Kerala

  • മങ്കട സദാചാര കൊലക്കേസ്: അഞ്ചു പ്രതികൾക്കും ജീവപര്യന്തം

    മങ്കട സദാചാര കൊലക്കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത്…

    Read More »
  • വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്

    സംസ്ഥാനത്തെ തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൻമേൽ പരാതികൾ സ്വീകരിക്കുകയും ഹിയറിങ് നടപടികൾ പൂർത്തിയാക്കിയതിനും ശേഷമുള്ള പട്ടികയാണ് പുറത്തുവിടുക. കരട് വോട്ടർ പട്ടികയിൽ 2.54 കോടി വോട്ടർമാരാണുള്ളത്. ഹിയറിങ്ങിന് ശേഷം വിവിധ കാരണങ്ങളാൽ 39,000ത്തിൽ അധികം പേരാണ് കരട് പട്ടികയിൽ നിന്ന് പുറത്തായത്. 24 ലക്ഷത്തിലധികം പേർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴും പുറത്തായിരുന്നു. ഈ വിവരങ്ങളെല്ലാം ക്രോഡീകരിച്ചതിന് ശേഷം ഉള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. അതേസമയം എസ്ഐആറുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ…

    Read More »
  • ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

    ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണം കാണാതായ കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പത്മകുമാരിന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. എന്നാല്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ഉടന്‍ ജയില്‍ മോചിതനാകാന്‍ സാധിക്കില്ല. 2025 നവംബര്‍…

    Read More »
  • മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പ്: ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്

    വയനാട് മുണ്ടക്കൈ -ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ സർവതും നഷ്ടമായ മനുഷ്യർക്ക് ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം യാഥാർത്ഥ്യമാകുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ്. പൂർണമായും വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ നിന്നാണ് നറുക്കെടുപ്പ് നടക്കുക. വയനാട്ടിൽ പുതുചരിത്രം കുറിക്കുകയാണ് ഇടതു സർക്കാർ. കൽപ്പറ്റ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കും. ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളാണ് അതിജീവിതർക്ക് കൈമാറുക. ബുധനാഴ്ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ചാണ് ചടങ്ങ് നടക്കുക. മുഖ്യമന്ത്രി…

    Read More »
  • കേരള സർവകലാശാല കലോത്സവം ; നിർണായ സിൻഡിക്കേറ്റ് യോഗം ഇന്ന്

    കേരള സർവകലാശാലയുടെ നിർണായ സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും. വെള്ളിയാ‍ഴ്ച രാവിലെ 10 മണിക്ക് സർവ്വകലാശാല ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുക. സർവ്വകലാശാലയിലെ യുവജനോത്സവവുമായി ബന്ധപ്പെട്ട വിഷയം യോഗത്തിൽ ചർച്ചയാകും. കലോത്സവം നടത്തുന്നതിന് വൈസ് ചാനസലർ മോഹനൻ കുന്നുമ്മൽ ഫണ്ട് അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് സർവകലാശാലാ യൂണിയനും എസ്എഫ്ഐയും നേരത്തെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. മോഹനൻ കുന്നുമ്മലിന്റെ വിദ്യാർഥിദ്രോഹ നടപടികൾക്കെതിരെ ആയിരുന്നു പ്രതിഷേധം. തുടർന്ന് വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് യോഗം ചേരുന്നത്.…

    Read More »
  • വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ശസ്ത്രക്രിയാ തീയതി ഇന്ന് തീരുമാനിക്കും

    വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്ന് തീരുമാനിക്കും. ഉഷയുടെ ദുരവസ്ഥ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. വിവരം അറിഞ്ഞ കെ സി വേണുഗോപാല്‍ ഉഷാ ജോസഫിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ പേടിയാണെന്നും, മറ്റെവിടെയെങ്കിലും പോയി ചികിത്സിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ഉഷയ്ക്ക്…

    Read More »
  • അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും

    പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി ഹാജരാകുന്നത്. 2018 ഒക്ടോബറിലാണ് ബിജെപി പ്രവർത്തകനായ വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്. കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശത്തിലാണ് കേസ് കൊടുത്തത്. സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസിൽ 2024 ഫെബ്രുവരിയിൽ രാഹുലിന്…

    Read More »
  • ശബരിമല സ്വർണമോഷണം: എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ

    ശബരിമല സ്വർണമോഷണ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ജാമ്യപേക്ഷയെ എതിർത്ത് എസ്ഐടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ശബരിമല സ്വർണമോഷണ കേസിൽ എസ് ജയശ്രീ നാലാം പ്രതിയാണ്. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കി എന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. ഹൈക്കോടതി രണ്ട് വട്ടം ഹർജി തള്ളിയതിന് പിന്നാലെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം ശബരിമല സ്വർണമോഷണ കേസിൽ എസ്‌ ജയശ്രീയെ ഇഡി (എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌)…

    Read More »
  • സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കൈമാറിയേക്കും

    തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് ആരോപണത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറിയേക്കും. എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരാണ് ചികിത്സ പിഴവ് പരാതി അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയിലെത്തി അമ്മയുടെയും അച്ഛനെയും മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. ചികിത്സ വൈകിപ്പിച്ചു, നേരത്തെ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയില്ല, കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ മാതാപിതാക്കള്‍ അന്വേഷണസംഘത്തോട് ആവര്‍ത്തിച്ചിട്ടുണ്ട്. ആരോപണ വിധേയയായ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ബിന്ദു സുന്ദറിനെയും വിദഗ്ധസമിതി കേട്ടിരുന്നു. പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ഡോക്ടറെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടി…

    Read More »
  • കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി.കെ. ശശി രാജിവെച്ചു

    കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിസി) ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി.കെ. ശശി രാജിവെച്ചു. സിപിഐഎമ്മുമായുള്ള അഭിപ്രായഭിന്നതകള്‍ തുടരുന്നതിനിടെയാണ് രാജി. കാലാവധി അവസാനിക്കാന്‍ രണ്ട് മാസം മാത്രമുണ്ടായിരിക്കെയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജിക്കത്ത് കെടിഡിസിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് പി.കെ. ശശി കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള നീക്കമായാണ് രാജിയെന്ന സൂചനയും പുറത്തുവരുന്നു. കെടിഡിസി ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ വിവിധ ഭരണപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ശശിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നുവെന്നതാണ് വിവരം. പുതിയ ചെയര്‍മാനെ ഉടന്‍ നിയമിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുമെന്ന്…

    Read More »
Back to top button