International

  • എച്ച്1ബി വിസ: അപേക്ഷകര്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പരസ്യമാക്കണം, ഉത്തരവിട്ട് ട്രംപ്

    അമേരിക്കയില്‍ എച്ച്1ബി, എച്ച്4 വിസയ്ക്ക് അപേക്ഷിക്കുന്നവരും ആശ്രിതരും സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പരസ്യമാക്കണമെന്ന് നിര്‍ദേശം. അപേക്ഷകരുടെ സാമൂഹികമാധ്യമ ഇടപെടലുകള്‍ അറിയുന്നതിനാണിത്. ഈ മാസം 15 മുതല്‍ അവലോകനം ആരംഭിക്കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് ഉത്തരവില്‍ പറഞ്ഞു. നേരത്തെ വിദ്യാര്‍ഥികള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക-വിദ്യാഭ്യാസ വിനിമയത്തിന്റെ ഭാഗമായി യുഎസിലെത്തുന്നവര്‍ എന്നിവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ അവലോകനം മുന്‍പേ നിര്‍ബന്ധമാക്കിയിരുന്നു. യുഎസ് വിസ ഒരു സവിശേഷ ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് പറഞ്ഞു. അതിനാല്‍ യുഎസിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ഭദ്രതയ്ക്കും ഭീഷണി ഉയര്‍ത്തുന്നവരോ രാജ്യത്ത് പ്രവേശിപ്പിക്കാന്‍ കൊള്ളാത്തവരോ ആയ വ്യക്തികളെ തിരിച്ചറിഞ്ഞ് നിസ…

    Read More »
  • ഇന്ത്യ-റഷ്യ ഉച്ചകോടി ; റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ എത്തും

    റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിർണായക കൂടിക്കാഴ്ച. തന്ത്രപ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണറും പങ്കെടുക്കും. വൈകിട്ട് 7 മണിയോടെ ഇന്ത്യയിൽ എത്തുന്ന റഷ്യൻ പ്രസിഡൻറ് ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കും. നാളെ രാജ്ഘട്ട് സന്ദർശിക്കും ശേഷം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രാദേശിക ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഇരു…

    Read More »
  • ഹോംങ്കോങ്ങിലെ തീപിടുത്തം: മരണം 44 ആയി , മൂന്ന് പേർ അറസ്റ്റിൽ

    ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടാ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെ കാണാതായ വൻ അഗ്നിബാധയിൽ മൂന്ന് പേർ അറസ്റ്റിലായി. 52നും 68നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാർ. തീപിടിത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിൽ ആയത്. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന അളവായ ലെവൽ 5 ലുള്ള അഗ്നിബാധയാണ് വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്.…

    Read More »
  • ഹെയ്ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനം: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിക്കും

    എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ കനത്ത ജാഗ്രതയിൽ. അഗ്നിപർവതത്തിൽ നിന്നുയർന്ന ചാരം നിറഞ്ഞ മേഘങ്ങൾ ഇന്ത്യയിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം യാത്രക്കാർക്ക് പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മുകളിലേക്കാണ് ചാരം പറന്നെത്തുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അതിനാൽ തന്നെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായും ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എക്സിൽ വ്യക്തമാക്കി. യാത്രക്കാർക്ക് വേണ്ട എല്ലാ സഹായവും നൽകാൻ പ്രത്യേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും അവർ…

    Read More »
  • ‘ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണം’; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ജി-20 സംയുക്തപ്രഖ്യാപനം

    ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ഏതു തരത്തിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണം. ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നു. പ്രഖ്യാപനം ഏകകണ്ഠമായാണ് സമ്മേളനം അംഗീകരിച്ചത്. ഉച്ചകോടിയില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്നില്ല. മയക്കുമരുന്നിനെതിരെ ജി-20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഇത്തരം അപകടകരമായ വസ്തുക്കളുടെ വ്യാപനം തടയണം. ധനകാര്യം, ഭരണം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഒരുമിച്ച് നില്‍ക്കണം. എങ്കില്‍ മാത്രമേ മയക്കുമരുന്ന്-ഭീകര സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ കഴിയൂ. മയക്കുമരുന്നിലൂടെയുള്ള പണമാണ്…

    Read More »
  • കലയുടെ നൂപുരധ്വനികൾ ചിലങ്ക കെട്ടിയാടിയ ആഘോഷരാവ് Dr ദിവ്യ എസ് അയ്യർ IAS ഉത്‌ഘാടനം ചെയ്തു.

    കുന്നുംപുറം ചിന്മയ വിദ്യാലയത്തിന്റെ 45 ആം വാർഷികവും കൾച്ചറൽ സെറിമണിയും dr ദിവ്യ എസ് അയ്യർ IAS ഭദ്രദീപം തെളിയിച് ഉത്‌ഘാടനം ചെയ്തു. ചിന്മയ സേവാ ട്രസ്റ്റ് ചീഫ് സേവക് ആർ സുരേഷ്‌മോഹൻ അധ്യക്ഷനായ ചടങ്ങിൽ സ്വാമി സുധീർ ചൈതന്യ, Dr. അരുൺ സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബീന എൻ ആർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകി തയ്യാറാക്കിയ സെലിബറേഷനിൽ, വ്യത്യസ്ത ശ്രേണിയിലുള്ള നൃത്ത നൃത്യങ്ങളും ഗാന ശകലങ്ങളും കൊണ്ട് കൊച്ചുകലാകാരന്മാരും കലാകാരികളും ആസ്വാദനത്തിന്റെ പുതിയ…

    Read More »
  • ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം

    ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിൽ തുടക്കമാകും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ഇത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ വികസ്വരരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും ചർച്ചയാകും. ‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20-യുടെ പ്രമേയം. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, അസമത്വം കുറയ്ക്കുക, വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കടഭാരവും ലഘൂകരിക്കുന്നതിനുള്ള ആഗോള പരിഷ്‌കാരങ്ങൾ, വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി കൂടുതൽ ധനസഹായം, ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷാ പ്രശ്‌നങ്ങൾ…

    Read More »
  • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തേക്ക് ; ബില്ലില്‍ ഒപ്പുവച്ച് ട്രംപ്

    ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വെളിച്ചം കാണുന്നു. യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. ബില്ലില്‍ ഒപ്പുവച്ചതായി ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. ഇന്നലെയാണ് യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ബില്ല് പാസാക്കി പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ചത്. ‘നമ്മുടെ അത്ഭുതകരമായ വിജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എപ്സ്റ്റീന്‍ വിഷയം ഡെമോക്രാറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേക്കാള്‍ ഡെമോക്രാറ്റുകളെയാണ് എപ്സ്റ്റീന്‍ ഫയലുകള്‍ ബാധിക്കുക’. എന്നും ബില്ലില്‍ ഒപ്പുവച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച്…

    Read More »
  • ഗാസയിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു, 77 പേർക്ക് പരിക്ക്

    ഗാസയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 77 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീൻ പ്രദേശത്ത് നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രായേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആക്രമണം. കഴിഞ്ഞ മാസം കരാർ നിലവിൽ വന്നതിനുശേഷം ഗാസയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണ് ഈ വ്യോമാക്രമണങ്ങൾ. ഹമാസ് അധികാരികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പ്രദേശത്തെ സിവിൽ ഡിഫൻസ് ഏജൻസി നൽകിയ കണക്കനുസരിച്ച്, വടക്ക് ഗാസ സിറ്റിയിൽ 14 പേരും തെക്ക് ഖാൻ യൂനിസ് പ്രദേശത്ത് 13 പേരുമാണ് ബുധനാഴ്ച…

    Read More »
  • എസ്‌ ഐ ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണമെന്ന് സിപിഎം ; സുപ്രീംകോടതിയില്‍ ഹര്‍ജി

    വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ സിപിഎം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നല്‍കിയത്. എസ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. എസ്‌ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നും സിപിഎം ഹര്‍ജിയില്‍ ആരോപിക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലവിലെ എസ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ജി പ്രകാശാണ് സിപിഎമ്മിനായി ഹര്‍ജി സമര്‍പ്പിച്ചത്. സിപിഐയും എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികള്‍…

    Read More »
Back to top button