
ബിഹാർ രണ്ടാം ഘട്ട തെരഞ്ഞടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കി. മഹാഗഡ്ബന്ധന്ധനിൽ സമവായം എത്തിയതോടെ സൗഹൃദ മത്സരം നടക്കാനിരുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പിൻവലിച്ചിട്ടുണ്ട്. 70 സ്ഥാനാർഥികൾ ആണ് ആകെ പത്രിക പിൻവലിച്ചതോടെ രണ്ടാം ഘട്ടത്തിൽ 122 മണ്ഡലങ്ങളിൽ 1302 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. കോൺഗ്രസ് സ്ഥാനാർഥികളായ സതീഷ് കുമാർ, ആദിത്യ കുമാർ, തൗഖിർ ആലം, വി ഐ പി പാർട്ടി സ്ഥാനാർത്ഥി ബിന്ദു ഗുലാബ് യാദവ് എന്നിവരും പത്രിക പിൻവലിച്ചു. നിരവധി ബിജെപി വിമതരും പത്രിക പിൻവലിചിട്ടുണ്ട്.
അതേസമയം മഹാഗഡ്ബന്ധൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി തേജസ്വി യാദവിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ മാസം 28ന് മഹാഗഡ്ബന്ധൻ പ്രകടന പത്രിക പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണത്തിനാണ് മഹാഗഡ്ബന്ധന്‍ തുടക്കം കുറിച്ചത്. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടാണ് പ്രഖ്യാപനം നടത്തിയത്. എന്‍ഡിയെ മുന്നണിയെ കടന്നാക്രമിച്ചാണ് തേജസ്വി യാദവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.
എന്തുകൊണ്ട് എന്‍ഡിഎക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയുന്നില്ലെന്ന് ചോദിച്ച തേജസ്വി ബിജെപി ഒരിക്കലും നിതീഷ് കുമാറിനെ മുഖ്യമന്ത്രി ആക്കില്ലെന്നും, ഇത് നിതീഷ് കുമാറിന്റെ അവസാന തെരഞ്ഞെടുപ്പ് ആകുമെന്നും തുറന്നടിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഇനി ജെഡിയു ഉണ്ടാകില്ലെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.



