Health
-
ആറ്റുകാല്‍ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ സേവനങ്ങള്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു വരുന്നു. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്‌ളൂയിഡ്, ഒആര്‍എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും. ഉയര്‍ന്ന ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകള്‍…
Read More » -
ഹൃദ്യത്തിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ
ശസ്ത്രക്രിയയ്ക്ക് ശേഷവും തുടര്‍ പരിചരണം ഉറപ്പാക്കുന്നു തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 24,222 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 15,686 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 8000 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങള്‍ നേരത്തെ…
Read More » -
കണ്ണിൻ്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം?
കണ്ണിന്റെ ആരോഗ്യവും പൊതുവായ ആരോഗ്യവും ചേർന്നു നിൽക്കുന്ന ഒന്നാണ്. ആരോഗ്യം മെച്ചപ്പെടുത്താനും നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചില പോഷകങ്ങളും വൈറ്റമിനുകളുമായ എ, സി, ഒമേഗഫാറ്റി ആസിഡുകൾ, സിങ്ക് എന്നിവയെല്ലാം തിമിരം, പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളിൽ നിന്നു സംരക്ഷണമേകും. വൈറ്റമിൻ എയും ബീറ്റാകരോട്ടിനും ധാരാളം അടങ്ങിയതിനാൽ കാരറ്റ് കണ്ണിനു നല്ലതാണെന്ന് നമുക്കറിയാം. കണ്ണിന് ആരോഗ്യമേകുന്ന മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം 🔷നട്സ്, പയർവർഗങ്ങൾ 🔷കാരറ്റ്, കാപ്സിക്കം, ബ്രോക്‌ലി 🔷സീഡ്സ് 🔷നാരകഫലങ്ങൾ
Read More » -
പ്രമേഹ രോഗികൾക്ക് ഉത്തമമായ ഭക്ഷണങ്ങൾ.
►ബീൻസ്- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും ►ഇലക്കറികൾ- ധാരാളം പ്രോട്ടീൻ ശരീരത്തിലെത്തും ►അണ്ടിപ്പരിപ്പുകൾ- ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ സഹായിക്കും ►ആപ്പിൾ- ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴവർഗം ►ഓട്സ്- ബീറ്റ ഗ്ലൂക്കൻ നാരുകൾ പ്രമേഹത്തെ നിയന്ത്രിക്കും ►ഓറഞ്ച്- ശരീരത്തിലെ വിറ്റാമിൻ സിയുടെ കുറവ് പരിഹരിക്കും ►പാവയ്ക്ക- ഇൻസുലിൻറെ പ്രവർത്തനത്തെ സഹായിക്കും.
Read More »