Cinema

  • എ എം എം എ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന്

    താര സംഘടനയായ എ എം എം എ യുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന്. രാവിലെ 11 മണിക്ക് എ എം എം എ ഓഫീസിൽ വെച്ച് ചേരുന്ന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും.സംഘടനക്കുള്ളില്‍ തന്നെയുള്ള തർക്കങ്ങൾക്കും പരാതികള്‍ക്കുമാകും പ്രഥമ പരിഗണന. മെമ്മറി കാർഡ് വിവാദവും യോഗത്തിൽ ചർച്ചയാകും. ഡബ്ല്യു സി സി യിലെ അംഗങ്ങളോടുള്ള പുതിയ നേതൃത്വത്തിൻ്റെ സമീപനയും നിർണ്ണായകമാകും. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേതാ മേനോൻ്റെ പ്രതികരണം. അമ്മയുടെ നേതൃത്വത്തിലേക്ക്…

    Read More »
  • ‘അമ്മ’യിൽ പുതു ചരിത്രം; നയിക്കാൻ വനിതകൾ, ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

    താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോനെ തെരഞ്ഞെടുത്തു. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാലിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതകൾ വരുന്നത്. ‘മമ്മൂട്ടിയുടേത് ഭീഷണിയുടെ സ്വരം തന്നെ; പ്രതികരിക്കുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുന്ന സൂപ്പര്‍ താരങ്ങള്‍’; തുറന്നടിച്ച് സാന്ദ്ര തോമസ്പകുതിയിലേറെ വോട്ടുകൾ ഇരുവരും നേടിയെന്നാണ് പുറത്തുവരുന്ന വിവരം. ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതയ്ക്കെതിരെ മത്സരിച്ചത്. നടൻ രവീന്ദ്രനാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിനെതിരെ മത്സരിച്ചത്. അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെ ഒട്ടേറെ വിവാദങ്ങളും നിലനിന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി…

    Read More »
  • ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്.

    ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറികൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി ആർ ഓ മാരുടെ സംഘടനയായ ഫെഫ്ക പി ആർ ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉൽഘാടനം ചെയ്തു. എബ്രഹാം ലിങ്കൺ ആണ് പുതിയ പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തിൽ. ട്രഷറർ: മഞ്ജു ഗോപിനാഥ്. ആതിര ദിൽജിത്ത് വൈസ് പ്രസിഡൻ്റായും, പി ശിവപ്രസാദ് ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി…

    Read More »
  • തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

    തമിഴ് നടനും ടെലിവിഷൻ താരവുമായ മ​ദൻ ബോബ് (കൃഷ്ണ മൂർത്തി) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ആരോ​ഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 71 വയസായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്. നൂറിലധികം സിനിമകളിൽ ഹാസ്യ, സ്വഭാവ നടനായി അഭിനയിച്ചിട്ടുണ്ട്. സം​ഗീത വേദികളിലൂടെയാണ് അദ്ദേഹം കലാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ ഷോകളിൽ അവതാരകനും വിധി കർത്താവുമായും തിളങ്ങി. പിന്നാലെയാണ് സിനിമയിലേക്കെത്തിയത്. തെനാലി, ഫ്രണ്ട്സ്, റെഡ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ഭ്രമരം സിനിമയിലാണ്…

    Read More »
  • അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി നടൻ ബാബുരാജ്…

    താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി നടൻ ബാബുരാജ്. ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്. ഏറ്റവുമൊടുവിൽ സരിത എസ് നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. ഇത്തരം പരാതികൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതെന്നും ബാബുരാജുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് നേർക്കുനേർ വരുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് ബാബുരാജ് പിന്മാറിയതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. മോഹൻലാലിൻ്റെ പേര്…

    Read More »
  • ‘ വിശ്വ സാഹിത്യവും വിശ്വ സിനിമയും ‘- നാളെ വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ

    ഫിൽക്ക ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ വിശ്വ സാഹിത്യവും വിശ്വ സിനിമയും ‘ എന്ന ചലച്ചിത്രമേള പരമ്പരയുടെ രണ്ടാം ഭാഗം ജൂലൈ 31 ന് വിമൻസ് കോളേജിലെ ഒറൈസ് ഹാളിൽ പ്രദർശിപ്പിക്കുന്നു. രാവിലെ 10 മണിക്ക്, അകിര കുറോസാവ സംവിധാനം ചെയ്ത സിനിമ ‘ ത്രോൺ ഓഫ് ബ്ലഡ് ‘ പ്രദർശിപ്പിക്കും. 1:00 പി.എം. ന് ദസ്തെയ്വ്സ്കിയുടെ ‘ കരമസോവ് സഹോദരൻമാർ ‘ , 3:35 പി. എം. ന് മിഗുവേൽ സെർവാൻ്റസിൻ്റെ നോവൽ ‘ ഡോൺ ക്വിക്സോട്ട് ‘ അടിസ്ഥാനമാക്കിയുള്ള സിനിമയും സ്ക്രീൻ…

    Read More »
  • ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

    വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. പുതിയ മാറ്റങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ്…

    Read More »
  • കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല; സൗബിൻ ഉൾപ്പെടെയുള്ള നിർമാതാക്കൾക്ക് മുൻകൂർ ജാമ്യം

    മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനും സഹനിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും മുന്‍കൂര്‍ ജാമ്യം. കേസിന്‌ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവർക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ലാഭവിഹിതം പങ്കിടുന്നതും നിക്ഷേപം നടത്തിയ രീതിയുമാണ് കേസിന്റെ അടിസ്ഥാനമെന്നതിനാല്‍, അത്തരം കാര്യങ്ങള്‍ രേഖാമൂലമുള്ള തെളിവുകളെ ആശ്രയിച്ചുള്ളതാണെന്ന് കരുതുന്നു. എല്ലാ സാഹചര്യങ്ങളിലും കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കണമെന്ന് സൗബിനോടും ഷോണ്‍ ആന്റണിയോടും കോടതി നിര്‍ദേശിച്ചു. ഇരുവരും…

    Read More »
  • താൻ ലിജോയുടെ ശത്രു അല്ല,പ്രതിഫലം അല്ല തന്റെ വിഷയം; ചുരുളി വിവാദത്തിൽ ജോജു

    ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിനിമക്കൊ കഥാപാത്രത്തിനോ ഞാൻ എതിരല്ല. ഫെസ്റ്റിവലിന് വേണ്ടി നിർമിക്കുന്ന സിനിമ എന്നാണ് എന്നോട് പറഞ്ഞത്. തെറിയില്ലാത്ത വേർഷൻ ഡബ്ബ് ചെയ്തിട്ടുണ്ട്.പൈസ കൂടുതൽ വന്നപ്പോൾ ഒടിടിയിൽ തെറി ഉള്ള വേർഷൻ വിറ്റു. മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു കളിയാക്കുന്നു. മാനസിക ബുദ്ധിമുട്ട് ഉണ്ടായി. മക്കൾ പറഞ്ഞത് അച്ഛൻ ഈ സിനിമയിൽ അഭിനയിക്കരുത് ആയിരുന്നു എന്നാണ്. താൻ ലിജോയുടെ ശത്രു അല്ല. പ്രതിഫലം അല്ല തന്റെ വിഷയം. വൈകാരിക ബുദ്ധിമുട്ട് ഉണ്ടായി. താൻ…

    Read More »
  • എംപുരാൻ സിനിമയുടെ വ്യാജപതിപ്പ്; പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ

    എംപുരാൻ സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചതിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ. വളപട്ടണം പൊലീസിന്റെ അന്വേഷണത്തിലാണ് വ്യാജ പതിപ്പ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. പാപ്പിനിശേരിയിലെ കമ്പ്യുട്ടർ സ്ഥാപനത്തിൽ നിന്ന് വ്യാജപതിപ്പ് പിടിച്ച കേസിലാണ് വളപട്ടണം പൊലീസിന്റെ കണ്ടെത്തൽ. എംപുരാൻ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് അതിന്റെ വ്യാജപതിപ് പുറത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യം രജിസ്റ്റർ ചെയ്ത കേസ് കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിലാണ്. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പാപ്പിനിശ്ശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻ എന്ന കമ്പ്യൂട്ടർ ഷോപ്പിൽ നിന്നാണ് സിനിമയുടെ…

    Read More »
Back to top button