Cultural Activities

  • ഗുരുവിനെ സ്വന്തമാക്കാൻ ഇന്ന് വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നു; ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

    ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ മതജാതി വർഗ്ഗീയതയും വിഭജന രാഷ്ട്രീയവും ഉൾപ്പെടെ നമുക്കു മുന്നിലിന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും ഈ പ്രതിബന്ധങ്ങൾ മുറിച്ചുകടക്കാൻ നമുക്ക് ഊർജ്ജമാവുമെന്നും പിണറായി വിജയൻ ഫേസ്ബുക്കിലൂടെ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ…

    Read More »
  • തിരുവോണ ആശംസകൾ

    എല്ലാ വായനക്കാർക്കും കേരളശബ്ദം ടീമിൻ്റെ തിരുവോണദിന ആശംസകൾ

    Read More »
  • വിന്താര പിറന്നു…..

    വിന്താര പിറന്നു…..എക്സ്ക്ലൂസീവ് ഇമിറ്റേഷൻ ആഭരണ ശേഖരങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ വിന്താര, ഫാഷൻ ലോകത്തേക്ക് പുതിയ ചുവടുറപ്പിച്ചു. ഭാരതത്തിലെ എക്സ്ക്ലൂസീവ് ഇമിറ്റേഷൻ ആഭരണ ശേഖരങ്ങൾ നൽകുന്ന വിന്താര, ഉയർന്ന നിലവാരമുള്ള ആഭരണ ഫാഷനുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. വിന്താരയുടെ www.vintarafashionstories.com എന്ന പുതിയ ഇ കൊമേഴ്‌സ് സൈറ്റ് പൊതുജനങ്ങൾക്കായി ഇന്ന് രാവിലെ 8.30 ന് ഓപ്പൺചെയ്തു. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഫാഷൻ ലോകത്തെ പുത്തൻ പ്രവണതകൾ പരിചയപ്പെടുത്തുവാൻ ഞങ്ങൾ എന്നും പരിശ്രമിക്കുമെന്ന് വിന്താര പ്രൊമോട്ടർ  ദീപ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രശസ്ത ഫിലിം സിനിമാട്ടോഗ്രാഫർ അനീഷ് ലാൽ ആർ എസ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.

    Read More »
  • പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ…

     പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി ഇന്നുമുതൽ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും കേരളശബ്ദത്തിൻ്റെ നവവത്സര ആശംസകൾ

    Read More »
  • പുരാവസ്തുവകുപ്പ് മുൻ മേധാവി വി.മന്മഥൻ നായരെ ആദരിച്ചു.

    തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ്,പുരാവസ്തുവകുപ്പ് മുൻ മേധാവി വി .മന്മഥൻ നായരെ ആദരിച്ചു.രണ്ടാം കേരള പൈതൃക കോൺഗ്രസിൻ്റെ 100 കർമ്മ പരിപാടികളുടെ ഭാഗമായി പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ആദരിക്കുന്ന ചടങ്ങിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. “കേരള പൈതൃക കോൺഗ്രസ് ” ഭാരവാഹികൾ വി.മന്മഥൻ നായരെ നാലാഞ്ചിറയിലെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് ആദരം അർപ്പിച്ചത്.ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, ചരിത്രകാരൻ പ്രതാപ് കിഴക്കെമഠം, തണൽക്കൂട്ടം പ്രതിനിധി ശങ്കർ ദേവഗിരി , മലയാള മനോരമ പത്രാധിപ സമിതിയംഗം ആർ.ശശിശേഖർ, ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷൻ മേധാവി…

    Read More »
  • പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു; ദളിതരെ അധിക്ഷേപിച്ചിട്ടില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

    സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും പരിശീലനം വേണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. മാധ്യമ വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ല. ദളിതരെയോ സ്ത്രീകളേയോ അപമാനിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് വിശദീകരണം. ഏതെങ്കിലും സമയത്ത് ഞാന്‍ ദളിതനെയോ സ്ത്രീകളെയോ മോശമായി പറഞ്ഞിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കില്‍ പരമാവധി ക്ഷമാപണം ചെയ്യാം. മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല – അദ്ദേഹം പറഞ്ഞു. ട്രെയിനിംഗ് നല്‍കണമെന്ന് പറഞ്ഞതാകും ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ പോയത്. അറിവുകേട് കൊണ്ടാണ് അതിനെതിരെ പറയുന്നത്. സിനിമ…

    Read More »
  • കുളച്ചൽ യുദ്ധവിജയ വാർഷികം ആചരിച്ചു.

    തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ ആഭുമുഖ്യത്തിൻ കുളച്ചൽ യുദ്ധവിജയ വാർഷികം ആചരിച്ചു. ഇതുമായി ബന്ധപ്പെട്ട പൈതൃക യാത്ര കരസേനയുടെ പാങ്ങോടുള്ള കുളച്ചൽ ഗേറ്റിനു സമീപം പുലർച്ചെ 5.30ന് ബ്രിഗേഡ് ക്യാംപ് കമാൻഡന്റ് കിരൺ കെ. നായർ ഫ്ലാഗ്ഓഫ് ചെയ്തു. കുളച്ചലിലെ യുദ്ധവിജയ സ്മാരകത്തിൽ രാവിലെ 7.30 ന്പുഷ്പാർച്ചന, അനുസ്മരണം, രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായുള്ള പൈതൃക പ്രവർത്തകരുടെ സംഗമം എന്നിവ നടന്നു. ചരിത്രകാരന്മാരായ ഡോ.ടി.പി ശങ്കരൻകുട്ടി നായർ, പ്രഫ എസ്. രാജശേഖരൻ നായർ, പ്രതാപ് കിഴക്കേമഠം, ശങ്കർ ദേവഗിരി, പ്രസാദ് നാരായണൻ, അംബിക…

    Read More »
  • കുളച്ചൽ യുദ്ധവാർഷികം – ലെഫ്. കേണൽ കിരൺ കെ നായർ ഫ്ലാഗ് ഓഫ്‌ ചെയ്തു.

    കുളച്ചൽ യുദ്ധവിജയ വാർഷികാചരണത്തിൻ്റെ ഭാഗമായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ നേതൃത്വത്തിൽ പൈതൃക യാത്രയ്ക്ക് തുടക്കമായി. ഇന്ത്യൻ ആർമിയുടെ പാങ്ങോട് കുളച്ചൽ ഗേറ്റിനു മുന്നിൽ ലഫ്റ്റനൻ്റ് കേണൽ കിരൺ.കെ. നായർ ഫ്ലാഗ് ഓഫ് ചെയ്തു. തണൽക്കൂട്ടം പ്രസിഡൻ്റ് സംഗീത് കോയിക്കൽ പതാക കൈമാറി. കോ ഓർഡിനേറ്റർ പ്രസാദ് നാരായണൻ ഉപഹാരം കൈമാറി. ചടങ്ങിൽ dr, ശങ്കരൻകുട്ടി നായർ, പ്രൊഫ. എസ്. രാജശേഖരൻ നായർ, എം എസ് ശംഭു മോഹൻ, ആർ.ശശി ശേഖർ, ശങ്കർ ദേവഗിരി, അനിൽ വെഞ്ഞാറമൂട്, ചരിത്രകാരൻ പ്രതാപ് കിഴക്കേ മഠം,…

    Read More »
  • കുളച്ചൽ യുദ്ധ വിജയദിന വാർഷികം ജൂലൈ 31 ന്.

    തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽകുളച്ചൽ യുദ്ധവിജയദിന ആഘോഷം സംഘടിപ്പിക്കുന്നു.രണ്ടാം കേരള പൈതൃക കോൺഗ്രസിൻ്റെ 100 കർമ്മ പരിപാടികളുടെ ഭാഗമായാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 31 രാവിലെ 5.10 ന് പാങ്ങോട് മിലിട്ടറി ക്യാമ്പിനുള്ളിലെ കുളച്ചൽ ഗ്രൗണ്ടിൽ വച്ച് ‘പൈതൃക സ്‌മൃതിയാത്ര‘ , ലഫ്റ്റനൻ്റ് കേണൽ കിരൺ.സി. നായർ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്യും. രാവിലെ 7.29 ന് യുദ്ധസ്മാരകമായ കുളച്ചൽ സ്തൂപത്തിനു മുന്നിൽ പുഷ്പാർച്ചനയോടെ പരിപാടിയുടെ രണ്ടാംഘട്ടം ആരംഭിക്കും. പ്രശസ്ത ചരിത്രകാരൻ Dr. T P ശങ്കരൻകുട്ടി നായർ ,…

    Read More »
  • നെടുമങ്ങാട് ഗവർമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

    നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ നിന്നും ഇതുവരെ പുറത്തിറങ്ങിയ എല്ലാ ബാച്ചുകളുടെയും വിപുലമായ ഒത്തുകൂടൽ നാളെ . രാവിലെ പത്ത് മണി മുതൽ (2025 ജൂലൈ 27 ഞായറാഴ്ച) കോളേജ് ഓഡിറ്റോറിയത്തിലാണ് NEDCOSA യുടെ ആഭിമുഖ്യത്തിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കോളേജ് ദിനങ്ങളുടെ ഓർമകൾ നല്കുന്ന മാതൃകയിലാണ് കാര്യപരിപാടികൾ സംഘടിപ്പിക്കുന്നത്. അസംബ്ലി, ക്ലാസ്റൂം, ആർട്സ് ക്ലബ്, വർത്തമാനം, പാഥേയം, ബെല്ലടിക്കുമ്പോൾ എന്നിങ്ങനെയാണ് കൂട്ടായ്മയുടെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ആർട്സ് ക്ലബിൻ്റെ ഭാഗമായി പ്രശ്സ്ത ഗായകൻ രാജേഷ് വിജയ് നയിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കുന്നതാണ്. രാവിലെ പത്ത് മണിക്ക് സംസ്ഥാന…

    Read More »
Back to top button