Kerala
-
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍
ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി. വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് മാറ്റി നിയമിച്ചത്. അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കാര്‍ഷിക ഡയറക്ടര്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും ഡോ. രേണു രാജിനെയും മാറ്റി. മൂന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറായി സ്‌നേഹില്‍കുമാറിനെ നിയമിച്ചു. കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. സംസ്ഥാന ലോട്ടറി ഡയറക്ടറായി കെ ഇമ്പശേഖറിനെ നിയമിച്ചു. അരുണ്‍ കെ വിജയന്‍ ആണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.…
Read More » -
സിഎംആർഎൽ: യുഡിഎഫ് സര്‍ക്കാറിന്‍റേത് മെല്ലെപ്പോക്കെന്ന് കെ. സുരേന്ദ്രന്‍
സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ് ഇഡി നൽകിയത്. എന്നാൽ, വിഷയത്തിൽ യുഡിഎഫ് സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അതിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വീണ വിജയൻ്റെ കമ്പനി സിഎംഎർഎല്ലിന് നൽകിയ സേവനത്തിൻ്റെ പണമല്ല മൂന്ന് കോടി. അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടം വരുത്തി കൈക്കൂലി വാങ്ങിയ പണമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പണം വിദേശത്തേക്ക് കടത്തിയെന്നും…
Read More » -
പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ ഒഴിവാക്കി ട്വന്റി 20, ഒറ്റയ്ക്ക് മത്സരിക്കുന്നു
എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു. എൻഡിഎ മുന്നണി ബന്ധം പരാമർശിക്കാതെയാണ് ട്വന്റി ട്വന്റി പ്രചാരണ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകരെ ഒഴിവാക്കി എന്നും ആക്ഷേപം. ബിജെപി – ട്വന്റി ട്വന്റി കൂട്ടുകെട്ടിന് പിന്നാലെ വിവാദങ്ങളുടെ പുറത്ത് ഭരണം നഷ്ടമായ പഞ്ചായത്താണ് പൂതൃക്ക. ട്വന്റി ട്വന്റിയുടെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജാ ജോമോൻ രാജിവച്ചതിനെത്തുടർന്നാണ് പൂതൃക്ക പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ബന്ധത്തിന്‍റെ പേരിൽ ട്വന്‍റി 20 ക്ക് ഭരണം നഷ്ടമായ എറണാകുളം പൂതൃക്ക പഞ്ചായത്തിൽ എൻഡിഎ…
Read More » -
വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല; ജനം സഹകരിക്കണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച് കൊണ്ടാണ് മന്ത്രി സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയെ ന്യായീകരിക്കുന്നത്. സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാർക്കറ്റിൽ…
Read More » -
ചൂട് കൂടുന്നു, ജാഗ്രതാ നിര്‍ദേശം നല്‍കി ദുരന്തനിവാരണ സമിതി
സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഞായറാഴ്ച വരെ താപനില സാധാരണയെക്കാള്‍ നാല് ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.ദാഹമില്ലെങ്കിലും വെള്ളം…
Read More » -
പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം. ക്രൈംബ്രാഞ്ച് IGക്ക് PSC കത്ത് നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല. 15 മുതൽ PSCയിൽ വച്ച് എപ്പോൾ വേണമെങ്കിലും മൊഴിരേഖപ്പെടുത്താം. PSC അംഗങ്ങളുടെ മുറിയിൽ വച്ച് മൊഴിയെടുക്കാമെന്നും കത്തിൽ അറിയിച്ചു. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‍സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം. എന്നാൽ, ചോദ്യചെയ്യൽ എവിടെ…
Read More » -
അതൃപ്തി പ്രകടമാക്കി ഹൈക്കോടതി : മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല
മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി പ്രോസിക്യൂഷൻ അനുമതി തീരുമാനം അറിയിക്കാത്തതിലാണ് വിമർശനം. അഡീഷണൽ ചീഫ് സെക്രട്ടറിയോട് നാളെ ഹാജരാകാൻ കോടതി നിർദേശം നൽകി. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഹാജരാവേണ്ടത്. രണ്ടാഴ്ച സാവകാശം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. നേരത്തെ കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരൻ കോടതിയിൽ ഹാജരായിരുന്നു. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയെന്നും പ്രോസിക്യൂഷൻ അനുമതിക്കായി നൽകിയിട്ടുണ്ടെന്നും എസ്പി കോടതിയെ അറിയിച്ചിരുന്നു. ചില…
Read More » -
മാസപ്പടി കേസ്: ED ഭീഷണിപ്പെടുത്തി; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിനെതിരായി നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്. നൽകിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുഹൃത്ത് ‘പിൻവലിക്കൽ സത്യവാങ്മൂലം’ നൽകിയത്. മുഹമ്മദ് റിയാസ് തനിക്ക് വൻ തുക കൈമാറി എന്ന് പറയാൻ ഇഡി ആവശ്യപ്പെട്ടു. സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്ത്. മുഹമ്മദ് റിയാസിന്റെ പേര് പറയാൻ ഇഡി ഭീഷണിപ്പെടുത്തി എന്ന് മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിൽ പറയുന്നു. മകളെ അറസ്റ്റ് ചെയ്യുമെന്ന്…
Read More » -
പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്
ഇന്നത്തെ മാധ്യമങ്ങളില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ അസംബന്ധമെന്ന് മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി പിഎ മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങള്‍ വീണ ഇഡിക്കു മുന്നില്‍ സമ്മതിച്ചു എന്ന് ഇ ഡി ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണെന്നും ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്നം മുഹമ്മദ് റിയാസ് പറഞ്ഞു. നിയമപരമായി…
Read More » -
സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി; പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി
സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി. പീക്ക് സമയത്ത് 800 മുതൽ900 മെഗാവാട്ട് വൈദ്യുതി ലഭ്യതയിൽ കുറവുണ്ട്. ഉപഭോക്താക്കൾ വൈകിട്ട് 6 മുതൽ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണമെന്നാണ് കെഎസ്ഇബി അഭ്യർത്ഥന. അതേസമയം വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധം ശക്തമായതോടെ സമയം മുൻകൂട്ടി അറിയിക്കുവാനുള്ള സംവിധാനം അതിവേഗത്തിൽ തയ്യാറാക്കാനാണ് കെഎസ്ഇബിയുടെ നീക്കം. സംസ്ഥാനത്ത് പൂർണ്ണമായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സത്തിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കാനാകും എന്ന വിലയിരുത്തലാണ് വൈദ്യുതി വകുപ്പ്. പവർക്കട്ട് പ്രതിസന്ധി…
Read More »