഷിയെ വിലകുറച്ചു കാണരുതെന്നും വ്യക്തമാക്കി. മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക്…
Read More » -
കൊല്ലം പരവൂരിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചു
കൊല്ലത്ത് നടുറോഡിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. വടിവാളുമായി എത്തിയ സംഘം ഓരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും കാർ കത്തിക്കുകയും ചെയ്തു. യാത്രികനായ കണ്ണനാണ് വെട്ടേറ്റത്. പരവൂർ പൂതക്കുളം ആശാരി മുക്കിൽ ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കാറിൽ എത്തിയ കണ്ണനെ ഒരു സംഘം യുവാക്കൾ പിന്തുടർന്നെത്തി മർദ്ദിക്കുകയും കാറിന്റെ ഗ്ലാസ്സുകൾ തല്ലിപ്പൊട്ടിക്കുകയുമായിരുന്നു. പുറത്തിറങ്ങാതിരുന്ന കണ്ണനെ കാറിന് പുറത്തേക്ക് വലിച്ചിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികളും വെട്ടേറ്റ കണ്ണനും ഓടി രക്ഷപ്പെട്ടുകയായിരുന്നു. കാറിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാ സേനയെത്തി അണച്ചു. തടർന്ന് പരവൂർ പൊലീസ്…
Read More » -
ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; പി.കെ ബുജൈറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
ലഹരി പരിശോധനക്കിടയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്ചക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചക്കാണ് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പൊലീസ് പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. ഇതിനിടെ ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തുവന്നു. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും…
Read More » -
പൊലീസ് കാവൽ; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പൊലീസിനെ കാവൽ നിർത്തി ടി പി കേസ് പ്രതികളുടെ മദ്യപാനം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുമ്പോഴാണ് തടവുപുള്ളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തിയത്. സംഘത്തിൽ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. സംഭവത്തിൽ കണ്ണൂരിലെ മൂന്ന് സിവിൽ പൊലീസുകാരെ…
Read More » -
വി.സി നിയമനം; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവര്‍ണറുമായുള്ള ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ്
വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവര്‍ണറുമായുള്ള ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ്. ഗവര്‍ണറുമായുള്ള ചര്‍ച്ചകള്‍ പോസിറ്റീവാണ്. വി.സി നിയമനത്തില്‍ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ട്. ഉത്തരവിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ.ഉത്തരവ് വരുന്നതിനു മുന്‍പ് ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം ആരംഭിച്ചിരുന്നു. പ്രശ്‌നത്തില്‍ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവ്. ചര്‍ച്ചകള്‍ എല്ലാം പോസിറ്റീവ് ആണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.…
Read More » -
‘പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി കാണുന്നില്ല’; അടൂരിന് സജി ചെറിയാന്റെ മറുപടി
സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ല. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. സിനിമ നിര്‍മിക്കുന്നതിന് സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കി വരുന്ന ഫണ്ടിനെതിരായ അടൂരിന്റെ പ്രസ്താവനയ്ക്കായിരുന്നു മന്ത്രിയുടെ മറുപടി. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്ക് സഹായം നല്‍കും. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം…
Read More » -
സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നൽകണം ; അടൂർ ഗോപാലകൃഷ്ണൻ
സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉയര്‍ത്തിക്കാട്ടി വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നല്‍കണമെന്ന് അടൂര്‍ സിനിമാ കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞു. സ്ത്രീകളായതുകൊണ്ട് മാത്രം പണം നല്‍കരുത്. വെറുതെ പൈസ കൊടുക്കുന്നത് ഒരു രീതിയിലുമുള്ള പ്രോത്സാഹനമല്ല. മൂന്ന് മാസത്തെ ആഴത്തിലുള്ള പരിശീലനം നല്‍കിയിട്ട് മാത്രമേ അവര്‍ക്ക് സിനിമ നിര്‍മിക്കാന്‍ അവസരം നല്‍കാവൂ എന്നും ഇത് ജനങ്ങളുടെ നികുതി പണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടൂരിന്റെ…
Read More » -
‘എം.കെ.സാനു ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചയാൾ’; അനുശോചിച്ച് മുഖ്യമന്ത്രി
‘കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന പ്രൊഫ. എം. കെ. സാനു വിടവാങ്ങിയത് മലയാളസമൂഹത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ”കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകന്‍, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്‍ത്തകന്‍, നിസ്വാര്‍ത്ഥനായ സാമൂഹ്യ സേവകന്‍, നിസ്വപക്ഷമുള്ള എഴുത്തുകാരന്‍, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങള്‍ ധാരാളമുണ്ട്. സാനുമാഷിന്റെ ജീവിതം ആരംഭിക്കുന്നത് വളരെ സാധാരണമായ ചുറ്റുപാടുകളില്‍…
Read More » -
രാഷ്ട്രീയ നാടകമാണ് കന്യാസ്ത്രീകളുടെ മോചനം വൈകിപ്പിച്ചത് രാജീവ് ചന്ദ്രശേഖർ
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജയിൽ മോചനം മൂന്ന് ദിവസം മുമ്പ് നടക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയ നാടകമാണ് മോചനം വൈകാൻ കാരണമായത്. കന്യാസ്ത്രീകളുടെ മോചനത്തിന് സഭ സഹായം അഭ്യർഥിച്ചപ്പോൾ തങ്ങൾ സഹായിച്ചു. പ്രധാനമന്ത്രിയോടും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും നന്ദി പറഞ്ഞുവെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. എന്താണ് രാഷ്ട്രീയ നാടകമെന്ന് ചോദിച്ചപ്പോൾ വിശദീകരിക്കാൻ തയ്യാറല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. എഫ്‌ഐആർ റദ്ദാക്കുമോ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടപെടുമോ തുടങ്ങിയ ചോദ്യങ്ങളോടും ബിജെപി അധ്യക്ഷൻ പ്രതികരിച്ചില്ല. വിവാദമുണ്ടാക്കാൻ നോക്കരുത് എന്നായിരുന്നു ക്ഷുഭിതനായിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ…
Read More » -
ചെലവ് ചുരുക്കല്‍ നിർദേശത്തിലും ഇളവ് ; ഗവർണറുടെ വിരുന്നിന് 15 ലക്ഷം അധികമനുവദിച്ച് സർക്കാർ
താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തർക്കങ്ങൾക്കിടയിലും രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ച് സർക്കാർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ ഓഗസ്റ്റ് 15 നാണ് വിരുന്ന് സൽക്കാരം നടത്തുന്നത്. തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകൾ എന്ന ശീർഷകത്തിൽ 15…
Read More »