Cinema

  • ‘ഖുറേഷി’ക്ക് മുന്‍പ് ‘സ്റ്റീഫന്‍റെ’ ഒരു വരവ് കൂടി! ‘ലൂസിഫര്‍’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

    മലയാളി സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്. എമ്പുരാന്‍ റിലീസിന് മുന്‍പ് ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും എന്നതാണ് അത്. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നതിന് കൃത്യം ഒരാഴ്ച മുന്‍പ്, മാര്‍ച്ച് 20 ന് ലൂസിഫര്‍ തിയറ്ററുകളില്‍ എത്തും. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റീ റിലീസ്. എമ്പുരാന്‍ റിലീസിന് മുന്നോടിയായി ലൂസിഫര്‍ റീ റിലീസ് ചെയ്യാനുള്ള ആഗ്രഹം നിര്‍മ്മാതാവ് ആന്‍റണി…

    Read More »
  • നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

    ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളി ഹൈദരാബാദിൽ അറസ്റ്റിൽ. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈഎസ്ആർസിപി നേതാവ് കൂടിയായ കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പവൻ കല്യാണിനെതിരെ നിരവധി വിർശനങ്ങൾ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. അണ്ണമയ്യ ജില്ലാ പോലീസ് സൂപ്രണ്ട് ബി കൃഷ്ണ റാവുവാണ് അറസ്റ്റ് വിവരം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്. 66കാരനായ കൃഷ്ണ മുരളിയെ…

    Read More »
  • ഞാനും അനിയത്തിയും തമ്മില്‍ 16 വയസ്സ് വ്യത്യാസമുണ്ട്, അനിയത്തിയെ മറച്ചുവയ്ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി രശ്മിക മന്ദാന

    നാഷണല്‍ ക്രഷ് ആയി രശ്മിക മന്ദാന മാറിയത് വളരെ പെട്ടന്നാണ്. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകവും തമിഴ് സിനിമാ ലോകവും കടന്ന് ബോളിവുഡില്‍ തിരക്കിലാണ് നടി. ചവ്വ എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് താരം. അതിനിടയില്‍ നേഹ ധൂപിയയുടെ പോട്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് രശ്മിക വാചാലയായി തനിക്ക് പത്ത് വയസ്സുള്ള ഒരു അനിയത്തിയുണ്ട് എന്ന് രശ്മിക വെളിപ്പെടുത്തിയത് നേഹ ധൂപിയയ്ക്ക് മാത്രമല്ല, ഇപ്പോള്‍ ആരാധകര്‍ക്കും ഒരു ഞെട്ടലാണ്. എന്തുകൊണ്ട് അനിയത്തിയെ ലൈംലൈറ്റില്‍ നിന്നും മറച്ചുവയ്ക്കുന്നു എന്ന് രശ്മിക വ്യക്തമാക്കുന്നുണ്ട്.…

    Read More »
  • സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം’; മാർക്കോയെ വിമർശിച്ച് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: സിനിമകളിലെ അക്രമരംഗങ്ങൾ കേരളത്തിലെ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ മാർക്കോ പോലുളള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് രമേശ് ചെന്നിത്തല വിമർശിച്ചത്. ‘ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണ്.സിനിമകളിൽ വയലൻസ് നിയന്ത്രിക്കണം. വ്യാപകമായ അക്രമങ്ങൾ നടക്കുകയാണ്. ആർഡിഎക്സ്, കൊത്ത്, മാർക്കോ പോലുളള സിനിമകൾ ചെറുപ്പക്കാരെ സ്വാധീനിക്കുകയാണ്. ഇതൊക്കെ തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ ഇവിടെ നിഷ്‌ക്രിയമായിരിക്കുകയാണ്. ഏത് മാർഗത്തിലൂടെയും ജനങ്ങളെ വഴി തെ​റ്റിക്കാൻ ശ്രമിക്കുകയാണ്’-…

    Read More »
  • മോഹൻലാല്‍ പുറത്ത്, മമ്മൂട്ടിയും വീണു, ഒന്നാമൻ ആസിഫ് അലി

    കഴിഞ്ഞ വര്‍ഷം ബോളിവുഡിനെയും അമ്പരിപ്പിച്ചായിരുന്നു മലയാള സിനിമയുടെ തുടക്കം. എന്നാല്‍ പുതുവര്‍ഷത്തില്‍ രണ്ടാം മാസം കഴിയുമ്പോഴും 100 കോടി ക്ലബ് മലയാളത്തിനുണ്ടായിട്ടില്ല. മലയാളത്തിന്റെ എക്കാലത്തെയും ക്രൌഡ് പുള്ളറായ മോഹൻലാലിന്റെ ഒരു റിലീസ് പോലും 2025ല്‍ ഉണ്ടായിട്ടില്ല (തുടരും റിലീസ് വൈകിയതാണ് കാരണം). ഫലത്തില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ മോഹൻലാല്‍ ഇല്ല എന്ന അപൂര്‍വതയ്‍ക്കാണ് കേരള ബോക്സ് ഓഫീസ് നിലവില്‍ 2025 സാക്ഷ്യം വഹിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ മൂന്നാമതാണ് മമ്മൂട്ടി എന്നതും ഓര്‍ക്കണം. ആസിഫ് അലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. കേരള ബോക്സ് ഓഫീസ് കളക്ഷനില്‍…

    Read More »
  • ഇപ്പോള്‍ ഇവരൊക്കെയാണ് താരം, ലൂസിഫര്‍ റിക്രീയേറ്റ് വീഡിയോ വൻ ഹിറ്റ്

    പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്നതാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സീരീസായി വിഷയം പറഞ്ഞ ഒരു സിനിമയായിരുന്നു ലൂസിഫര്‍. എന്നാല്‍ ലൂസിഫറിലെ രംഗങ്ങള്‍ ഉപയോഗിച്ച് രസകരമായ ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് യൂട്യൂബര്‍. ലൂസിഫറിലെ പഞ്ച് ഡയലോഗുപോലും തമാശയായിട്ടാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. സമ്മതിക്കണം ക്രിയേറ്റിവിറ്റിയെന്നാണ് മിക്കവരുടെയും കമന്റുകള്‍. ചിരിയോടെല്ലാതെ കണ്ടിരിക്കാൻ പറ്റാത്ത ഒരു വീഡിയോയാണ് എന്നുമാണ് അഭിപ്രായങ്ങള്‍ മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക്…

    Read More »
  • എമ്പുരാനെതിരെ പ്രതികാര നടപടി ഇല്ലെന്ന് ചേംബര്‍; പോസ്റ്റ് പിന്‍വലിച്ച് ആന്‍റണി

    സിനിമാ തര്‍ക്കം അവസാനിക്കുന്നു മലയാള സിനിമാ സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കം അവസാനിക്കുന്നു. ഫിലിം ചേംബര്‍ പ്രസിഡണ്ട്‌ ബി ആര്‍ ജേക്കബ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചു. ഇതിന് പിന്നാലെ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആന്‍റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. മാര്‍ച്ച് മാസത്തില്‍ ഫിലിം ചേംബര്‍ ഒരു പണിമുടക്കിനും തീരുമാനിച്ചിട്ടില്ലെന്നും തിയറ്റർ ഉടമകൾ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും ചേംബര്‍ പ്രസിഡന്‍റ് പറഞ്ഞു. സിനിമാ സമരത്തിന്‍റെ കാര്യം പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക്…

    Read More »
  • എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്

    എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്. ചിത്രത്തിൽ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സിനിമയിലെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളുടെ ഇൻട്രോ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇനി മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഇൻട്രോ മാത്രമാണ് പുറത്തുവരാനുള്ളത്. സയ്യിദിന് ഒരു ഭൂതകാലം ഉണ്ടെന്ന് ഇൻട്രോ വീഡിയോയിൽ പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന്റെ വാക്കുകൾലോകത്തിലെ സ്വർണ – വജ്ര വ്യാപാരം നിയന്ത്രിക്കുന്ന കുപ്രസിദ്ധ ഖുറേഷി അബ്രാം നെക്സസിന്റെ ഹിറ്റ് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന കൂലിപ്പടയാളിയായിട്ടാണ് ലുസിഫറിൽ നിങ്ങൾ സയ്യിദ് മസൂദിനെ…

    Read More »
  • ആറ് മാസത്തിന് ശേഷം ഹിന്ദി റിലീസിന് ‘ഫൂട്ടേജ്’

    മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 7 നാണ് റിലീസ്. അതിന് മുന്നോടിയായി ഹിന്ദി ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.  അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ…

    Read More »
  • ലക്ഷ്യം മോഹൻലാലും ആന്റണി പെരുമ്പാവൂരും? എമ്പുരാന് ‘കുരുക്കിടാൻ’ ഫിലിം ചേംബർ, പുതിയ നീക്കം

    കൊച്ചി: നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിനായിരുന്നു തുടക്കം കുറിച്ചത്. ഈ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ നോട്ടീസ് നൽകിയിരുന്നു. ഇതോടെ മലയാള സിനിമ മേഖലയിൽ പുതിയ പ്രശ്നങ്ങൾക്കാണ് തുടക്കമിട്ടത്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും ലക്ഷ്യമിട്ട് പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് ഫിലിം ചേംബർ. മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകൾ ഫിലിം ചേംബറിന്റെ അനുമതി വാങ്ങി കരാർ ഒപ്പിടാനാണ് പുതിയ നിർദ്ദേശം. ഈ നിർദ്ദേശം ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും പൂട്ടാനാണെന്നാണ് സൂചന. കാരണം മോഹൻലാലിനെ…

    Read More »
Back to top button