
ജാതി വിവേചനത്തിൽ മനംനൊന്ത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് രാജിവെച്ചു. എസ് സി വിഭാഗക്കാരനായതിനാൽ പാർട്ടിയിൽ പരിഗണനയില്ലെന്നും നേതൃത്വം മാനസികമായി ഒറ്റപ്പെടുത്തിയെന്നും ആരോപിച്ചാണ് ജില്ലാ വൈസ് പ്രസിഡന്‍റായ വിഷ്ണു എ പി രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടിയിൽ പരിഗണന വേണമെങ്കിൽ ഉന്നതകുലജാതിയിൽ ജനിക്കണമെന്നും വിഷ്ണു രാജിക്കത്തിൽ വ്യക്തമാക്കി.
എസ് ഡി പി ഐ പോലുള്ള വർഗീയശക്തികളുടെ അടിമത്വത്തിലാണ് കോൺഗ്രസ് എന്നും കത്തിൽ വിമർശനമുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെയും ജാതി രാഷ്ട്രീയത്തിന്‍റെയും ബലിയാടാണ് താനെന്നും രാജിക്കത്തിൽ പറയുന്നു. യൂത്ത്