• News

    ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിൽ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇടപെടാതെ സോണിയാ​ഗാന്ധി

    ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത വിഷമ വൃത്തത്തിൽ കോൺഗ്രസ്. ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിലാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ സോണിയാ ​ഗാന്ധി ഇടപെട്ടിട്ടില്ല. മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടില്ല.…

    Read More »
  • News

    സഭയിൽ കരുത്ത് തെളിയിക്കാൻ വിജയ്; നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നുമുതൽ

    പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്. രാവിലെ 9.30 ന് സഭാ നടപടികൾ ആരംഭിക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ഇന്ന് സഭയിൽ നടക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെയാകും നടക്കുക. തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരുന്നു. സഭയിലെ മുതിർന്ന അംഗമായ എം വി കറുപ്പയ്യ ആണ് പ്രൊ ടെം സ്‌പീക്കർ. ശോലവണ്ടർ മണ്ഡലത്തിൽ നിന്നുള്ള ടിവികെ എംഎൽഎ ആണ് അദ്ദേഹം. ഉദയനിധി സ്റ്റാലിനാണ് നിയമസഭാ കക്ഷി നേതാവ്. കഴിഞ്ഞ ദിവസം നടന്ന മന്ത്രി…

    Read More »
  • News

    അടുത്ത പ്രതിപക്ഷ നേതാവ് ആരാകും; പി ബിയുടെ നിർണായക തീരുമാനം ഇന്ന്

    പോളിറ്റ് ബ്യൂറോയുടെ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായത്തിലാണ് പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കുക. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് പി ബി അനുമതി നൽകുമെന്നാണ് സൂചന. പ്രതിപക്ഷ ഉപ നേതൃസ്ഥാനം വേണം എന്ന സിപിഐയുടെ ആവശ്യത്തോടെ അനുഭാവപൂർവ്വമായ നിലപാടല്ല സിപിഐഎം നേതൃത്വത്തിന് ഉള്ളത്. എന്നാൽ വിഷയം പരിഗണിക്കുമ്പോൾ ഇക്കാര്യവും ചർച്ചയ്ക്കായി വന്നേക്കും എന്നാണ് നേതാക്കൾ നൽകുന്ന സൂചന. കേരളത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം കഴിഞ്ഞദിവസം പി ബിയ്ക്ക് മുന്നിൽവെച്ചിരുന്നു. തിരഞ്ഞെടുപ്പ്…

    Read More »
  • News

    മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം; പിൻവാങ്ങാൻ തയ്യാറല്ലെന്ന് മൂവരും

    കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്സിലെ മൂന്ന് ചേരിയും. കെസി വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിൻ്റെ തീരുമാനമെന്നാണ് ആ ഗ്രൂപ്പിൻ്റെ കണക്ക് കൂട്ടൽ. എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വിഡി പക്ഷത്തിൻ്റെയും ആർസി പക്ഷത്തിൻ്റെയും ആത്മവിശ്വാസം. മുഖ്യമന്ത്രി ആരെന്നതിൽ ചർച്ചകൾ കഴിഞ്ഞെന്ന് രമേശ്…

    Read More »
  • News

    അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍

    അവയവദാനത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്. നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന കച്ചവടത്തിലെ വിദേശ ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കും. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളില്‍ ശൃംഖലകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഏജന്റുമാര്‍ വഴി അവയവദാനത്തിനുള്ള ആളുകളെ കണ്ടെത്തിയിരുന്നത് നജീബമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മെഡിക്കല്‍ ടൂറിസത്തിന്റെ മറവിലായിരുന്നു ഇതെല്ലാം ചെയ്തിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ…

    Read More »
  • News

    NDAയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗം

    എന്‍ഡിഎയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണ് ആവശ്യം. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് നിര്‍ദ്ദേശം വന്നത്. മലബാര്‍ മേഖലയില്‍ നിന്നും സമാനാഭിപ്രായം ഉയര്‍ന്നു. മറ്റൊരു മുന്നണിയിലേക്ക് സാധ്യതയുണ്ടെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അര്‍ഹമായ പരിഗണന കിട്ടിയാല്‍ പോകുന്നതില്‍ തെറ്റില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ശനിയാഴ്ചയായിരുന്നു കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നത്. യോഗത്തില്‍ പിണറായി വിജയനും സിപിഐഎമ്മിനും എല്‍ഡിഎഫ്…

    Read More »
  • News

    തമിഴകം തലൈവർ വാഴും; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

    ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയസത്യവാചകം വിജയ് ചൊല്ലുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്.…

    Read More »
  • News

    സപ്ലൈകോ അരിക്ക് രണ്ട് രൂപ കൂട്ടി

    സപ്ലൈകോയുടെ ജനപ്രിയ ന്യായവില അരി പദ്ധതിയിൽ വില വർധന. കിലോ ​ഗ്രാമിന് രണ്ട് രൂപയാണ് കൂട്ടിയത്. 25 രൂപ നിരക്കിൽ 20 കിലോ​ഗ്രാം നൽകിയിരുന്നതിന് ഇനി 27 രൂപ നൽകണം. എഫ്സിഐയിൽ നിന്ന് വാങ്ങുന്ന അരിയുടെ വിലയിൽ വന്ന മാറ്റമാണ് പ്രധാന കാരണമായി പറയുന്നത്. 22.50 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഈ മാസത്തേക്ക് വാങ്ങിയപ്പോൾ 23.25 ആയി. 75 പൈസ മാത്രമാണ് വർധന. ചെലവ് കൂടിയെങ്കിലും കുറേക്കാലത്തിന് ശേഷമാണ് വില കൂട്ടിയതെന്നാണ് എഫ്സിഐയുടെ വിശദീകരണം. സംസ്ഥാനം ഇപ്പോൾ ഓരോ മാസത്തേക്കുള്ള അരിയാണ് എഫ്സിഐയിൽ നിന്ന്…

    Read More »
  • News

    സി പി ഐ എം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും

    രണ്ടു ദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കമാകും. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യ യോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ്, പിണറായി വിജയൻ എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ബംഗാൾ, ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, യോഗത്തിൽ അവലോകനം ചെയ്യും. തുടർഭരണത്തിനു ശേഷം കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ സാഹചര്യം വിശദമായി പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിനോടകം തന്നെ തീരുമാനിച്ചിരുന്നു. അതേസമയം ഇത്തവണ ബംഗാളിൽ ഇടതുപക്ഷത്തിന് രണ്ട് സീറ്റ്…

    Read More »
  • News

    ഡോക്ടർമാർ സഞ്ചരിച്ച കാറും ബൈക്കും കുട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരം എംസി റോഡിൽ കീഴായിക്കോണത്ത് കാറും ബൈക്കും കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നു വന്ന ബൈക്ക് എതിർ ദിശയിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുബിനെ ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന സുബിന്‍റെ സുഹൃത്ത് സിദ്ധാർഥ് പരിക്കേറ്റ് ചികിത്സയിലാണ്. വാമനപുരത്ത് നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കൽ കോളേജ്…

    Read More »
Back to top button