International
-
പശ്ചിമേഷ്യയിൽ ആശ്വാസം; ഇറാൻ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം 10 ദിവസത്തേക്ക് നിർത്തിവെക്കാൻ ട്രംപിന്റെ ഉത്തരവ്
പശ്ചിമേഷ്യൻ യുദ്ധമുഖത്ത് വലിയ ആശ്വാസം പകർന്ന്, ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു. ടെഹ്‌റാനുമായുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇറാൻ ഗവൺമെൻ്റ് അഭ്യർത്ഥന പ്രകാരം 2026 ഏപ്രിൽ 6 വരെ ഊർജ്ജ പ്ലാൻ്റ് നശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തുന്നു. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്, വ്യാജ വാർത്താ മാധ്യമങ്ങളും മറ്റുള്ളവരും തെറ്റായ പ്രസ്താവനകൾ നടത്തിയിട്ടും അവ വളരെ നന്നായി നടക്കുന്നു”…
Read More » -
വൻ നാശനഷ്‌ടം ; ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം
ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഈ ആക്രമണം മൂന്ന് ആഴ്ച പിന്നിടുന്ന യുദ്ധത്തിലെ നിർണ്ണായകമായ ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തെക്കൻ ഇസ്രായേലിലെ ദിമോണ (Dimona), അരാദ് (Arad) എന്നീ നഗരങ്ങളെയാണ് ഇറാൻ ലക്ഷ്യം വെച്ചത്. ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്. ഇറാൻ്റെ മിസൈലുകളെ തടയാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചു.…
Read More » -
98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപിച്ചു : മികച്ച സഹനടൻ ഷോൺ പെൻ, മികച്ച സഹനടി എയ്മി മാഡിഗൻ
98-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച സഹനടനുള്ള പുരസ്കാരം ഷോൺ പെൻ, മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗനും ലഭിച്ചു. ഹോളിവുഡിലെ വർണാഭമായ 98-ാമത് ഓസ്കർ അവാർഡ് നിശയിൽ മൂന്ന് പുരസ്കാരങ്ങളുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ തിളങ്ങി. മികച്ച അവലംബിത തിരക്കഥ, സഹനടൻ (ഷോൺ പെൻ), മികച്ച കാസ്റ്റിങ് (കസാന്ദ്ര കുലുകുൻഡിസ്) എന്നീ വിഭാഗങ്ങളിലാണ് ചിത്രം നേട്ടമുണ്ടാക്കിയത്. ഓസ്കർ ചരിത്രത്തിൽ ആദ്യമായാണ് മികച്ച കാസ്റ്റിങ്ങ് വിഭാഗത്തിൽ പുരസ്കാരം നൽകുന്നത് എന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ മികച്ച സഹനടനുള്ള…
Read More » -
മുജ്തബ ഖമേനിയെ കുറിച്ച് വിവരം തന്നാൽ വൻ തുക പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്ല്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് പ്രഖ്യാപനം നടത്തിയത്. മുജ്തബ ഖമേനിക്കു പുറമേ ഇറാൻ ആഭ്യന്തര മന്ത്രിയുൾപ്പെടെയുള്ള സർക്കാരിലെ പ്രധാന നേതാക്കളുടെ പേരും പട്ടികയിലുണ്ട്. നേരത്തെ യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ മുജ്തബ ഖമേനിക്കു പരിക്കേറ്റതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം ഇറാൻ തള്ളുകയും ചെയ്തിരുന്നു. പിന്നാലെ മുജ്തബയുടെ എഴുതി നൽകിയ സന്ദേശം ഇറാൻ ടിവി അവതാരകൻ വായിച്ചു. പരമോന്ന…
Read More » -
ഇറാനെതിരെ ഐക്യരാഷ്ട്രസഭ ; പശ്ചിമേഷ്യൻ ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന സുരക്ഷാ സമിതി
ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും മുൻനിർത്തി പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം പാസാക്കി. ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും അനുകൂലിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. 135 രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്‌റൈനാണ് സുരക്ഷാ സമിതിയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ ആശങ്കകൾ പ്രമേയത്തിൽ…
Read More » -
പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്.…
Read More » -
ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം തുടരുന്നു ; ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക
ഹോർമൂസ് കടലിടുക്കിൽ ആക്രമണം നടത്താനായി ഇറാൻ എത്തിച്ച 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് യുഎസ് ആക്രമിച്ചതെന്നാണ് യു എസ് അവകാശവാദം. മേഖലയിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ഇതുവരെ കാണാത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ഏറ്റവും വിനാശകരമായ, യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് 16 ഇറാൻ നേവൽ വെസലുകൾക്ക് നേരെ ആക്രമണമുണ്ടായത്.…
Read More » -
‘അമേരിക്ക- ഇസ്രയേൽ- ഇറാൻ സംഘർഷം ഏതാണ്ട് അവസാനിച്ചു’; പ്രഖ്യാപനവുമായി ട്രംപ്
അമേരിക്ക- ഇസ്രയേൽ- ഇറാൻ സംഘർഷം തുടരുന്നതനിടെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം നാലോ, അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുഎസ് വളരെയേറെ മുന്നിലാണെന്നും അതിനാൽ തന്നെ ഇത് വേഗം അവസാനിച്ചെന്നുമാണ് ട്രംപ് പറയുന്നത്. തിങ്കളാഴ്ച സിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം. ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയും ഇല്ല. അതിനാൽ യുദ്ധം ഏകദേശം അവസാനിച്ചു. ട്രംപ് പരിഹസിച്ചു. അവരുടെ മിസൈലുകൾ ചിതറിപ്പോയി. നിങ്ങൾ തന്നെ നോക്കിയാൽ മനസിലാകും നിർമാണത്തിൽ…
Read More » -
മധ്യപൂർവേഷ്യൻ സംഘർഷം; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ
മധ്യപൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് എൽഎൻജി ശേഖരമുണ്ട്. അതിനിടെ രാജ്യത്ത് ഇറക്കുമതി പണപ്പെരുപ്പം വർധിച്ചേക്കുമെന്ന മുന്നറിയിപ്പ് ധനമന്ത്രാലയം നൽകുന്നുണ്ട്. നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് എൽഎൻജി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമോ പ്രതിസന്ധിയോ രാജ്യം നേരിടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ എണ്ണ ഉല്പാദന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി എല്‍എന്‍ജി ഉല്പാദനം നടത്തണമെന്നും അത് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മാത്രമേ കൈമാറാവൂ എന്നും നിര്‍ദേശം നല്‍കി.…
Read More » -
പശ്ചിമേഷ്യ അശാന്തം ; ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം
പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍, കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടര്‍ച്ചയായ ആക്രമണമുണ്ടായി. ബഹ്റൈനിലും…
Read More »