Kerala
-
നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു
നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. സർവീസ് സംഘടനകളുടെ സമ്മർദത്തെ തുടർന്നാണ് അവധി എന്നാണ് സൂചന. ഇതോടെ തുടർച്ചയായി നാലുദിവസം അവധി ലഭിക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്ച നവരാത്രി അവധിയും 20 ചൊവ്വാഴ്ച മഹാനവമിയും 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ…
Read More » -
‘ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല’; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം
കാസര്‍കോട് ജില്ലയിലെ സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ തുടങ്ങിയ പിണറായി വിജയന്റെ സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല. പിണറായി വിജയന്റെ ശൈലിയും തിരിച്ചടിക്ക് കാരണമായതായി പ്രതിനിധികള്‍ തുറന്നടിച്ചു. പിണറായി വിജയന്റേത് ഏകപക്ഷീയമായ ശൈലിയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളും പെരുമാറ്റവും പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും വലിയ മാനസിക വിഷമങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും സര്‍ക്കാര്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പലഘട്ടങ്ങളിലും പ്രതിരോധത്തിലായിപ്പോയെന്നും പ്രതിനിധികള്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ…
Read More » -
പിണറായിക്കെതിരായ എഫ്ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്നാടന്
സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ പിണറായി വിജയനെതിരായ സര്‍ക്കാര്‍ സമീപനത്തിലെ അഭിപ്രായ ഭിന്നതയ്ക്കൊടുവില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും മാത്യു കുഴല്നാടന് എംഎല്‍എ ഇറങ്ങിപ്പോയി. വാക്കേറ്റത്തോളം വരെ നീണ്ട യോഗത്തിനൊടുവിലായിരുന്നു ഇറങ്ങിപ്പോക്ക്. വിഷയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന് അടക്കമുള്ളവര്‍ എതിര് നിലപാട് സ്വീകരിച്ചതോടെ, യോഗത്തില്‍ മാത്യു കുഴല്നാടന് ഒറ്റപ്പെട്ടു പോയി. കേസില്‍ പിണറായി വിജയനെതിരേ ആദ്യമേ എഫ്ഐആര്‍. ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചത് തെറ്റായിപ്പോയെന്ന നിലപാട് വൈകീട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും മാത്യു കുഴല്നാടന് ആവര്‍ത്തിച്ചു. എക്സാലോജിക് കേസില്‍ ഒറ്റയാള്‍പ്പോരാട്ടമാണ്…
Read More » -
‘പ്രിയദർശിനി നഷ്ടമുണ്ടാക്കി’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ ഉണ്ടാകുമെന്ന് ഉടമകളുടെ സംഘടനകൾ അറിയിച്ചു. പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആറ് സംഘടനകൾ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ പണിമുടക്ക് സമരത്തിൽ പങ്കാളികളാകില്ല. പ്രിയദർശിനി നഷ്ടം മറികടക്കാൻ ബസ് ഉടമകൾക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ബസ് ചാർജ് മിനിമം 20 രൂപയാക്കണമെന്നും വിദ്യാർത്ഥി കൺസഷൻ 10 രൂപയാക്കണമെന്നുമാണ്…
Read More » -
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും. കല്യാൺ ജ്വല്ലേഴ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷമാകും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുക. വൈകിട്ടോടെ ഹെലികോപ്റ്റർ മാർഗം തൃശൂർ പുഴയ്ക്കൽ ശോഭാ സിറ്റിയിലെ ഹെലിപാഡിൽ അദ്ദേഹം വന്നിറങ്ങും. തുടർന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടിഎസ് കല്യാണരാമൻ്റെ വസതിയിൽ ഒരുക്കിയിട്ടുള്ള ആഘോഷച്ചടങ്ങുകളിൽ അദ്ദേഹം പങ്കാളിയാകും. തികച്ചും സ്വകാര്യമായ പരിപാടിയായതിനാൽ കർശന സുരക്ഷയാണ് പൊലീസ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും ചലച്ചിത്ര…
Read More » -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്ക് 50,000 രൂപയും ജില്ലാ കലക്ടര്‍ക്ക് 25,000 രൂപയും അനുവദിക്കാന്‍ അധികാരം നല്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ കലക്ടര്‍മാര്‍ക്ക് ഒരു കോടി രൂപ വീതം അണ്‍ടൈഡ് ഫണ്ട് അനുവദിക്കാനും…
Read More » -
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്
രാഹുൽ ഗാന്ധിക്കെതിരായ പരാമർശം ബിജെപി നേതാവുമായ ആര്. ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. ബിഎൻഎശ് 192 പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രസംഗമെന്ന് പറയുന്നു. ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു ആർ. ശ്രീലേഖ.
Read More » -
തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി
മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിൽ മോചിതനായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. കോട്ടയം വിജിലൻസ് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ സെപ്റ്റംബർ 17 നാണ് കോട്ടയം എൻക്വയറി കമ്മീഷണർ ആൻഡ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നാലെ നാല്…
Read More » -
മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി പിണറായിയും റിയാസും
സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്‍ജിയുടെ ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അതേ സമയം ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്. മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടുന്നു. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബഞ്ച് തള്ളി. എഫ്ഐആർ രജിസ്റ്റർ…
Read More » -
മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല: വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം
മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്മുമായി നടത്തിയ ചർച്ച വിജയം. വിഷയങ്ങൾ അനുഭവപൂർവ്വം പരിഗണിക്കും എന്ന് മന്ത്രിയുടെ ഉറപ്പ്. മീറ്റർ റീഡർമാരുടെ വിഷയം പഠിക്കാൻ ഒരു സമിതിയെ നിശ്ചയിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഇന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം. വിവിധ യൂണിയനുകൾ ചർച്ചയിൽ പങ്കെടുത്തു. ജോലിയിൽ നിന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്. മീറ്റർ റീഡർമാർ ഉന്നയിച്ച പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. മീറ്റർ റീഡർമാരുടെ പ്രധാന…
Read More »