-
News
ഡൽഹി ഇ ഡി ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധം; എം എ ബേബി അടക്കമുളള നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്
ഡൽഹി ആസ്ഥാനത്ത് നടന്ന സിപിഐഎമ്മിന്റെ പ്രതിഷേധ മാർച്ചിനുനേരെ പോലീസിന്റെ ആക്രമണം. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മറ്റ് സിപിഐഎം നേതാക്കളായ വൃന്ദ കാരാട്ട്, വിജു കൃഷ്ണൻ, അശോക് ധാവ്ളെ , മറിയം ധാവ്ളെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.മെട്രോ സ്റ്റേഷൻ ഗേറ്റിൽ നിന്നാണ് നേതാക്കൾ ഇഡി ഓഫീസിലേക്ക് മാർച്ച് ആരംഭിച്ചത്.ഇഡി ആസ്ഥാനത്തിന് ഏകദേശം 300 മീറ്റർ അകലെ വെച്ച് പോലീസ് നേതാക്കളെ തടയുകയായിരുന്നു. നേതാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെ അപ്രതീക്ഷിതമായാണ് പോലീസ് ബലം…
Read More » -
News
`തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട’; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ
ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയായി. ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ഇഡി പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വൻ സംഘർഷമാണ് ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥര്‍ കാറിൽ കയറിയ ശേഷം സംഘർഷം കനക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും…
Read More » -
News
പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി; റെയ്ഡ് നീണ്ടത് എട്ടര മണിക്കൂർ
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു. കണ്ണൂരിലെ പിണറായി വിജയൻ്റെ…
Read More » -
News
പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; എം വി ഗോവിന്ദന്‍
മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്‌ഡിന്‍റെ ലക്ഷ്യമെന്ന് വിമര്‍ശിച്ച എം വി ഗോവിന്ദന്‍, പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നു. എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും പിണറായി വിജയനെ എന്തുകൊണ്ട്…
Read More » -
News
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതും റെയ്ഡും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ഉദ്ദേശം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ കേരള പൊലീസിന് ഒരു അറിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡിനെക്കുറിച്ച് കേരള പൊലീസിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പൊലീസ് സഹായം തേടിയിട്ടില്ല. കേന്ദ്ര ഏജന്‍സികളാണ് റെയ്ഡ് നടത്തുന്നത്. കേന്ദ്ര സേനകളുടെ സുരക്ഷയിലാണ് പരിശോധന നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികളോടാണ് ചോദിക്കേണ്ടത്. കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഒരു അറിവുമില്ല. മുഖ്യമന്ത്രി വിഡി സതീശന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടത് കേരളത്തിലെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എത്ര തവണ…
Read More » -
News
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി. ക്ഷേത്രത്തിലെ കാണിക്കയായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വര്‍ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയെങ്കിലും അത് പിന്നീട് കാണാതായെന്നാണ് സംസ്ഥാന പൊലീസ് മേധാവി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്. സ്വര്‍ണവിളക്കിന് പകരം വെള്ളി വിളക്ക് സ്ഥാപിച്ചെന്നും ‘വൈര നമ’ എന്ന ആഭരണം ആറ് മാസമായി കാണാനില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നും കത്തില്‍ പറയുന്നുണ്ട്. കത്തിന്റെ പകര്‍പ്പും പുറത്തു വന്നിട്ടുണ്ട്. ശ്രീകോവിലുള്ളിനില്‍ സൂക്ഷിക്കുന്ന…
Read More » -
News
പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ്: റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷനെന്ന് പി ജയരാജൻ
കണ്ണൂരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതിന് പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. കേന്ദ്ര സർക്കാർ തെമ്മാടികളെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നേതാക്കൾ പ്രവർത്തകരെ പിടിച്ചു മാറ്റി. റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മോദിയും മേനോൻ സതീശനും ഇതിനായി ഗൂഢാലോചന നടത്തി. ഇഡി സംഘ പരിവാറിന്റെ…
Read More » -
News
അവസാന ശ്വാസം വരെ പോരാടും : സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് നിലപാട് വ്യക്തമാക്കി മുഹമ്മദ് റിയാസ്
ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുൻ മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി…
Read More » -
News
സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടില്‍ അടക്കം ഇഡി റെയ്ഡ്
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 12 ഇടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട് എന്നാണ് വിവരം. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ്…
Read More » -
News
നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്
ആലപ്പുഴ ഹരിപ്പാട് നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ്ഐആർ. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത വയറു വേദനയേ തുടർന്ന് കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നത്. പ്രാഥമിക പരിശോധനയിൽ തന്നെ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം യുവതി നിരസിച്ചു. വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. പുലർച്ചെ ഒരു മണിയോടെ ശുചിമുറിക്കുള്ളിൽ പ്രസവിച്ചു.…
Read More »