-
News
വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ
വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഇന്ന് (ശനിയാഴ്ച) സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. ഫെബ്രുവരി 28 വരെ…
Read More » -
News
എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും ; അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്‌ഐആർ നടപ്പാക്കുന്നതിൽ കേരളം മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് രത്തൻ യു ഖേൽക്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർപട്ടികയിൽ നിന്ന പുറത്തായത്. ഇതിൽ 1,630…
Read More » -
News
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി
മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിൻറെ സംസ്‌കാരം നാളെ നടക്കും. ആലിന്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്‌ഐ ചർച്ചിൽ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം അർധരാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായിരുന്നു. ആലിൻ ഷെറിന്‍റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന കരൾ മാറ്റ ശസ്ത്രക്രിയയിൽ ആലിന്‍റെ കരള്‍…
Read More » -
News
നിയമസഭ തെരഞ്ഞെടുപ്പ്; ഉടൻ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയാര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്. പ്രചാരണ സമിതിയും, പ്രകടനപത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 16ന് കൊച്ചിയില്‍…
Read More » -
News
പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; യാത്ര ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് തിരക്ക് മൂലം
മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് വ്യക്തമാക്കി. വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. മുഖ്യമന്ത്രിക്കും കെ വി തോമസിനും ഉള്‍പ്പെടെ 16 പേര്‍ക്കാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ അനൗദ്യോഗിക യാത്രയായിട്ടാകും കേരള സംഘം വത്തിക്കാനിലേക്ക് പോകുക. കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും, മുഖ്യമന്ത്രിയുടെ അന്വേഷണം മാര്‍പാപ്പയെ അറിയിക്കുമെന്നും കെ വി…
Read More » -
News
പതിനാറുകാരിയെ പീഡിപ്പിച്ചു: മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
മലപ്പുറത്ത് പോക്‌സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ് മമ്പാടാണ് നിലമ്പൂരില്‍ പിടിയിലായത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പൊലീസ് നടപടി. കോഴിക്കോട് സ്വദേശിനിയായ 16 വയസ്സുകാരിക്കെതിരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.…
Read More » -
Business
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1920 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1920 രൂപയാണ് കുറഞ്ഞത്. 1,14,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,280 രൂപ. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വില കുറയുന്നത്. ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപയില്‍ എത്തിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.…
Read More » -
Kerala
പ്രധാനമന്ത്രി ‘സേവാ തീര്‍ഥി’ലേക്ക്, പുതിയ ഓഫിസ് ഉദ്ഘാടനം ഇന്ന്
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീര്‍ഥ്’ എന്ന കെട്ടിട സമുച്ചയത്തിന്റെ പേര് അനാച്ഛാദനം ചെയ്യും. കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൗത്ത് ബ്ലോക്കില്‍ നിന്ന് സേവ തീര്‍ഥിലേക്ക് എത്തും. സേവാ തീര്‍ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ആധുനികസൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കായി ‘ഇന്ത്യ ഹൗസ്’ എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത്…
Read More » -
News
കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി; സര്‍ക്കാര്‍ നിലപാട് ആരാഞ്ഞ് ഹൈക്കോടതി
കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഈ ആവശ്യത്തിലുള്ള നിവേദനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്. ആശ തുടങ്ങി ഏതാനും വനിതാ കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് എന്‍. നഗരേഷ് പരിഗണിച്ചത്. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തില്‍ പ്രതിദിനം 14 -16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുമെന്നു ഹര്‍ജിക്കാരായ വനിതാ കണ്ടക്ടര്‍മാര്‍ വാദിച്ചു. കര്‍ണാടക, ബിഹാര്‍, ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളില്‍ ഇത് അനുവദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ അവിടത്തെ സ്ഥാപനങ്ങള്‍…
Read More » -
News
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍; ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ സംഘം, റിപ്പോര്‍ട്ട് കൈമാറി
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. പൂരം അലങ്കോലപ്പെടുത്തിയതില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഠത്തില്‍വരവ് സമയം പൊലീസ് ലാത്തിചാര്‍ജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് റിപ്പോര്‍ട്ട് . ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കണ്ടെത്തല്‍. ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തില്‍ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ സിസിടിവി, ഫോണ്‍ എന്നിവയുടെ ശാസ്ത്രീയഫലം…
Read More »