Cinema

  • മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് എംപുരാന്‍ മാത്രം: നഷ്ടകണക്ക് പുറത്ത് വിട്ട് നിര്‍മാതാക്കള്‍

    മലയാള സിനിമയിലെ നഷ്ടകണക്ക് പുറത്ത് വിട്ട് നിര്‍മാതാക്കള്‍. മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ മാത്രമാണ്. റിലീസ് ചെയ്ത 15 ചിത്രങ്ങളില്‍ പതിനാലും പരാജയമെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. നേരത്തെ രണ്ട് തവണ നിര്‍മാതാക്കളുടെ സംഘടന സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. 175 കോടിയലധികം മുതല്‍ മുടക്കില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 24കോടിയലധികം നേടി. മാര്‍ച്ചില്‍ ഇറങ്ങിയ സിനിമകളില്‍ മിക്കതും തീയറ്ററുകളില്‍ നിന്ന് മുതല്‍ മുടക്ക് പോലും നേടിയിട്ടില്ല. നാല് കോടിയിലധികം മുടക്കിയ ഔസേപ്പിന്റെ ഒസ്യത്ത്…

    Read More »
  • നടിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

    സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ നീക്കം. പരാതിയില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും വിൻസി പറഞ്ഞു. സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുൻപാകെയാണ് പരാതി ഒത്തുതീർപ്പായതെന്നാണ് റിപ്പോർട്ട്. ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞുവെന്നും സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുൻപാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍സി നേരത്തെ അറിയിച്ചിരുന്നു. മാറ്റം വരേണ്ടത് സിനിമാ…

    Read More »
  • വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി ‘അമ്മ’; പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു

    നടി വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി താരസംഘടനയായ അമ്മ. വിൻസി യുടെ പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താരങ്ങളായ അൻസിബ, വിനു മോഹൻ, സരയു എന്നിവരാണ് അന്വേഷണം നടത്തുക. സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി…

    Read More »
  • വെളിപ്പെടുത്തി വിന്‍സി: ആ നടന്‍ ഷൈന്‍ ടോം ചാക്കോ; അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി

    ലഹരി ഉപയോഗിച്ച് നടൻ സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് പരാതി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി. താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് വിന്‍സി വിഷയത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിന്‍സിയുമായി സംസാരിച്ചെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി അംഗം ജയന്‍ ചേര്‍ത്തല…

    Read More »
  • ജീവ ജയിൽ ചാടിയതെന്തിന്?

    ഉദ്വേഗത്തോടെപൊലീസ് ഡേ … ട്രെയിലർ എത്തി. ………………………………………‘സാറെ ആ ജീവാ ജയിൽ ചാടിയിട്ടുണ്ട് സാറെ’ഒരു ഞെട്ടലോടെയാണ് ഈ വാക്കുകൾ അദ്ദേഹം കേട്ടത്. “ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നുഅവനെ കൊല്ലാൻ തന്നെ.പക്ഷെ.എൻ്റെ കൈയ്യിൽകിട്ടിയില്ല. സത്യത്തിൽ ഞാനവനെ കൊന്നിട്ടില്ലാ സാറെ… അത് തെളിയിക്കുന്നതിനാണല്ലോ ഞങ്ങളൊക്കെയുള്ളത്…..ഇന്നു പുറത്തുവിട്ട പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ടീസറിലെ ചില രംഗങ്ങളായിരുന്നു ഇവ.പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെ യാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്ഒരു…

    Read More »
  • ‘തുടരും’ – ഒരു ഫാമിലി ഡ്രാമയാണ് . ഫിൽ ഗുഡ് സിനിമയല്ല. – തരുൺ മൂർത്തി .

    തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും ok പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ. മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയായ മോഹൻലാൽ – ശോഭന കോമ്പിനേഷനിൽ വരുന്ന ചിത്രമെന്ന തരത്തിൽ കൂടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ‘ദൃശ്യം’ പോലെയൊരു സിനിമ എന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിനു ശേഷം ചിത്രത്തിെേൻ്റെ ജോണർ എന്താണെന്നതും ചർച്ചയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ‘തുടരും’ ഒരു ഫാമിലി ഡ്രാമയാണ് എന്ന് പറയാൻ ആണ്…

    Read More »
  • ‘തുടരും’ ആദ്യ ഷോയുടെ സമയം

    ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് ‘തുടരും’. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ ഈ ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ്‌ ക്ലബ് ആണ് പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഫാൻ ഷോ രാവിലെ ആറ് മണിക്ക് ആരംഭിച്ചിരുന്നു. തുടരും സിനിമയ്ക്ക്…

    Read More »
  • വിഷുവും മലയാള സിനിമ ഗാനങ്ങളും

    സംസ്കൃതത്തിലെ വിഷുവം എന്ന പദത്തിൽ നിന്നാണ് വിഷു എന്ന പദത്തിൻ്റെ തുടക്കം എന്ന് പറയപ്പെടുന്നു.വിഷു എന്നാൽ തുല്യം എന്നാണ് അർത്ഥമാക്കുന്നത്. സൗര കലണ്ടറിലെ ആദ്യ മാസമായ മേടം മാസത്തിലെ ഒന്നാം ദിവസമാണ് വിഷു.(ഏപ്രിൽ14).രാവും, പകലും തുല്യമായ ദിവസം. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലത്തെ സ്വാധീനിക്കുമെന്ന്‌ ജനങ്ങൾ വിശ്വസിക്കുന്നു.ഏവർക്കും ഐശ്വര്യത്തിൻ്റെയും, പ്രതീക്ഷയുടെയും, സമാധാനത്തിൻ്റെയും ദിനങ്ങളാകട്ടെയെന്ന് വിഷുദിനാശംസകൾ നേരുന്നു… മലയാള സിനിമ ഗാന ശാഖയിലെ വിഷുപ്പാട്ടുകളെക്കുറിച് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞ ലേഖനത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു. ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയിൽ,…

    Read More »
  • വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി

    വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചു. ഏപ്രിൽ 4 ന് രാജ്യസഭ വഖഫ് (ഭേദഗതി) ബിൽ, 2025 പാസാക്കി, അനുകൂലമായി 128 വോട്ടുകളും എതിർത്ത് 95 വോട്ടുകളും ലഭിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം ലോക്‌സഭ നേരത്തെ ബിൽ പാസാക്കി. 288 അംഗങ്ങൾ അനുകൂലിച്ചും 232 അംഗങ്ങൾ…

    Read More »
  • ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്

    മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എംപുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 2022ല്‍ കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ്…

    Read More »
Back to top button