• News

    മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം ; ചർച്ചയിൽ മുൻവിധിയില്ലെന്ന് രാഹുൽ ഗാന്ധി, പ്രതീക്ഷ കൈവിടാതെ നേതാക്കൾ

    കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കും. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ. ദില്ലിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആ‌ർ സി പക്ഷങ്ങൾ. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന്…

    Read More »
  • News

    തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ് ; എതിർത്ത് വോട്ടുചെയ്യാൻ ഇപിഎസ് പക്ഷം

    തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്.രാവിലെ 9.30നാണ് സഭ ചേരുന്നത്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാൻ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം വിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ എഐഎഡിഎംകെയ്ക്കും ഇപിഎസിനും ഇന്നത്തെ ദിവസം നിർണായകമാണ്.ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് നാല് ദിവസം നീണ്ട രാഷ്ട്രീയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ രൂപീകരിക്കാനായത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.…

    Read More »
  • News

    ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

    ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ കൈമാറിയതിനെത്തുടര്‍ന്നാണ് ഈ സുപ്രധാന തീരുമാനം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി പുനഃപരീക്ഷ നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്. മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം…

    Read More »
  • ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

    ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ കൈമാറിയതിനെത്തുടര്‍ന്നാണ് ഈ സുപ്രധാന തീരുമാനം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി പുനഃപരീക്ഷ നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്. മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം…

    Read More »
  • News

    ‘മുഖ്യമന്ത്രി തീരുമാനം വൈകിയത് യുഡിഎഫിന് തിരിച്ചടിയായി’; സണ്ണി ജോസഫ്

    മുഖ്യമന്ത്രി തീരുമാനം വൈകിയത് യുഡിഎഫിന് തിരിച്ചടിയായെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി ചർച്ചകൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സോണിയാഗാന്ധിയുടെ വീട്ടിലാണ് ചർച്ച നടക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വൈകീട്ട് ചർച്ച നടക്കും. വെളുത്ത പുക ഉയരുമെന്നും ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്ന് തീരുമാനമുണ്ടാകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, വേഗം തീരുമാനം ഉണ്ടാകുമെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം, ഫലപ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിട്ടിട്ടുമാണ് കോണ്‍ഗ്രസിൽ മുഖ്യമന്ത്രി പ്രതിസന്ധി തുടരുന്നത്. മുൻ കെപിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക്…

    Read More »
  • News

    തമിഴ്നാട്ടിൽ 717 ടാസ്മാക് ഷോപ്പുകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

    തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിറക്കി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ ആണ് പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ബസ് ടെർമിനലുകൾ എന്നിവയ്ക്കു സമീപം പ്രവർത്തിക്കുന്ന മദ്യശാലകൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും, 255 എണ്ണം…

    Read More »
  • News

    സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കം

    നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോല്‍വി, പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞദിവസം ചേര്‍ന്ന പിബി യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കല്‍ ചര്‍ച്ചയായില്ല. അത് സംസ്ഥാനത്ത് തന്നെ തീരുമാനിക്കട്ടെ എന്നാണ് പിബിയില്‍ ധാരണയായത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് തൊട്ടുപിന്നാലെ, എകെജി സെന്ററില്‍ 13 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടന്നിരുന്നു. അതില്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. യോഗത്തില്‍ ഇരുവരും മറുപടികള്‍ നല്‍കിയിരുന്നില്ല.…

    Read More »
  • News

    വിജയ് സർക്കാരിന് ഇന്ന് ആദ്യ പരീക്ഷണം; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും

    തമിഴ്‌നാട് നിയമസഭയില്‍ വിജയ്‌ന്റെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് ആദ്യ പരീക്ഷണം നേരിടും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് ടിവികെയുടെ സ്ഥാനാര്‍ത്ഥി ജെ സി ഡി പ്രഭാകര്‍ ആണ്. മൂന്നാം തവണ നിയമസഭയിലെത്തുന്ന പ്രഭാകര്‍, മുന്‍ എഐഎഡിഎംകെ നേതാവാണ്. തെരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം ടിവികെയില്‍ ചേരുന്നത്. ചെന്നൈ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് പ്രഭാകര്‍ വിജയിച്ചത്. 73 കാരനായ പ്രഭാകര്‍, ടിവികെയുടെ സംഘടനാ സംവിധാനത്തിലും പ്രകടനപത്രിക രൂപീകരണത്തിലും നിര്‍ണായക പങ്കു വഹിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം എതിരില്ലാതെ…

    Read More »
  • News

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്കും ജാ​ഗ്രതാ നിർദ്ദേശം

    സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം അഞ്ചര മണി വരെ 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 05.30 വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന…

    Read More »
  • News

    യുവതിയുടെ തൊഴില്‍ പീഡന പരാതി പരിഗണിച്ചേക്കും; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

    ഓഫീസില്‍ ജീവനക്കാരി തൊഴില്‍ പീഡനം നേരിട്ടുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ താര സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഓഫീസ് മാനേജറായിരുന്ന യുവതി പൊലീസിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ…

    Read More »
Back to top button