• News

    സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശിയായ 43കാരൻ

    സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ 43കാരനാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഷിഗില്ല കണ്ടെത്തിയത്. പതിമൂന്നാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനും ഷിഗെല്ലബാധയെ തുടര്‍ന്ന് ഇന്ന് മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂര്‍ സ്വദേശി ആര്‍ജവ് ആണ് ഇന്ന് പുലര്‍ച്ചെ…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ള വിവാദം; എ. പത്മകുമാറിനെ സസ്‌പെൻഡ് ചെയ്ത് സി.പി.എം

    ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷൻ എത്ര കാലത്തേക്കാണെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സ്വർണക്കൊള്ള കേസിൽ പ്രതിയായ സാഹചര്യത്തിൽ പത്മകുമാറിനോട് സി.പി.എം ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. തപാൽ മുഖേന അയച്ച നോട്ടീസിന് ദൂതൻ വഴിയാണ് അദ്ദേഹം മറുപടി കൈമാറിയത്. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണത്തിൽ വ്യക്തമാക്കിയതെന്നാണ് വിവരം. ശബരിമല സ്വർണക്കൊള്ള…

    Read More »
  • News

    മുഖ്യമന്ത്രിയെ കാണാൻ താൽക്കാലിക നിയന്ത്രണം; ജൂൺ 19 വരെ പ്രത്യേക അറിയിപ്പ്

    സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകൾ കാരണം ജൂൺ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രി വി.ഡി. സതീശന് സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ധനമന്ത്രിയുടെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിനാൽ താൽക്കാലികമായി പൊതുജന സന്ദർശനം നിർത്തിവെച്ചതായും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റിന്റെ അന്തിമ രൂപീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഈ താൽക്കാലിക അസൗകര്യത്തിൽ പൊതുജനങ്ങളുടെ സഹകരണവും പിന്തുണയും അഭ്യർഥിച്ചിട്ടുമുണ്ട്. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്…

    Read More »
  • News

    ആർ.എസ്.എസ് വേദിയിൽ വി.സി‍മാർ; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

    ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ സംസ്ഥാനത്തെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്ത്. ആർ.എസ്.എസ് വേദിയിൽ പങ്കെടുത്തത് സർവകലാശാലകളുടെ മതനിരപേക്ഷ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിപ്പറയുന്ന ആശയധാരയുമായി ബന്ധപ്പെട്ട വേദിയിൽ സർവകലാശാല മേധാവികൾ പങ്കെടുക്കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇത്തരത്തിൽ ആർ.എസ്.എസ് ആശയങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ യോഗ്യരല്ലെന്നും…

    Read More »
  • News

    സർക്കാർ സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി; എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും; മുഖ്യമന്ത്രി വിജയ്

    തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിലെ സൗജന്യപ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വിപുലീകരിക്കാൻ തീരുമാനം. സെപ്റ്റംബർ 17ന് പദ്ധതി ഉദ്ഘാടനം എന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു. പെരിയാറിന്റെ ജന്മദിനം ആണ് സെപ്റ്റംബർ 17. സ്റ്റാലിൻ സർക്കാർ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സൗജന്യ പ്രഭാതഭക്ഷണ പദ്ധതി തുടങ്ങിയിരുന്നു. താൻ തുടങ്ങിയ ക്ഷേമപദ്ധതികൾ വിജയ് സർക്കാർ നിർത്തരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പദ്ധതി വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വിജയ്‍യുടെ പ്രഖ്യാപനം.

    Read More »
  • News

    ‘ഓപ്പറേഷൻ തൂഫാൻ’ മന്ത്രിയുടെ സ്റ്റാഫിൽ ക‌ഞ്ചാവ് കേസ് പ്രതിയുടെ സഹോദരൻ ; വിമർശനവുമായി ഡിവൈഎഫ്ഐ

    വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള പുതിയ യു ഡി എഫ് സർക്കാർ നിയമനങ്ങളിലും ഭരണനടപടികളിലും ആർ എസ് എസ് ബന്ധം ആരോപിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രസ് മീറ്റുകളിൽ പൂക്കി ടൈപ്പ് വർത്തമാനങ്ങൾ മാത്രമാണുള്ളതെന്നും, നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്ന ‘എമ്പോക്കിത്തര’മാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ എസ് എസ് – യു ഡി എഫ് ഡീലിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതെന്ന് സനോജ് ആരോപിച്ചു. അദ്ദേഹത്തിന്റെ മുൻനിലപാടുകൾ പരിശോധിച്ചാൽ…

    Read More »
  • News

    KSRTC സൗജന്യ യാത്ര; ’പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ’ ; ഗതാഗത മന്ത്രി സി പി ജോൺ

    KSRTC ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ട്വന്റിഫോറിനോട് പറഞ്ഞു. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത്. ഇതോടെ വിദ്യാർഥിനികൾക്കും സൗജന്യ യാത്ര ഉറപ്പായി കഴിഞ്ഞു. കെഎസ്ആർടിസിയുടെ വലിയ വിജയമാണ് പ്രിയദർശിനി സൗജന്യ യാത്ര. തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ കുടുംബ ബജറ്റിൽ ഇത് വലിയ സ്വാധീനം ചെലുത്തും. തന്നെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി…

    Read More »
  • News

    പ്രിയദർശിനി പദ്ധതി ഭരണഘടനാ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

    യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി ‘പ്രിയദർശിനി’ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിര്‍ദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. കാരണഭൂതന്‍ പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്‌കരിച്ചാലും ഈ യാത്ര ലക്ഷ്യം കാണും; ശരിയായ ഇടതുപക്ഷമെന്ന് ജോയ് മാത്യു മാസം…

    Read More »
  • News

    കോഴിക്കോട് ഒരു വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

    കോഴിക്കോട് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ആരോഗ്യനില തൃപ്തികരം ആണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസ്സുകാരനും ഇന്ന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വിട്ട കുട്ടി വീട്ടിൽ വിശ്രമത്തിലാണെന്നുമാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ പയ്യോളി നഗരസഭയിലെ തച്ചൻകുന്നിൽ ഒരു മൂന്ന് വയസ്സുകാരനും ഷിഗെല്ല ബാധിച്ചിരുന്നു. കടുത്ത പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ കുട്ടിക്ക്…

    Read More »
  • News

    ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച; മുഖ്യമന്ത്രി

    ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍എസ്എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും…

    Read More »
Back to top button