• News

    ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും

    ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്. 300 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 151 സീറ്റുകൾ ബി എൻ പി മറികടന്നു. ബി എൻ പി ചെയർമാൻ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും. മുഖ്യഎതിരാളിയായ ജമാഅത്തെ ഇസ്ലാമി 43 സീറ്റുകൾ നേടി. 60.69 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ കാലാവധി പരമാവധി രണ്ട് ടേം അഥവാ പത്ത് വർഷമായി നിജപ്പെടുത്തുന്നതടക്കമുള്ള നിർദ്ദേശങ്ങളടങ്ങിയ ജൂലൈ ചാർട്ടർ ഹിത പരിശോധനയെ 72 ശതമാനത്തിലധികം വോട്ടർമാർ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ. ഷേയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക്…

    Read More »
  • News

    തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഏഴാം പ്രതിയും പിടിയില്‍

    പത്തനംതിട്ട തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഏഴാം പ്രതിയും പിടിയില്‍. തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണി ചങ്ങനാശ്ശേരിയില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഏഴാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കേസില്‍ ഇന്നലെ ഒരു പ്രതിയെ പിടികൂടുകയും രണ്ടുപേര്‍ കീഴടങ്ങുകയും ചെയ്തിരുന്നു. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെയാണ് പിടികൂടിയത്. ഒളിവിലായിരുന്ന കിരണ്‍, സജിന്‍ എന്നിവരായിരുന്നു പിടിയിലായത്. ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായില്‍ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.…

    Read More »
  • News

    അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണം; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്യുന്നത്. മേയ് മാസം അവസാനത്തോടെ പാഠപുസ്തക വിതരണം പൂർത്തീയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നേരത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഇത്രയും നേരത്തെ പാഠപുസ്തകങ്ങൾ വിതരണം…

    Read More »
  • Kerala

    കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോയെന്ന് വിഡി സതീശന്‍

    ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ കേരളത്തില്‍ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി കോഴക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങളോട് കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. യാത്രയില്‍ ദേശീയപണിമുടക്കിന്റെ വിഷയം…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്: ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത്…

    Read More »
  • News

    കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും ; വിര്‍ച്വല്‍ ക്യൂ വഴി 50,000 പേര്‍ക്ക് ദര്‍ശനം

    കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് (വ്യാഴാഴ്ച) തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നടതുറക്കും. കുംഭം ഒന്നിന് വെള്ളിയാഴ്ച രാവിലെ അഞ്ചിനാണ് ദര്‍ശനത്തിന് നട തുറക്കുക. ഈ ദിവസങ്ങളില്‍ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടാകും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും. വ്യാഴാഴ്ചത്തെ പൊതുപണിമുടക്കില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. ദിവസം 50,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം. ദര്‍ശനത്തിനായി നട തുറക്കുന്ന വെള്ളിയാഴ്ച 30,000…

    Read More »
  • News

    കോഴിക്കോട്ട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു

    കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കളത്തിങ്ങല്‍ തന്‍ഹ (12)യാണ് മരിച്ചത്. പണി നടക്കുന്ന വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്‍ റഷീദിന്റെയും മസ്‌നയുടെയും മകളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • News

    ദേശീയ പണിമുടക്ക്: തീർഥാടകരെയും പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളെയും ഒഴിവാക്കി

    കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ പത്തനംതിട്ട ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളെയും കൺവൻഷനുകളെയും ഒഴിവാക്കി. ഭക്തർക്കും തീർഥാടകർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്ന് സംയുക്ത സമരസമിതി കൺവീനർ കെ.സി. രാജഗോപാലൻ അറിയിച്ചു. ഏഷ്യയിലെ തന്നെ വലിയ ക്രിസ്തീയ കൺവൻഷനുകളിലൊന്നായ മാരാമൺ കൺവൻഷൻ, ചെറുകോൽപ്പുഴ കൺവൻഷന്റെ ദീപശിഖാ പ്രയാണം എന്നിവയെ പണിമുടക്കിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മഞ്ഞനിക്കര തീർഥാടകർ, ശബരിമല തീർഥാടകർ എന്നിവർക്കും യാത്രാ തടസ്സമുണ്ടാകില്ല. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്നും…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാൽസംഗ കേസ്; മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

    രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പരാതിക്കാരിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും അതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. പ്രതിക്ക് ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്. നേമം പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ നേരത്തെ സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ നഗ്നദൃശ്യങ്ങൾ പ്രതിയുടെ കൈവശമുണ്ടെന്ന്…

    Read More »
  • News

    ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി

    ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം നടക്കുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നഗരസഭയിലെ 28 വാർഡുകളെ പ്രത്യേക ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ആറ്റുകാൽ ക്ഷേത്ര ഓഫീസിൽ കഴിഞ്ഞ നടന്ന അവലോകന യോഗത്തിൽ മന്ത്രി…

    Read More »
Back to top button