International

  • നീറ്റ് നിര്‍ത്തലാക്കണം, പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കണം: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

    നീറ്റിലെ തുടർച്ചയായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പരീക്ഷാ പേപ്പർ വീണ്ടും ചോർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങൾക്ക് പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി വിജയ് തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി. ‘2024-ൽ ആറ് സംസ്ഥാനങ്ങളിലായി പേപ്പർ ചോർച്ച ഉണ്ടാവുകയും സിബിഐ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പരീക്ഷാ പേപ്പർ ചോർന്നത് പരീക്ഷാ സംവിധാനത്തിന്റെ തകർച്ചയാണ് കാണിക്കുന്നത്. ഐഎസ്ആർഒ…

    Read More »
  • ഐ ഡോണ്ട് ലൈക്ക് ഇറ്റ് ; ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

    മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശത്തെ പൂർണ്ണമായും തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒട്ടും സ്വീകാര്യമല്ല എന്ന് വിശേഷിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്‍റ് നിർദേശം തള്ളിയത്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി. ഇറാന്‍റെ ഭരണപ്രതിനിധികൾ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന നീക്കത്തിന്‍റെ ഭാഗമായാണ് പാകിസ്ഥാൻ വഴി ഇറാൻ…

    Read More »
  • ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇന്ത്യൻ കോൺസുലേറ്റ്

    ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടയാളുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. “കടലിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുനവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് മുൻഗണനയോടെ നൽകും. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു”.- കോൺസുലേറ്റ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

    Read More »
  • 59 വർഷത്തെ ബന്ധം ഉപേക്ഷിച്ചു, യുഎഇ ഒപെകിൽ നിന്ന് പിൻമാറി, സ്വതന്ത്രമായ എണ്ണ ഉൽപാദനം കൂട്ടും

    എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് യുഎഇ പിൻവാങ്ങി. മെയ് ഒന്ന് മുതൽ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും വിട്ടുനിൽക്കുമെന്ന് യുഎഇ അറിയിച്ചു. വിയന്നയിൽ നിർണായ ഒപെക് യോഗവും സൗദിയിൽ ജിസിസി ഉച്ചകോടിയും നടക്കുന്നതിന് തൊട്ടുമുന്നെയാണ് പ്രഖ്യാപനം. ഹോർമുസ് പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ കൂടുതൽ സ്വതന്ത്രമായ ഉൽപാദനം ലക്ഷ്യമിട്ടാണ് തീരുമാനം. രാഷ്ട്രമായി രൂപം കൊണ്ടതിന് ശേഷം ആദ്യമായാണ് യുഎഇ കൂട്ടായ്മ വിടുന്നത്. ഇറാൻ – അമേരിക്ക യുദ്ധം, ഹോർമൂസ് ഉൾപ്പടെ അനേകം ചലനങ്ങളോട് ചേർത്തു വെയ്ക്കാവുന്നതാണ് യുഎഇയുടെ തീരുമാനം. ഇറാൻ ഉൾപ്പെടുന്ന കൂട്ടായ്മ…

    Read More »
  • ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്ത സംഭവം ; അക്രമിക്കെതിരെ വധശ്രമ കുറ്റം ചുമത്തി

    യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്ത അക്രമിക്കെതിരെ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം കൂടി ചുമത്തി. മൂന്ന് പ്രധാന കുറ്റങ്ങളാണ് അക്രമിയായ 31 കാരന്‍ കോള്‍ തോമസ് അലനെതിരെ ചുമത്തിയിട്ടുള്ളത്. ട്രംപിനെതിരെ വധശ്രമം, കുറ്റകൃത്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങള്‍ കൈവശം വെച്ചു, അക്രമത്തിനിടെ വെടിയുതിര്‍ത്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ കോള്‍ തോമസ് അലനെ ഫെഡറല്‍ കസ്റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ യുഎസ് അറ്റോര്‍ണി ജനറലിന്റെ…

    Read More »
  • ‘സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കും’; പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

    പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നല്‍കുമെന്ന് പുടിന്‍ വാഗ്ദാനംചെയ്തു. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇടപെടുമെന്നും പുടിന്‍ പറഞ്ഞു. ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് ഇറാന്‍ ജനത കടന്നുപോകുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കുമെന്നും, എത്രയും വേഗം സമാധാനം പുലരുമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയില്‍ നിന്ന് സന്ദേശം ലഭിച്ചു. ഇറാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങളെ…

    Read More »
  • തൃശൂർ പൂരത്തിന് വർണാഭമായ കൊടിയിറക്കം; ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലും

    വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് പൂരത്തിന് ഇന്ന് സമാപനമാകും. പൂരത്തിന് സമാപനം കുറിച്ച്‌ പകൽ 12:30ന്‌ ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലുക. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എഴുന്നള്ളിപ്പ് നടത്തി. ഇനി അടുത്തപൂരത്തിന് കാണാമെന്ന് ജനാവലി പ്രഖ്യാപിക്കും. ഉപചാരം ചൊല്ലലിനുശേഷം അടുത്ത വർഷത്തെ പൂരം തീയതി പ്രഖ്യാപിക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ, കരിമരുന്നിൽ കത്തിയമർന്ന 16 മനുഷ്യജീവനുകളുടെ ഓർമയിൽ വെടിക്കെട്ട്‌ ഉപേക്ഷിച്ചതിനാൽ ഉപചാരം…

    Read More »
  • ഇറാനെതിരായ സാമ്പത്തിക ഉപരോധ നീക്കം കടുപ്പിച്ച് യുഎസ് ; എണ്ണക്കപ്പലുകളെ യുഎസ് സൈന്യം തടഞ്ഞു

    ഇറാനെതിരായ സാമ്പത്തിക ഉപരോധ നീക്കം കടുപ്പിച്ച് യുഎസ്. ഇന്ത്യൻ തീരത്തിന് സമീപം അന്താരാഷ്ട്ര കപ്പൽ ചാലിൽ വച്ച് മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം തടഞ്ഞു. ‘ഡീപ് സീ’, ‘ഡോറീന’, ‘സെവിൻ’ എന്നീ കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞത്. ഇന്ത്യയുടെയുടെയും, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളോടും ചേർന്ന് കിടക്കുന്നു അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ വെച്ചാണ് ഈ എണ്ണക്കപ്പലുകൾ തടഞ്ഞതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച കർശനമായ ഉപരോധം ലംഘിക്കാൻ ഈ കപ്പലുകൾ…

    Read More »
  • ഹോര്‍മുസ് കടലിടുക്കില്‍ ആശങ്ക തുടരുന്നു; വീണ്ടും കുതിച്ച് എണ്ണവില, 98 ഡോളര്‍ കടന്നു

    ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളും കാരണം ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നിരിക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 90.70 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം, 0.7 ശതമാനം വര്‍ധനയോടെ 90.26 ഡോളറില്‍ വ്യാപാരം തുടരുകയാണ്. വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളാണ് വില ഉയരാന്‍ കാരണം. വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍…

    Read More »
  • വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ; ചര്‍ച്ച അനിശ്ചിതത്വത്തില്‍

    വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് യുഎസിനോട് ഇറാന്‍ ഇടഞ്ഞു നില്‍ക്കുന്നത്. ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പല്‍ യുഎസ് സേന പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇറാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇറാന്റെ കീഴടങ്ങല്‍ പ്രതീക്ഷിക്കേണ്ട എന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ഔദ്യോഗിക പ്രതികരണം ഇറാന്‍ നല്‍കിയിട്ടില്ലെങ്കിലും ഹോര്‍മൂസിലെ…

    Read More »
Back to top button