• News

    വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന് ആവശ്യം: കെ എസ് ഹംസ ഹൈക്കോടതിയില്‍

    സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്ക് എതിരെ മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍. വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഇന്ന് വരും. കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പൂര്‍ണമായും പിരിച്ചു വിട്ടാണ് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, മുസ്തഫല്‍ ഫൈസി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവര്‍ വഖഫ് ബോര്‍ഡിലുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത് ഇസ്ലാമി, കെ.എന്‍.എം തുടങ്ങിയ സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് പുനഃസംഘടന. എന്നാല്‍, അമുസ്ലിങ്ങളുടെ ഒഴിവ് നികത്തിയിട്ടില്ല.…

    Read More »
  • News

    രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

    ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായി നടത്തിയ വിവാദ പ്രസംഗത്തില്‍ തനിക്കെതിരെ കേസെടുത്ത പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. സര്‍ക്കാരിന്റേത് ഇരട്ട നീതിയാണെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. സര്‍ക്കാരിന്റെ ഇരട്ട നീതി! പ്രധാനമന്ത്രിയെ ആരെങ്കിലും അധിക്ഷേപിച്ച് സംസാരിച്ചാല്‍ അത് പോലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്. രാഹുല്‍ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാല്‍ അതില്‍ ക്രിമിനല്‍ കുറ്റമായ കലാപാഹ്വാന കേസ്! കൊല്ലം പുനലൂരില്‍ നടന്ന ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കവേ, ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി നടത്തിയ…

    Read More »
  • News

    ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കു പൊത്തി മുഖ്യമന്ത്രി; അവലോകനയോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി

    ശുചിമുറി ബ്ലോക്കിലെ അവസ്ഥ കണ്ട് മൂക്കു പൊത്തി മുഖ്യമന്ത്രി. ശബരിമല സന്ദർശനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി ശുചിമുറി ബ്ലോക്ക് സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ . ദേവസ്വം മന്ത്രി കെ.മുരളീധരനും സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥും പങ്കെടുത്തു. ഭക്തർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ സീസൺ കഴിഞ്ഞാൽ ശബരിമലയെ തിരുപ്പതി മോഡലാക്കാനുള്ള പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നാൽപതിനായിരത്തോളം ഭക്തരാണ് ശബരിമലയിലെത്തിയത്. തയാറെടുപ്പുകളിൽ മെല്ലെപ്പോക്കാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തുലാമാസ പൂജയ്ക്കു തന്നെ തിരക്കേറുമ്പോൾ അത്രയും പേരെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടില്ല. ഒരുമാസത്തിനു…

    Read More »
  • News

    നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

    നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേര്‍ കാറിടിച്ച് മരിച്ച കേസില്‍ പ്രതി സുഹൈലിന്‍റെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. രണ്ടരമണിക്കൂര്‍ നേരമാണ് വാദം നീണ്ടുനിന്നത്. കേസിലെ മറ്റു പ്രതികളായ നിനവ്, ജോയല്‍ ,അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. 105ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായി നരഹത്യ ചുമത്തിയിരിക്കുന്നത് നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്‌സാക്ഷി പോലും ഇല്ലാത്ത കേസില്‍ ആദ്യം എഫ്‌ഐആര്‍ ഇട്ടപ്പോള്‍തന്നെ 105ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനില്‍ക്കില്ല. മൂന്ന് പേര്‍ ഒരു സ്‌കൂട്ടറിലും കൂട്ടുകാരന്‍ ഒറ്റയ്‌ക്കൊരു…

    Read More »
  • News

    ‘പശ്ചിമേഷ്യയില്‍ പേരില്‍ സംശയമുണ്ടെങ്കില്‍ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി’: പരിഹസിച്ച് ട്രംപ്, വ്യാപക വിമര്‍ശനം

    മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ‘മുഹമ്മദ്’ എന്ന പേരിനെ പരിഹസിച്ചും ഇറാന്റെ പ്രസിഡന്റ് പദവിയെ അധിക്ഷേപിച്ചും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോർജിയയിലെ ഡാൾട്ടണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് വിവാദ പരാമർശങ്ങൾ നടത്തിയത്. “പശ്ചിമേഷ്യയില്‍ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി. 65 ശതമാനത്തോളം അത് ശരിയാകാൻ സാധ്യതയുണ്ട്. ‘ഹലോ, മുഹമ്മദ്’ എന്ന് ഞാൻ വർഷങ്ങളായി പറയാറുണ്ട്, എനിക്കൊരിക്കലും തെറ്റിയിട്ടില്ല”- ട്രംപ് പറഞ്ഞു.നവംബർ 3ന് നടക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി ഡാൾട്ടൺ മുൻസിപ്പൽ എയർപോർട്ടിലെ ഹാംഗറിൽ സംഘടിപ്പിച്ച…

    Read More »
  • News

    ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി

    ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ തീര്‍ത്ഥാടന കാലയളവ് കഴിഞ്ഞാല്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് തിരുപ്പതി മോഡലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം…

    Read More »
  • News

    സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

    സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ശതമാനം ഡിഎ / ഡിആര്‍ അനുവദിച്ചു. നവംബര്‍ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെന്‍ഷനോടുമൊപ്പം ഇത് ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പുതിയ സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കൂടാതെ പഴയ ഡിഎ/ ഡിആര്‍ കുടിശ്ശിക നല്‍കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കാത്തതിലും സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയില്‍ അതൃപ്തി പുകയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ രണ്ടു ശതമാനം ഡിഎ/ ഡിആര്‍ അനുവദിച്ചത് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും താത്കാലിക ആശ്വാസമാകും. ഇതുമായി ബന്ധപ്പെട്ട് മാസംതോറും 96…

    Read More »
  • News

    തപാലിലല്ല, പിണറായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി; മാസപ്പടി കേസിൽ വെള്ളിയാഴ്ച ഹാജരാകണം

    മാസപ്പടി കേസിൽ അന്വേഷണം അതിവേഗമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന…

    Read More »
  • News

    നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു

    നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. സർവീസ് സംഘടനകളുടെ സമ്മർദത്തെ തുടർന്നാണ് അവധി എന്നാണ് സൂചന. ഇതോടെ തുടർച്ചയായി നാലുദിവസം അവധി ലഭിക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്ച നവരാത്രി അവധിയും 20 ചൊവ്വാഴ്ച മഹാനവമിയും 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ…

    Read More »
  • News

    ‘ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല’; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

    കാസര്‍കോട് ജില്ലയിലെ സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ തുടങ്ങിയ പിണറായി വിജയന്റെ സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല. പിണറായി വിജയന്റെ ശൈലിയും തിരിച്ചടിക്ക് കാരണമായതായി പ്രതിനിധികള്‍ തുറന്നടിച്ചു. പിണറായി വിജയന്റേത് ഏകപക്ഷീയമായ ശൈലിയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളും പെരുമാറ്റവും പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും വലിയ മാനസിക വിഷമങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും സര്‍ക്കാര്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പലഘട്ടങ്ങളിലും പ്രതിരോധത്തിലായിപ്പോയെന്നും പ്രതിനിധികള്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ…

    Read More »
Back to top button