Cultural Activities
-
ഫിൽക്ക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു.- വിശ്വസാഹിത്യവും വിശ്വസിനിമയും.
ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 25 -0 വാർഷികം പ്രമാണിച്ച് പ്രത്യേക ഫിലിം ഫെസ്റ്റിവൽ പരമ്പര ആരംഭിക്കുന്നു. ” വിശ്വസാഹിത്യവും വിശ്വസിനിമയും ” . കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്, ചലച്ചിത്ര അക്കാദമി, ലോട്ടറി വകുപ്പ് , അഫ്സോക്ക് ( അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് കേരള) , തലസ്ഥാന പൗരസമിതി , ബീം ഫിലിം സൊസൈറ്റി, പ്രിയദർശിനി ഫിലിം സൊസൈറ്റി, ബാർട്ടർ പബ്ലിക്കേഷൻസ് , സഹയാത്രിക കലാസാംസ്കാരിക സാഹിത്യവേദി തുടങ്ങിയവരുടെ സഹകരണത്തോടെ ഫിൽക്ക സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 21…
Read More » -
സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ : നിവേദനം നൽകി
തിരുവനന്തപുരം: സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ രൂപീകരിക്കുക, പൈതൃകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.2025 ജനുവരിയിൽ നടന്ന ഒന്നാം കേരള പൈതൃക കോൺഗ്രസിൽ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് നിവേദനം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.കേരള പൈതൃക കോൺഗ്രസ് അധ്യക്ഷൻ ഡോ. എം.ജി.ശശിഭൂഷൺ, ജനറൽ കൺവീനർ പ്രതാപ് കിഴക്കേമഠം, തണൽക്കൂട്ടം ജനറൽ സെക്രട്ടറി ആർ ശശിശേഖർ തണൽക്കൂട്ടം പ്രസിഡന്റ് സംഗീത്…
Read More » -
പൊയ്‌പ്പോയ കാലം തേടി … റീ-യൂണിയൻ .
പോയ് പോയ കാലം തേടി… അവർ വീണ്ടും ഒത്തുകൂടി.ഓർമ്മകളുടെ തോണി തുഴഞ്ഞ് സൗഹൃദങ്ങൾ പുനർജീവിപ്പിച്ച് അവർ വീണ്ടും ഒന്നായി ഒഴുകി… അതും നീണ്ട 30 വർഷങ്ങൾക്ക് ശേഷം…. കന്യാകുളങ്ങര gvt. BHS – 1995- 96 അദ്ധ്യായനവർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വീണ്ടും ഒത്തുകൂടി… ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 50 ഓളം പേർ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥി സംഗമം ഹൃദയസ്പർശിയായ ഒന്നായിരുന്നു… പഴയ സൗഹൃദങ്ങൾ വീണ്ടെടുക്കുകയും പഴയ സുഹൃത്തുക്കൾ അവരുടെ സ്കൂൾ ദിനങ്ങൾ ഓർത്തെടുക്കുകയും തനത് ജീവിത കഥകൾ പങ്കുവയ്ക്കുകയും…
Read More » -
ആർ. ശശിശേഖർ, സത്യൻ സ്മൃതി മാധ്യമ പുരസ്‌കാരം സ്വീകരിച്ചു.
നടൻ സത്യന്റെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെ ജന്മനാടായ തിരുവനന്തപുരം തിരുമല ആറാമട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ‘സത്യൻ സ്മൃതി – മഹാനടന്റെ അനുയാത്രികർ’ എന്ന സംഘടന. അവർ ഏർപ്പെടുത്തിയ സത്യൻ സ്മൃതി മാധ്യമ പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിൽ നിന്ന് തന്നൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ് സെക്രട്ടറി ശ്രീ. ശശി ശേഖർഏറ്റു വാങ്ങി. തിരുമല ബാലകൃഷ്ണ ഹാളിൽ നടന്ന ചടങ്ങ് ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ. ജയകുമാറിന് സത്യൻ സ്മൃതി പുരസ്കാരം അദ്ദേഹം സമ്മാനിച്ചു. മുൻ…
Read More » -
ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സമൂഹത്തിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, മോണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ. കെ.എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി റിയൽ കേരളാ സ്റ്റോറി’. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർപുറത്തിറങ്ങി. “സേ നോ ടൂ ഡ്രഗ്സ്” എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിൽ നിന്നും ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ചിത്രത്തിലൂടെ പറയാൻ…
Read More » -
2024-ലെ ജ്ഞാനപീഠ പുരസ്‌കാരം വിനോദ് കുമാർ ശുക്ലയ്ക്ക്
ന്യൂഡല്‍ഹി: 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക്. ഛത്തീസ്ഗഢ് സ്വദേശിയായ 88-കാരനായ വിനോദ് കുമാര്‍ ശുക്ല നോവലിസ്റ്റ്, കഥാകാരന്‍, കവി, എന്നീ നിലകളില്‍ പ്രശസ്തനാണ്. ഛത്തീസ്ഗഢില്‍ നിന്ന് ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ എഴുത്തുകാരനും 12-ാമത്തെ ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം. എഴുത്തുകാരി പ്രതിഭാ റായ് അധ്യക്ഷയും മാധവ് കൗശിക്, ദാമോദര്‍ മൗസോ, പ്രഭാ വര്‍മ, അനാമിക, എ. കൃഷ്ണ റാവു, പ്രഫുല്ല ഷിലേദാര്‍, ജാനകി പ്രസാദ് ശര്‍മ, മധുസൂദന്‍ ആനന്ദ് തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 11 ലക്ഷം…
Read More »