Kerala
-
മാര്ഗ്ഗദീപം വരുമാന പരിധി ഉയര്ത്തി; അപേക്ഷ മാര്ച്ച് 15 വരെ
തിരുവനന്തപുരം: സര്ക്കാര്/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല് 8 വരെ ക്ലാസ്സുകളിലെ വിദ്യാര്ത്ഥികള്ക്കുള്ള പ്രീ-മെട്രിക് സ്കോളര്ഷിപ്പ് പദ്ധതിയായ മാര്ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്ത്തി. നിലവില്, ഒരു ലക്ഷം രൂപയായിരുന്നു. മാര്ഗ്ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി മാര്ച്ച് 15 വരെ നീട്ടുകയും ചെയ്തു.മാര്ഗ്ഗദീപം സ്കോളര്ഷിപ്പ് 30% പെണ്കുട്ടികള്ക്കായി സംവരണം ചെയ്തിട്ടുണ്ട്. പെണ്കുട്ടികളുടെ അഭാവത്തില് ആണ്കുട്ടികളെ പരിഗണിക്കുന്നതാണ്. മാര്ഗ്ഗദീപം വെബ് പോര്ട്ടലിലൂടെ അപേക്ഷിക്കാം. അര്ഹരായ മുഴുവന് വിദ്യാര്ത്ഥികള്ക്കും സ്കോളര്ഷിപ്പ് നല്കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി വി.അബ്ദുറഹിമാന് പറഞ്ഞു. മാര്ഗ്ഗദീപത്തിനായി 20 കോടി രൂപ…
Read More » -
വനിതാ ദിനത്തില് ചരിത്ര മുന്നേറ്റം, എല്ലാ സര്ക്കാര് ഓഫീസുകളിലും ഇന്റേണല് കമ്മിറ്റികള്: മന്ത്രി വീണാ ജോര്ജ്
95 സര്ക്കാര് വകുപ്പുകളില് പത്തില് കൂടുതല് ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല് കമ്മിറ്റികള് കാല് ലക്ഷത്തോളം സ്ഥാപനങ്ങള് രജിസ്റ്റര് ചെയ്തു. തിരുവനന്തപുരം: തൊഴിലിടങ്ങളില് സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന് പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്ക്കാര് വകുപ്പുകളിലെ പത്തില് കൂടുതല് ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല് കമ്മിറ്റികള് രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില് സ്ത്രീകള്ക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോര്ട്ടല് ആരംഭിച്ചത്.…
Read More » -
കൊച്ചിയില് അര്ധരാത്രി മിന്നല് പരിശോധന; ലഹരി ഉപയോഗിച്ചവര് അടക്കം 300 പേര് പിടിയില്, മദ്യപിച്ച് വാഹനമോടിച്ച 193 പേരും കുടുങ്ങി
കൊച്ചി: മയക്കുമരുന്ന് ഉപയോഗം തടയാന് ലക്ഷ്യമിട്ട് കൊച്ചി നഗരത്തില് അര്ധരാത്രിയില് പൊലീസിന്റെ മിന്നല് പരിശോധന. ലഹരി കടത്തിയവരും ഉപയോഗിച്ചവരും അടക്കം 300 പേരെ പൊലീസ് പിടികൂടി. എംഡിഎംഎയും ഹഷീഷ് ഓയിലും അടക്കമാണ് പിടിച്ചെടുത്തത്. മിന്നല് പരിശോധനയില് മദ്യപിച്ച് വാഹനമോടിച്ച 193 പേരും കുടുങ്ങി. മിന്നല് പരിശോധന രാത്രി മുതല് പുലര്ച്ചെ വരെ നീണ്ടു. ലഹരിമരുന്നിന്റെ ഉപയോഗം കൂടുന്നു എന്നും യുവാക്കള് ഇതിന് അടിപ്പെടുന്നുവെന്നുമുള്ള റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരത്തില് സിറ്റി പൊലീസ് പരിശോധന കര്ശനമാക്കിയത്. വാരാന്ത്യത്തില് യുവാക്കള് നഗരത്തിന്റെ പല പ്രദേശങ്ങളിലും തമ്പടിക്കുന്നതായും അവിടെ…
Read More »