• News

    ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, കടയുടമകൾ കസ്റ്റഡിയിൽ

    ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ഓഫർ വാ​ഗ്ദാനം…

    Read More »
  • News

    ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിയും പഞ്ഞിയും, സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

    സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തില്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്‌ണേന്ദുവില്‍ ഷീബ പ്രമോദ് (47) ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. വയറുവേദനയെ തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ 3നാണ് ഷീബ ആശുപത്രിയില്‍ എത്തിയത്. സ്‌കാനിങ്ങില്‍, അപെന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്നു ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ഡിസംബര്‍ 12 ന് വീട്ടിലേക്കു മടങ്ങി. പിന്നീടു…

    Read More »
  • News

    ‘രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ മദ്യശാലകളുടെ പ്രളയം’; പള്ളികളില്‍ കെസിബിസി സര്‍ക്കുലര്‍

    സംസ്ഥാന സര്‍ക്കാറിനെതിരെ സര്‍ക്കുലറുമായി കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ഉണ്ടാകണമെന്ന് കെസിബിസി സര്‍ക്കുലര്‍. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ല്‍ 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ആര്‍ജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. സര്‍ക്കുലര്‍ കുര്‍ബാന മധ്യേ പള്ളികളില്‍ വായിച്ചു. മദ്യവും ഇതര ലഹരി വസ്തുക്കള്‍ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാന്‍ അധികാരപ്പെട്ടവര്‍ യഥേഷ്ടം വ്യാപിപ്പിക്കുന്നുവെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. രണ്ടാം ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം…

    Read More »
  • News

    സിപിഐ സ്ഥാനാർത്ഥി ചർച്ചകൾ ഇന്ന് പൂർത്തിയാകും, പ്രഖ്യാപനം ഉടൻ

    നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന നിർണ്ണായക യോഗങ്ങൾ ഇന്ന് നടക്കും.സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും ശിപാർശ ചെയ്ത പേരുകൾ ചർച്ചചെയ്ത് സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയിലെത്തും. സംസ്ഥാന കൗൺസിലിൽ ആയിരിക്കും അന്തിമ തീരുമാനം. സ്ഥാനാർത്ഥികളെ തീരുമാനിച്ചാലും ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല.

    Read More »
  • News

    രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുത്; ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ നടക്കണോ?; ദ്രൗപതി മുര്‍മുവിനെതിരെ മമത

    ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത ബാനര്‍ജി. ബംഗാളില്‍ നടന്ന അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കാനെത്താത്തതിലും വേദി മാറ്റിയതിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മമത ബാനര്‍ജി. ബിജെപിയുടെ ഉപേദശപ്രകാരം രാഷ്ട്രതി രാഷ്ട്രീയം കളിക്കരുതെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു. ‘മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല. ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രപതി തുടര്‍ച്ചയായി വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ…

    Read More »
  • News

    മധ്യപൂർവേഷ്യൻ സംഘർഷം; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ

    മധ്യപൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് എൽഎൻജി ശേഖരമുണ്ട്. അതിനിടെ രാജ്യത്ത് ഇറക്കുമതി പണപ്പെരുപ്പം വർധിച്ചേക്കുമെന്ന മുന്നറിയിപ്പ് ധനമന്ത്രാലയം നൽകുന്നുണ്ട്. നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് എൽഎൻജി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമോ പ്രതിസന്ധിയോ രാജ്യം നേരിടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ എണ്ണ ഉല്പാദന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി എല്‍എന്‍ജി ഉല്പാദനം നടത്തണമെന്നും അത് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മാത്രമേ കൈമാറാവൂ എന്നും നിര്‍ദേശം നല്‍കി.…

    Read More »
  • News

    പശ്ചിമേഷ്യ അശാന്തം ; ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

    പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍, കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടര്‍ച്ചയായ ആക്രമണമുണ്ടായി. ബഹ്റൈനിലും…

    Read More »
  • News

    എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം, 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്

    രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍. എല്‍പിജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ് ഏര്‍പ്പെടുത്തി. നിയന്ത്രണം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു സിലിണ്ടര്‍ ബുക്ക് ചെയ്ത് 21 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനിമുതല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. വാണിജ്യ സിലിണ്ടര്‍ ബുക്കിങ്ങിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രണം പ്രതികൂലമായി…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു : ഒറ്റയടിക്ക് 1840 രൂപ വര്‍ധിച്ചു

    സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് ഉയര്‍ന്നത്. 15,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്നലെ വരെ ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ…

    Read More »
  • News

    ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം പോര് രൂക്ഷം ; മേയറും മന്ത്രിയും നേർക്കുനേർ

    ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ വിവാദത്തിൽ മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന് വിവി രാജേഷ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മന്ത്രി നൽകിയത്. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുകയാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചത് എന്നതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി…

    Read More »
Back to top button