Kerala

  • എറണാകുളം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം; ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി

    എറണാകുളം ജങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) ഒന്‍പതിനും 11 മുതല്‍ 23 വരെയും 25, 26 തീയതികളിലും കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22207) 15, 22 തീയതികളില്‍ കോട്ടയം വഴിയായിരിക്കും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍…

    Read More »
  • അതീവ സങ്കീർണ്ണം; ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല

    കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്. അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 63 എംഎൽഎമാരിൽ 47 പേർ കെസിക്ക് ഒപ്പം ഉറച്ചുനിന്നപ്പോൾ ഹൈക്കമാൻഡിൻറെ തീരുമാനത്തിനൊപ്പമെന്ന് പത്ത് എംഎൽഎമാർ പറഞ്ഞു. വിഡി സതീശൻ ഏതറ്റം വരെ പോകും എന്നറിയാനാകും ഇന്ന് ഹൈക്കമാൻഡ് ശ്രമിക്കുക.…

    Read More »
  • സംസ്ഥാനത്ത് വേനൽ മഴ ശക്തമായി തുടരുന്നു: ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

    സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം. മെയ് 12 വരെയാണ് വേനൽ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…

    Read More »
  • നേതാക്കൾ ഇന്ന് ഡൽഹിയിൽ ; നിര്‍ണായക ചര്‍ച്ചകള്‍,സതീശന് ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വമ്പൻ സ്വീകരണം

    കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. വി ഡി സതീശന്‍ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവര്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും,രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ വി ഡി സതീശന് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കേരള ഹൗസില്‍ സ്വീകരണം നല്‍കി. ടീം ജെന്‍സി എന്ന പേരിലായിരുന്നു സ്വീകരണം. അതേസമയം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ണാടകയിലും സംഭവിച്ചത് കേരളത്തില്‍ നടക്കാതിരിക്കണമെന്നും കോണ്‍ഗ്രസ് ഇനിയെങ്കിലും…

    Read More »
  • കവടിയാറിൽ ഫുട്പാത്തിലേക്ക് കാർ ഇരച്ചുകയറി, കാൽനടയാത്രികയായ യുവതി മരിച്ചു

    കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു യുവതി മരിച്ചു. പാലക്കാട് സ്വദേശി നൗഷിക (24) ആണ് മരിച്ചത്. ഭര്‍ത്താവ് ആഷിക്കിനും പരിക്കേറ്റിട്ടുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന രണ്ടുപേരെയും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

    Read More »
  • ‘ഞാൻ പാലിച്ചത് നിഷ്പക്ഷത’, പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി: എംഎൽഎമാരുടെ നമ്പർ മുഖ്യമെന്ന് സണ്ണി ജോസഫ്

    കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ സണ്ണി ജോസഫ്. എംഎൽഎമാരുടെ നമ്പർ ഏറെ പ്രധാനമെന്നാണ് സണ്ണി ജോസഫ് താൻ പക്ഷം പിടിച്ചിട്ടില്ലെന്ന് പറയുന്ന സണ്ണി ജോസഫ്, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ തള്ളി. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. കോൺഗ്രസ് മുഖ്യമന്ത്രിപ്പോരിൽ എംഎല്‍എമാരുടെ പിന്തുണ പ്രധാനമെന്ന സൂചന നൽകി സണ്ണി ജോസഫ്. മറ്റ് ഘടകങ്ങളെക്കാൾ പ്രധാനം എംഎല്‍എമാരുടെ പിന്തുണ ആണെന്നും നേതാക്കൾ സമന്വയത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരുടെ പ്രകടനവും ഫ്ലെക്സും നേതാക്കൾ നിയന്ത്രിക്കണമെന്നും…

    Read More »
  • മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

    മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. 1960 ബാച്ചിലെ ഉദ്യോഗസ്ഥന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍നാണ് വിടവാങ്ങുന്നത്. സംസ്‌കാരം പിന്നീട് നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കെ കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

    Read More »
  • സംസ്ഥാനത്ത് വേനല്‍ മഴ തുടരും; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

    സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ…

    Read More »
  • തെരഞ്ഞെടുപ്പ് അവലോകനം: സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും

    കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഞായറാഴ്ച വരെയാണ് നേതൃയോഗങ്ങൾ നടക്കുക. ഇന്ന് രാവിലെ ദേശീയ സെക്രട്ടറിയേറ്റ് യോഗം ചേരും. അതിനു ശേഷം നാഷ്ണല്‍ എക്‌സിക്യൂട്ടീവ് യോഗവും ചേരും. നാളെയും മറ്റന്നാളുമായി നാഷൺല്‍ കൗണ്‍സില്‍ യോഗവും ചേരും. കേരളത്തിൽ എൽ ഡി എഫിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടി വിശദമായി യോഗങ്ങളിൽ ചർച്ച ചെയ്യും. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍, പാര്‍ട്ടി അംഗത്വ വിപുലീകരണം, ഭാവി പരിപാടികള്‍ എന്നിവ സംബന്ധിച്ചുള്ള…

    Read More »
  • മുഖ്യമന്ത്രി ആരാകും; നിരീക്ഷർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

    കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ ഇനി ഡൽഹിയിലേക്ക്. എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തി അഭിപ്രായങ്ങൾ സമന്വയിപ്പിച്ച AICC നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്നലെ വൈകീട്ട് തന്നെ ഡൽഹിയിലേക്ക് മടങ്ങി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകളുയർന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗയും ചർച്ചകൾക്കായി ഡൽഹിക്ക് വിളിപ്പിക്കും. ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും. തുടർന്ന് ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെ ഞായറാഴ്ചയോടെ ഡൽഹിയിൽ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകാനാണ് നിലവിലെ സാധ്യത. എം.എൽ.എമാരുമായി നിരീക്ഷകർ നടത്തിയ…

    Read More »
Back to top button